'പാരിജാതം' എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രസ്ന. ചില മ്യൂസിക് ആല്‍ബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്‌ന കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്.
2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് പാരിജാതം ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നത്. 500 എപ്പിസോഡുകള്‍ സീരിയലിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. സീരിയലില്‍ നായിക വേഷം ചെയ്തത് നടി രസ്‌നയായിരുന്നു. അന്ന് ഇരുപത് വയസ് പോലും രസ്‌നയ്ക്ക് പ്രായമുണ്ടായിരുന്നില്ല.പിന്നീട് പാരിജാതത്തിലെ നായിക വേഷം രസ്‌നയിലേക്ക് വന്നെത്തി. ബെജു ദേവരാജാണ് പാരിജാതം സംവിധാനം ചെയ്തത്.
പിന്നീട് രസ്‌ന ബൈജു ദേവരാജിനെ വിവാഹം ചെയ്തത്. അതൊരു പ്രണയ വിവാഹമായിരുന്നു. മാത്രമല്ല വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച വിവാഹവുമായിരുന്നു.ബൈജു ദേവരാജ് രസ്‌നയെ പ്രണയിക്കുമ്പോള്‍ വിവാഹിതനും രണ്ട് പെണ്‍ക്കുട്ടികളുടെ അച്ഛനുമായിരുന്നു. മാത്രമല്ല രസ്‌നയുമായി പ്രായത്തിലും നല്ല വ്യത്യാസമുണ്ടായിരുന്നു. രസ്‌നയുടെ കുടുംബവും വിവാ?ഹത്തിന് എതിരായിരുന്നു. പക്ഷെ വിമര്‍ശനവും എതിര്‍പ്പും മറന്ന് ഇരുവരും വിവാഹിതരായി. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് രസ്‌ന. ഒപ്പം നല്ലൊരു കുടുംബിനിയും. ബൈജു ജീവിതത്തിലേക്ക് വന്നശേഷം പേരും മതവും നടി മാറി. ദേവനന്ദ ആണ് മൂത്തമകള്‍. മകന്‍ വിഘ്നേശ്.
ഇപ്പോഴിതാ, രസ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച തന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മൈലാഞ്ചി അണിഞ്ഞ ഇടതു കൈയാല്‍ മുഖത്തിന്റെ പാതി മറച്ച്, മനോഹരമായ ചിരിയോടെ നില്‍ക്കുന്ന രസ്‌നയാണ് ചിത്രത്തില്‍. ഫോട്ടോയ്‌ക്കൊപ്പം കുറിപ്പുകളൊന്നുമില്ലാത്തതിനാല്‍ എന്താണ് പുതിയ വിശേഷമെന്നാണ് എല്ലാവരുടെയും ആകാംക്ഷ.
വളക്കാപ്പ് ചടങ്ങിന്റെ ഫോട്ടോ ആണോ ഇതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പക്ഷേ, രസ്‌ന ഒന്നിനും മറുപടി നല്‍കുന്നില്ല. 'അന്നും ഇന്നും ഇനിയെന്നും സുന്ദരി തന്നെ' എന്നാണ് മറ്റൊരാള്‍ കമന്റിട്ടത്. '
പാരിജാതം ചെയ്യുന്ന സമയത്ത് പിതാവുമായുള്ള ഉമ്മയുടെ പ്രശ്‌നത്തിന്റെ പേരില്‍ രസ്‌നയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് വരെ ഇറങ്ങിയിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയ വഴി ഇടയ്ക്കിടെ സ്വന്തം വിശേഷങ്ങള്‍ നടി പങ്കുവെക്കാറുണ്ട്.