Latest News

അവസാനം ക്യൂ നിന്നത് ബീവറേജിന് മുന്നിലല്ല; ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്; തുറന്ന് പറഞ്ഞ് നടി ശ്രീവിദ്യ

Malayalilife
topbanner
അവസാനം ക്യൂ നിന്നത് ബീവറേജിന് മുന്നിലല്ല; ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്; തുറന്ന് പറഞ്ഞ്  നടി ശ്രീവിദ്യ

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ. ഇതിലൂടെയായിരുന്നു താരം സിനിമയിലേക്ക് എത്തിയതും. എന്നാൽ ഇപ്പോൾ  ഒരു അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ നടി നല്‍കിയ മറുപടികളാണ് വൈറലാകുന്നത്. അവസാനമായി ക്യൂ നിന്നത് എപ്പോഴായിരുന്നു എന്നായിരുന്നു താരത്തോട് ചോദിച്ച ഒരു ചോദ്യം. അതിന് താരം പറഞ്ഞ മറുപടിയും ശ്രാദ്ധ നേടുന്നവയാണ്.

ബീവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തില്‍ നല്‍കിയ മറുപടി. എന്നാല്‍ ”അല്ല, അല്ല ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്” എന്ന് തിരുത്തുകയായിരുന്നു. അവസാനമായി ക്യൂ നിന്നത് വാക്സിന്‍ അടിക്കാന്‍ പോയപ്പോള്‍ ആശുപത്രിയിലാണെന്നും തുടര്‍ന്ന് ശ്രീവിദ്യ പറഞ്ഞു.

അതേസമയം സെറ്റില്‍ വെച്ച് ചീത്തവിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നല്‍കിയത്. ഷോയുടെ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നു. ആദ്യമൊക്കെ നാണക്കേട് തോന്നുമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് ശീലമായി. അതിനാല്‍ മൈന്റ് ചെയ്യാറില്ല. ചീത്തവിളി കേട്ടില്ലെങ്കിലാണ് അത്ഭുതം. സെറ്റിലിരുന്ന് താന്‍ ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍, അനൂപേട്ടന്‍ വിളിച്ച് ചോദിക്കും, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയുമെന്നും ശ്രീവിദ്യ പറയുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സത്യം മാത്രമേ ബോധിപ്പിക്കു എന്ന ചിത്രമാണ് ശ്രീവിദ്യയുടെതായി പുറത്തിറങ്ങിയിരിക്കുന്നത്. സാഗര്‍ ഹരി രചനയും സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് ആണ് റിലീസ് ചെയ്തത്. സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Actress sreevidhya words about her life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES