ബിഗ്‌ബോസില്‍ ചെറിയ കളികളല്ല നടക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച് ബിഗ്‌ബോസ്; മിഡ് ഡേ എലിമിനേഷനിലൂടെ അതിഥി പുറത്തേക്ക്; അപ്രതീക്ഷിത എലിമിനേഷനില്‍ ഞെട്ടി മത്സരാര്‍ത്ഥികളും പ്രേക്ഷകരും; വിജയ സാധ്യതയുളള അതിഥി പുറത്തായത് വോട്ട് കുറവായതിനാലെന്നു സൂചന

Malayalilife
topbanner
ബിഗ്‌ബോസില്‍ ചെറിയ കളികളല്ല നടക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച് ബിഗ്‌ബോസ്; മിഡ് ഡേ എലിമിനേഷനിലൂടെ അതിഥി പുറത്തേക്ക്; അപ്രതീക്ഷിത എലിമിനേഷനില്‍ ഞെട്ടി മത്സരാര്‍ത്ഥികളും പ്രേക്ഷകരും; വിജയ സാധ്യതയുളള അതിഥി പുറത്തായത് വോട്ട് കുറവായതിനാലെന്നു സൂചന

ആരംഭിച്ച കാലം മുതല്‍ ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമാണ് ബിഗ്ബോസ്. ഇന്നലെ ഫൈനലില്‍ എത്തി എന്നുറപ്പിച്ച അതിഥി അപ്രതീക്ഷിതമായി പുറത്തായതോടെ ഹൗസില്‍ ചെറിയ കളികളല്ല നടക്കുന്നതെന്ന് പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് ബിഗ്ബോസ്. കഴിഞ്ഞ വാരത്തെ എലിമിനേഷന്‍ കൂടി കഴിഞ്ഞതോടെ ഇനി ആരും എലിമിനേറ്റ് ആകുമെന്ന് ബിഗ്ബോസ് ആരാധകരോ മത്സരാര്‍ഥികളോ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കേയുള്ള ഈ അപ്രതീക്ഷിത എലിമിനേഷനില്‍ മത്സരാര്‍ഥികളും ഞെട്ടി.

മിഡ് ഡേ എലിമിനേഷന്‍ എന്ന് പേരിട്ടിരുന്ന എലിമിനേഷനാണ് ഇന്നലെ ബിഗ്ബോസ് സാക്ഷ്യം വഹിച്ചത്. മോഹന്‍ലാല്‍ ഇല്ലാതെ മറ്റൊരു എലിമിനേഷന്‍ കൂടിയായിരുന്നു ഇതെന്നത് ശ്രദ്ധേയമായി. ഫൈനലില്‍ യോഗ്യത നേടിയിരുന്നത് അരിസ്റ്റോ സുരേഷ്, അതിഥി, ഷിയാസ്, പേളി, ശ്രീനീഷ് , സാബു എന്നീ ആറ് പോരാണ്. ശ്രീനീഷ്, അതിഥി, സുരേഷ് എന്നിവരെ ഡയറക്ടായി ബിഗ് ബോസ് ഹൗസിലെ ഗ്രാന്റ് ഫിനാലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എലിമിനേഷനില്‍ നിന്നും രക്ഷപ്പെട്ടാണ് സാബുവും പേളിയും ഷിയാസും ഫൈനലിലെത്തിയത്.

എല്ലാ തവണത്തേയും പോലെ സസ്പെന്‍സാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി ഈ എവിക്ഷനിലും ഒരുക്കിയിരുന്നത്. ഫൈനലിസ്റ്റായ ആറു പേരേയും ഉള്‍പ്പെടുത്തി കൊണ്ടാണ് എലിനമിനേഷന്‍ പ്രോസസ് നടന്നത്. ഇവരുടെ മുഖത്ത് വെളുത്ത വെളിച്ചം പ്രകാശിപ്പിക്കും. ഒടുവില്‍ ആരുടെ മഖത്തായണ് ചുവന്ന് പ്രകാശം പ്രകാശിപ്പിക്കുന്നത് അവര്‍ ഈ ഷോയില്‍ നിന്ന് പുറത്തു പോകും. നിലവിലുളള 6 പേര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികളായിരുന്നു. ആദ്യം കുറെ സസ്പെന്‍സ് ഇട്ടെങ്കിലും അവസാനം അതിഥിയാണ് പുറത്തായത്. ഫൈനലിസ്റ്റായെങ്കിലും വോട്ട് കുറവുള്ളത് കൊണ്ടാണ് അപ്രതീക്ഷിതമായി അതിഥിയെ പുറത്താക്കിയതെന്നാണ് സൂചന. മത്സരാര്‍ഥികള്‍ക്ക് ഓര്‍ക്കാപ്പുറത്ത് ബിഗ് ബോസ് കൊടുത്ത് എട്ടിന്റെ പണിയാണ് ഈ എലിമിനേഷന്‍ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്. ഫൈനലിനായി തയ്യാറെടുത്തിരിക്കുന്ന മത്സരാര്‍ഥികള്‍ക്ക് ഈ എവിക്ഷന്‍ വലിയൊരു തിരിച്ചടിയായി മാറിയിരിക്കയാണ്. 

Read more topics: # Bigboss elimination bigboss
Mid day Elimination in Bigboss Aditi gets elininated

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES