Latest News

ഉമ്മന്‍ചാണ്ടിയെ അവതരിപ്പ് കൈയ്യടി നേടിയ താരം; സ്റ്റേജ് ഷോകളിലൂടെയും സിനിമാല എന്ന കോമഡി പരിപാടിയിലെയും സാന്നിധ്യം; മിമിക്രി കലാകാരന്‍ രഘു കളമശേരി അന്തരിച്ചു; മരണം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്

Malayalilife
ഉമ്മന്‍ചാണ്ടിയെ അവതരിപ്പ് കൈയ്യടി നേടിയ താരം; സ്റ്റേജ് ഷോകളിലൂടെയും സിനിമാല എന്ന കോമഡി പരിപാടിയിലെയും സാന്നിധ്യം; മിമിക്രി കലാകാരന്‍ രഘു കളമശേരി അന്തരിച്ചു; മരണം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്

മിമിക്രി കലാരംഗത്തെ ശ്രദ്ധേയനായ കലാകാരന്‍ രഘു കളമശ്ശേരി അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പെട്ടെന്നുള്ള അസുഖ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

നേവല്‍ ബേസ് ജീവനക്കാരനായ അദ്ദേഹം ഏഷ്യാനെറ്റ് 'സിനിമാല'യിലൂടെ പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായും വേഷ പകര്‍ച്ചയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പി എസ് രഘു എന്നതാണ് മുഴുവന്‍ പേര്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ഉമ്മന്‍ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയായി വേഷമിട്ടിരുന്നു.

actor raghu kalamassery

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES