Latest News

നിനക്ക് പറ്റുവാണേ അവളെ വളച്ച് കാണിക്ക്; കൂട്ടുകാരനോട് ബെറ്റ് വച്ച് തുടങ്ങിയ പ്രേമം വിവാഹം വരെ എത്തി; സാന്ത്വനം 2 സീരിയലിലെ ആര്യനായി എത്തുന്ന ഗിരീഷ് ഗംഗാധരന്റെ ജീവിത കഥ

Malayalilife
 നിനക്ക് പറ്റുവാണേ അവളെ വളച്ച് കാണിക്ക്; കൂട്ടുകാരനോട് ബെറ്റ് വച്ച് തുടങ്ങിയ പ്രേമം വിവാഹം വരെ എത്തി; സാന്ത്വനം 2 സീരിയലിലെ ആര്യനായി എത്തുന്ന ഗിരീഷ് ഗംഗാധരന്റെ ജീവിത കഥ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം 2 എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ആര്യന്‍ എന്ന വേഷം ചെയ്യുന്നത് ഗിരീഷ് ഗംഗാധരന്‍ എന്ന നടനാണ്. തൃശൂര്‍ സ്വദേശിയാണ് നടന്‍. മഴവില്‍ മനോരമ്മയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കഥാനായിക എന്ന സീരിയലിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുന്നത്. ടിക്ക് ടോക്കിലൂടെയും ഇന്‍സ്റ്റാഗ്രാം വീഡിയോസിലൂടെയും ശ്രദ്ധ നേടിയ ഗിരീഷ് ഷോര്‍ട്ട് ഫിലിംസിലും തമിഴ് സിനിമയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. 

സാന്ത്വനം 2 സീരിയലില്‍ ആര്യന്‍ എന്ന നായക കഥാപാത്രമായി എത്തിയതോടെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ താരങ്ങളില്‍ ഒരാളായി മാറി. ഗിരീഷിന്റെ പ്രണയവിവാഹം ആയിരുന്നു. എന്നാല്‍ ആ പ്രണയം എങ്ങനെയാണ് സംഭവിച്ചതെന്ന് കഥയാണ് ഇപ്പോള്‍ താരം പറയുന്നത്. ശ്രീദേവിയാണ് ഗിരീഷ് ഗംഗാധരന്റെ ഭാര്യ. ഇവരുടേത് പ്രണയവിവാഹമായിരുന്നു.ആറേഴു വര്‍ഷം പ്രണയിച്ചതിനു ശേഷമാണ് 2021 ല്‍ ഇരുവരും വിവാഹിതരാവുന്നത്. മനോഹരമായ ഇവരുടെ പ്രണയ കഥ പ്രേക്ഷകരുമായി പങ്ക് വെച്ചിട്ടുണ്ട് ഗിരീഷ്.

ഞാന്‍ ഡിഗ്രിക്ക് മൂന്നാം വര്‍ഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോഴാണ് ശ്രീദേവി ഒന്നാം വര്‍ഷ ക്ലാസ്സില്‍ അവിടേക്ക് എത്തുന്നത്. എന്റെ വീടിന്റെ അവിടുന്ന് ഒരു 8 കിലോമീറ്റര്‍ അകലെയാണ് പുള്ളികാരിയുടേ വീട്. ഞങ്ങള്‍ മുന്‍പ് നേരിട്ട് കണ്ടിട്ടേയില്ല. കുട്ടിയുടെ വീടിന്റെ അടുത്താണ് എന്റെ അമ്മയുടെ വീട് മാപ്രാണം എന്ന് പറയും. അവിടെ എനിക്കൊരു സുഹൃത്തുണ്ട്. അജ്മല്‍ എന്നായിരുന്നു അവന്റെ പേര്. പുള്ളിക്കാരന്‍ എന്നോട് പറഞ്ഞു ഇങ്ങനെയൊരു കുട്ടി നമ്മുടെ അവിടെ നിന്ന് വരുന്നുണ്ട്, ശ്രീദേവിയെന്നാണ് പേര്. പറ്റുമെങ്കില്‍ നീ അവളെ വളച്ച് കാണിക്ക് എന്ന് പറഞ്ഞു ഞങ്ങള്‍ ബെറ്റ് വെച്ചു.

പുള്ളിക്കാരി കോളേജില്‍ എത്തിയപ്പോള്‍ റാ-ഗ് ചെയ്യാന്‍ വിളിക്കുമ്പോഴാണ് ആദ്യമായത് കാണുന്നത്. അപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞു ഞാന്‍ നിന്നെ പെണ്ണ് കാണാന്‍ വരുവാണ്, നീ മന്ദം മന്ദം വന്നു അത് അഭിനയിച്ച് കാണിക്കാന്‍. കുറച്ച് നാണവും ഗേള്‍സ് സ്‌കൂളില്‍ നിന്ന് വന്നതിന്റെ കുറച്ച് പ്രശ്‌നം ഒക്കെ ഉണ്ടായിരുന്നു. എന്നാലും ചായ ഇട്ടു നാണം കുണുങ്ങി വാ, കാലു കൊണ്ട് കളം വരക്കാനൊക്കെ പറഞ്ഞു. അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നെ ഇടക്കിടൊക്കെ ഇന്റെര്‍വല്‍ സമയത്തൊക്കെ കാണാന്‍ തുടങ്ങി, സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു. അതിനു ശേഷമാണ് ഞാന്‍ ശരിക്ക് പ്രണയിക്കാന്‍ തുടങ്ങിയത്. ആദ്യം കണ്ട് ക്രഷ് അടിച്ച് പ്രണയത്തിലായതല്ല, ഒരു നേരമ്പോക്കില്‍ തുടങ്ങി പിന്നെ സീരിയസായി വിവാഹം വരെ എത്തിയതാണ് എന്ന് ഗിരീഷ് പറയുന്നു. ഫെബ്രുവരി 14 2021 ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹ ജീവിതത്തിന്റെ 4 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഒരു മകനാണ് ഇവര്‍ക്കുള്ളത്. ഹര്‍ഷ വര്‍ദ്ധന്‍ എന്നാണ് മകന്റെ പേര്.

Gireesh gangadharan family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES