ഷാനവാസിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് റിമി ടോമി; ഒന്നും ഒന്നും മൂന്നില്‍ ഷാനവാസ് ഷാനു തന്റെ കയ്പ്പേറിയ ജീവിതം പറയുന്നു.!

Malayalilife
topbanner
  ഷാനവാസിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് റിമി ടോമി; ഒന്നും ഒന്നും മൂന്നില്‍ ഷാനവാസ് ഷാനു തന്റെ കയ്പ്പേറിയ ജീവിതം പറയുന്നു.!

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ്. ഷാനവാസ് ഇല്ലാത്തത് സീത സീരിയലിന്റെ റേറ്റിങ്ങിനെ പോലും ബാധിച്ചിരുന്നു. പ്രേക്ഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് ഷാനവാസ് ഒന്നും ഒന്നും മൂന്നില്‍ അഥിതിയായി എത്തിയത്. ചെറുപ്പം മുതല്‍ തന്നെ അഭിനയമോഹം തന്റെ മനസിലിലുണ്ടായിരുന്നെന്നം താന്‍ അതിനുവേണ്ടി പരിശ്രമിച്ചിരുന്നെന്നും താരം പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയമോഹത്തിന്റെ പേരില്‍ താന്‍ തട്ടിപ്പിന് ഇരയായതും താരം പറഞ്ഞു. 

അഭിനയം പഠിപ്പിക്കുമെന്നും സിനിമയിലേക്ക് അവസരം നല്‍കുമെന്നുമുള്ള പരസ്യം കണ്ട് അതിനായി ശ്രമിച്ചപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടതെന്ന് ഷാനു പറയുന്നു. പരസ്യം കണ്ടതിനെതുടര്‍ന്ന് മണി ഓര്‍ഡര്‍ അയച്ച് ഷാനു പുസ്തകങ്ങള്‍ വരുത്തി എന്നാല്‍ സിനിമയില്‍ അവസരം ലഭിക്കാന്‍ തിരുവനന്തപുരത്ത് ഓഡീഷനില്‍ പങ്കെടുക്കണമെന്ന് വിവരം ലഭിച്ചു. കുറച്ചു പണവും ആവശ്യപ്പെട്ടു.തന്റെ ആഗ്രഹത്തിന് ഉപ്പ എതിരൊന്നും പറഞ്ഞില്ല. തിരുവനന്തപുരത്തു പോകാനുള്ള പണം നല്‍കി. ഒരു കൂട്ടുകാരനോടൊപ്പം അവിടെയത്തി. ഓഡിഷന്‍ കഴിഞ്ഞു, അവര്‍ അറിയിക്കാമെന്നു പറഞ്ഞു. പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോള്‍ ആ നമ്പറില്‍ വിളിച്ചു. അങ്ങനെയൊരു നമ്പര്‍ നിലവിലില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഷാനു പറയുന്നു. അതൊടെ താല്‍കാലികമായി അഭിനയമോഹം അവസാനിപ്പിച്ചു.

''പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷാനവാസിന്റെ ഉപ്പ മരിക്കുന്നത്. അതോടെ രണ്ട് അനുജത്തിമാരും ഉമ്മയും ഉപ്പയുടെ ഉമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തേണ്ട  ഉത്തരവാദിത്തം ഷാനവാസിന്് എറ്റെടുക്കേണ്ടി വന്നു. അതൊടെ പഠിത്തത്തൊടൊപ്പം ജോലിയും ചെയ്താണ് താരം കുടുംബം പോറ്റിയത്. പഠനത്തിനിടയില്‍ സാധിക്കുന്ന രീതിയില്‍ എല്ലാ ജോലിയ്ക്കും ഷാനു പോകുമായിരുന്നു ഡിഗ്രിയ്ക്കു പഠിക്കുമ്പോള്‍ ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാനും മെറ്റല്‍ ചുമക്കാനും പോയി. ഇത്രയും അംഗങ്ങളുടെ ചെലവ് വഹിക്കാന്‍ വേറെ നിവൃത്തി ഇല്ലായിരുന്നുവെന്നും താരം വേദനയോടെ പറയുന്നു. 

എന്നാലും പഠനം ഉഴപ്പാത്ത ഷാനുപിന്നീട് ഡിഗ്രി കഴിഞ്ഞ് ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി കയറി. അപ്പോഴും അഭിനയമോഹം താരം മനസില്‍ സൂക്ഷിച്ചു. അവധിയെടുത്ത് ചെന്നൈയിലും എറണാകുളത്തും പോകും, ചിത്രങ്ങള്‍ അയച്ചു നല്‍കും. പിന്നീട് ജോലിവിട്ട് സ്വന്തമായി ബിസിനസ് തുടങ്ങി. ഇങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് സീരിയലില്‍ അവസരം ലഭിക്കുന്നതെന്നും ഷാനവാസ് വെളിപ്പെടുത്തി. ഇതിനോടകം താരം സിനിമയിലു മുഖം കാണിച്ചുകഴിഞ്ഞു. ഇത്രയേറെ യാതനകള്‍ സഹിച്ചാണ് തന്റെ മോഹത്തിലേക്ക് ഷാനു എത്തിയെന്ന കഥ കേട്ട് ആരാധകര്‍ക്കൊപ്പം അവതാരക റിമിടോമിയുടെയും കണ്ണുകള്‍ നിറയുകയായിരുന്നു

 

 

 

Read more topics: # Shanavas,# life story,# Rimi tomy,# onnum onnum moonu
Shanavas Shanu open ups in Onnum Onnum Moonu

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES