Latest News

ചേട്ടന് വേണ്ടി സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച അനിയന്‍; കൂലിപ്പണി എടുത്ത് ചേട്ടനെ പഠിപ്പിച്ചു; ഒടുവില്‍ ആ ചേട്ടന് നേടിയെടുത്തത് അധ്യാപന ജോലി; കൂലിപ്പണിയെടുത്ത് ചേട്ടനെ പഠിപ്പിച്ച അഫ്സാരിന്റെയും സഫ്സാരിന്റെയും കഥ

Malayalilife
ചേട്ടന് വേണ്ടി സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച അനിയന്‍; കൂലിപ്പണി എടുത്ത് ചേട്ടനെ പഠിപ്പിച്ചു; ഒടുവില്‍ ആ ചേട്ടന് നേടിയെടുത്തത് അധ്യാപന ജോലി; കൂലിപ്പണിയെടുത്ത് ചേട്ടനെ പഠിപ്പിച്ച അഫ്സാരിന്റെയും സഫ്സാരിന്റെയും കഥ

ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഈ ലോകത്ത് എല്ലാവര്‍ക്കും ഉദാഹരണമായിരിക്കുകയാണ് ഈ ചേട്ടനും അനിയനും. അവരുടെ ബന്ധം എല്ലാവരുടെയും മനസ്സില്‍ സ്ഥാനം നേടുകയും മറ്റ് ആളുകള്‍ക്ക് എല്ലാം ഒരു മാതൃകയാക്കാനും സാധിക്കുന്ന ഒരു ജീവിതമാണ് ഈ അനിയന്റെയും ചേട്ടന്റെയും കഥ. സ്വന്തം ചേട്ടന് വേണ്ടി തന്റെ നല്ലൊരു ജീവിതം തന്നെ വേണ്ടാന്ന് വച്ച അനിയന്റെ കഥ. കൊല്ലം പത്താനാപുരത്താണ് സിനിമയെ പോലും വെല്ലുന്ന ഈ കഥ നടക്കുന്നത്. ചേട്ടന്റെ പഠനത്തിന് വേണ്ടി തന്റെ ഭാവി മാറ്റിവെച്ച് ജേലിക്കിറങ്ങിയ ഒരു അനിയന്റെ കഥ. ഇന്നത്തെ കാലത്ത് അങ്ങനെയൊരു അനിയനെ കിട്ടുക എന്നത് തന്നെ ആ ചേട്ടന്റെ ഭാഗ്യം. അഫ്‌സാരിസും സഫ്‌സാരിസും ആണ് ആ രണ്ട് വ്യക്തികള്‍. അനിയന്റെ കഷ്ടപ്പാടില്‍ പഠിച്ച ചേട്ടന്‍ ഇപ്പോള്‍ ഒരു കോളജ് അധ്യാപകനായിരിക്കുകയാണ്.

ചെറുപ്പം മുതലേ പഠിക്കാന്‍ വലിയ ആഗ്രഹവുമുണ്ടായിരുന്നവരാണ് ഈ ചേട്ടനും അനിയനും. ഇരുവരും സ്‌കൂളില്‍ നന്നായി പഠിക്കുന്ന കുട്ടികളും ആയിരുന്നു. വീട്ടിലെ സാഹചര്യങ്ങള്‍ അത്ര നല്ലതല്ലായിരുന്നെങ്കിലും ഒന്നും അവരെ പഠിക്കുന്നതിലും നിന്നും പിന്നോട്ട് വലിച്ചില്ല. ചെറിയ ജോലികള്‍ ചെയ്തിരുന്ന വാപ്പയായിരുന്നു അവരുടെ പ്രധാന വരുമാനമാര്‍ഗം. നല്ല കഷ്ടപ്പാട് സഹിച്ചിട്ടാണെങ്കിലും കുട്ടികളെ രണ്ട് പേരെയും പഠിപ്പിക്കാന്‍ അദ്ദേഹം അനുഭവിച്ച വേദനകള്‍ ഒരുപാടാണ്. കുട്ടികള്‍ വലുതാകും തോറും സാമ്പത്തിക ബുദ്ധിമുട്ട് കൂടി വന്നു. ഒരു വിധേനയും രണ്ട് പേരെയും പ്ലസ് ടു വരെ പാസാക്കി എടുത്തു. പിന്നീട് അവരുടെ വാപ്പയ്ക്ക് പഴയതുപോലെ പണിയെടുക്കാന്‍ പോകാന്‍ സാധിച്ചിരുന്നില്ല. പക്ഷേ മൂത്ത മകന് വീണ്ടും പഠിക്കണം എന്ന മോഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെ കൊണ്ട് അത് സാധിക്കില്ലായിരുന്നു.

എന്നാല്‍ അങ്ങനെയൊക്കെയിരുന്നാലും, ഈ കഥയില്‍ ഹൃദയം സ്പര്‍ശിക്കുന്ന ഒരു ഭാഗമുണ്ട്  അതാണ് അനിയന്റെ ത്യാഗം. ചേട്ടന് പഠനത്തില്‍ വലിയ താല്‍പര്യമുണ്ടെന്ന് അനിയന്‍ മനസ്സിലാക്കുകയായിരുന്നു. പഠിക്കാനുള്ള ആഗ്രഹം ചേട്ടന്റെ കണ്ണുകളില്‍ തന്നെ നിറഞ്ഞുനിന്നിരുന്നു. ഈ ഇഷ്ടം അനിയന്‍ മനസ്സിലാക്കി, തന്റെ ഭാവിയെക്കാള്‍ മുന്‍ഗണന നല്‍കിയത് സഹോദരന്റെ സ്വപ്‌നങ്ങള്‍ക്കാണ്. അതിനാല്‍ അനിയന്‍ ഒരു വലിയ തീരുമാനമെടുത്തു  തന്റെ പഠനം നിര്‍ത്തി, ചെറിയ കൂലിപ്പണിക്ക് പോവാന്‍ തയ്യാറായി. തന്റെ കായികാധ്വാനത്തിലൂടെ കിട്ടുന്ന പണം ചേട്ടന്റെ പഠനത്തിനായി മാറ്റി വച്ചു. അവന്റെ പ്രായത്തിലുള്ളവര്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് പഠിക്കുന്നതും കോളജില്‍ പോകുന്നതും ഒക്കെ അവന്‍ നോക്കി നിന്നു. എന്നിരുന്നാലും അവന് ചേട്ടന്റെ ഭാവിയില്‍ തന്നെ ഉറച്ച് നിന്നു. ഈ അനിയന്‍ തന്റെ ഭാവിയെ ത്യജിച്ച് ചേട്ടന്റെ ഭാവിയെ പണിയാന്‍ വേണ്ടി കൂലിപ്പണിയെടുത്തു.

തന്നെക്കാള്‍ വലിയവനായ ചേട്ടന്‍ പഠിക്കണം, ഒരുപാട് ഉയരങ്ങള്‍ കീഴടക്കണം എന്നായിരുന്നു സഫ്സാരിസിന്റെ ആഗ്രഹം. അതിനായാണ് അവന്‍ ഒറ്റയ്ക്ക് കൂലിപ്പണികള്‍ ഏറ്റെടുത്തു വീട്ടിലെ ചെലവുകളും ചേട്ടന്റെ പഠനച്ചെലവുകളും എല്ലാം നോക്കിയത്. വളരെ ബുദ്ധിമുട്ടുകളായിരുന്നു അവന്‍ നേരിട്ടത് . വിശ്രമം കൂടാതെ രാത്രികളും പകലുകളും ജോലി ചെയ്തു. എങ്കിലും ആ ബുദ്ധിമുട്ടുകള്‍ ഒന്നും ചേട്ടനോട് പറഞ്ഞില്ല. ചേട്ടന് പഠിക്കാനുള്ള സൗകര്യം മാത്രം ചെയ്തു കൊടുത്തു. സ്വന്തം സ്വപ്‌നങ്ങളും ഇഷ്ടങ്ങളുമാണ് ഈ അനിയന്‍ തന്റെ സ്വന്തം ചേട്ടന് വേണ്ടി മാറ്റിവച്ചത്. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം പോലും ആ അനിയന്‍ ഇന്നുവരെ എടുത്തിട്ടില്ല.

ഒടുവില്‍ സഫ്‌സാരിസിന്റെ എല്ലായ്‌പ്പോഴുമുള്ള പിന്തുണയും അനിയന്‍ കഷ്ടപ്പെട്ട് ഒരുക്കിയ പഠനസൗകര്യങ്ങളും ഫലമായി ചേട്ടന്‍ ആത്മാര്‍ത്ഥതയോടെയും മനോഹരമായ ശ്രമത്തോടെയും പഠിച്ചു. വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി മുന്നേറികൊണ്ടിരുന്ന ചേട്ടന്‍ കാലക്രമേണ ജെആര്‍എഫ് നേടി. പിന്നീട് അതേ ആത്മവിശ്വാസത്തോടെയും സമര്‍പ്പണബോധത്തോടെയും ഒരു കോളേജില്‍ അധ്യാപകനായി ജോലി നേടുകയും ചെയ്തു. ഇന്നത്തെ കാലത്ത് ചേട്ടന്‍ പലര്‍ക്കും മാതൃകയായി മാറിയിരിക്കുമ്പോഴും, താന്‍ എവിടെ എത്തിയാലും പിന്നില്‍ നില്‍ക്കുന്നത് അനിയന്‍ സഫ്‌സാരിസിന്റെ വലിയ ത്യാഗമെന്ന് അദ്ദേഹം സങ്കടത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുന്നു. പലപ്പോഴും സ്‌നേഹത്തോടെയും നന്ദിയോടെയും അദ്ദേഹം പറയുന്നു: ''അനിയന്‍ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലായിരുന്നു.'' ഇത് കേള്‍ക്കുമ്പോള്‍ സഫ്‌സാരിസിന്റെ കണ്ണുകള്‍ നനയാറുണ്ട്  കാരണം അവന്റെ സ്നേഹത്തിനും ത്യാഗത്തിനും കിട്ടുന്ന അത്യുന്നതമായ അംഗീകാരമാണത്.

afzaris-safzaris life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES