മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് എലീന പടിക്കല്‍. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധകര്‍ ഏറേയാണ്. രോഹിതാണ് എലീനയുടെ ജീവിത പങ്കാളി. ഇപ്പോളിതാ രോഹിത്തുമായുള്ള പ്രണയത്തെക്കുറിച്ച് ഏലീന മനസ് തുറക്കുകയാണ്.
ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നുമാണ് ആദ്യം രോഹിത്തിന് മെസേജ് അയച്ചത്. ആ സുഹൃത്ത് ഈ വ്യക്തിയെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ തമ്മില്‍ സെറ്റായിക്കോട്ടെ എന്ന് കരുതി ഞാന്‍ വെറുതേ ഒരു മെസേജ് അയച്ചതാണ്. എന്തോ ഒരു ഫോര്‍വെര്‍ഡ് മെസേജ് ആയിരുന്നു. അത് രോഹിതിന് ഇഷ്ടപ്പെട്ടില്ല. രോഹിത് ആ കുട്ടിയെ വിളിച്ച് വഴക്ക് പറഞ്ഞു. വേറെ ആരോ ചെയ്തത് ആണ് തനിക്കറിയില്ലെന്ന് അവള്‍ പറഞ്ഞു. ഞാന്‍ ഫോണ്‍ വാങ്ങി ഒരു സോറി പറഞ്ഞ് മേസേജ് അയപ്പോള്‍ ഇറ്റ്‌സ് ഓക്കേ എന്നായിരുന്നു മറുപടി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് പുള്ളിടെ സൗണ്ട് ഭയങ്കര കിടിലം ആണ്.
ഇതൊക്കെ കഴിഞ്ഞ് രോഹിത് എനിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പിന്നീട് ഞങ്ങള്‍ ജസ്റ്റ് സംസാരിച്ച് തുടങ്ങി. ഇത് എന്തെങ്കിലും വേറെ ട്രാക്കില്‍ ആണ് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്ന് രോഹിത്തിനോട് ഞാന്‍ പറഞ്ഞിരുന്നു.
പക്ഷേ, എന്നെ കാണാന്‍ വേണ്ടി മാത്രം ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമൊക്കെ അവന്‍ വരുമായിരുന്നു. എന്നിട്ട് ഒരുമിച്ച് ടൈം സ്‌പെന്‍ഡ് ചെയ്യും. എനിക്ക് ഒരുപാട് സര്‍പ്രൈസ് തരുമായിരുന്നു. സര്‍പ്രൈസുകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. അവന്‍ എനിക്ക് വേണ്ടി ഇട്ട എഫര്‍ട്ട് ആണ് എനിക്ക് തിരിച്ച് ഇഷ്ടം തോന്നാന്‍ കാരണം. രോഹിത് ബാംഗ്ലൂരില്‍ ആണ് പഠിച്ചത്. എന്നെ ലൈന്‍ അടിക്കാന്‍ വേണ്ടി ഇവിടെ വന്നു വന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടെ ഫ്രണ്ട്‌സ് ആയി'', ആ ഒരു ക്ലോസ് ഗാങ് ഗ്രൂപ്പ് ഇപ്പോഴും ഉണ്ട്' എന്നാണ് എലീന പറഞ്ഞു.