അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങള്‍, ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പുതിയ പരമ്പര ' മാളികപ്പുറം ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയുന്നു .അയ്യപ്പന്റെ കടുത്ത ഭക്തരായ മുത്തശ്ശിയും അവരുടെ ചെറുമകള്‍ ഉണ്ണിമോളും തമ്മിലുള്ള സ്‌നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ വികസിക്കുന്നത് .
അനാഥയായ ഉണ്ണിമോള്‍ ചെറുപ്പം മുതല്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്, അവര്‍ ഒരുമിച്ച് അവരുടെ തോട്ടത്തിലെ പച്ചക്കറികള്‍ വിറ്റ് ജീവിതം നയിക്കുന്നു.ബന്ധുക്കളും അയല്‍ക്കാരും സഹപാഠികളും ദൗര്‍ഭാഗ്യത്തിന്റെ വാഹകയായി ഉണ്ണിമോളെ മുദ്രകുത്തി പരിഹസിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ വെല്ലുവിളികളിലൂടെ അയ്യപ്പന്‍ തങ്ങളെ നയിക്കുമെന്ന വിശ്വാസത്തില്‍ ഉണ്ണിമോളും മുത്തശ്ശിയും ഉറച്ചുനില്‍ക്കുന്നു.
ഗിരിദേവന്‍ എന്ന സ്‌കൂള്‍ കുട്ടിയായി അയ്യപ്പന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ ആഖ്യാനത്തിന് അസാധാരണമായ വഴിത്തിരിവുണ്ടാകുന്നു. ഗിരിദേവന്‍ ഉണ്ണിമോള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പിന്തുണയായി മാറുന്നു,മാളികപ്പുറം' നവംബര്‍ 6 , 2023 മുതല്‍ തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷ ണം ചെയ്യുന്നു