Latest News

ബോളിവുഡ് നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് മരിച്ചനിലയില്‍;  നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് മുംബൈയിലെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ 

Malayalilife
topbanner
ബോളിവുഡ് നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുത് മരിച്ചനിലയില്‍;  നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത് മുംബൈയിലെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ 

ബോളിവുഡ് നടനും മോഡലുമായ ആദിത്യ രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ അപ്പാര്‍ട്ട്മെന്റിലെ ബാത്ത്റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 

സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദൃഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു...

രജ്പുത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രജ്പുത്ത് അഭിനയിച്ചിരുന്നു. നിരവധി ബ്രാന്‍ഡുകളുടെ മോഡലായ ആദിത്യ മുന്നൂറിലധികം പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.

17-ാം വയസ്സില്‍ അഭിനയ മേഖലയിലേക്ക് എത്തിയ ആളാണ് ആദിത്യ സിംഗ് രജ്പുത്. ഉത്തരാഖണ്ഡില്‍ കുടുംബവേരുകളുള്ള ആദിത്യയുടെ വിദ്യാഭ്യാസം ദില്ലിയില്‍ ആയിരുന്നു. ദില്ലി ഗ്രീന്‍ ഫീല്‍ഡ്‌സ് സ്‌കൂളില്‍ പഠിച്ച അദ്ദേഹം ഒരു റാംപ് മോഡല്‍ എന്ന നിലയിലാണ് കരിയര്‍ ആരംഭിച്ചത്. ക്രാന്തിവീര്‍, മൈനേ ഗാന്ധി കൊ നഹീ മാരാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ആദിത്യ സിംഹ് രജ്പുത് 125 ല്‍ അധികം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. ജനപ്രിയ ടെലിവിഷന്‍ ഷോകളായ സ്പ്ലിറ്റ്‌സ്‌വില്ല 9, കോഡ് റെഡ്, ആവാസ് സീസണ്‍ 9, ബാഡ് ബോയ് സീസണ്‍ 4 തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട് ഇദ്ദേഹം. 

aditya singh rajput found dead

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES