Latest News

ഓണാഘോഷം കഴിഞ്ഞ് സ്വകാര്യ ബസില്‍ യാത്ര ചെയുമ്പോള്‍ ഒപ്പം വന്നിരുന്ന മധ്യവയസ്‌കന്റെ തുറിച്ച് നോട്ടം;  സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പറയുന്നവര്‍ കാണാന്‍ വീഡിയോ സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ട് അവതാരക എയ്ഞ്ചല

Malayalilife
ഓണാഘോഷം കഴിഞ്ഞ് സ്വകാര്യ ബസില്‍ യാത്ര ചെയുമ്പോള്‍ ഒപ്പം വന്നിരുന്ന മധ്യവയസ്‌കന്റെ തുറിച്ച് നോട്ടം;  സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് പറയുന്നവര്‍ കാണാന്‍ വീഡിയോ സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ട് അവതാരക എയ്ഞ്ചല

യൂട്യൂബ് ചാനലുകളിലെ ഇന്റര്‍വ്യൂകല്‍ലൂടെ അവതാരകയായി തിളങ്ങിയ താരമാണ് എയ്ഞ്ചല. നിരവധി സിനിമാ സീരിയല്‍ താരങ്ങളേയും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സേഴ്സിനേയും എല്ലാം ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള എയ്ഞ്ചല കഴിഞ്ഞ ദിവസം ഒരു ഓണാഘോഷത്തില്‍ പങ്കെടുക്കുവാനായി കൊച്ചിയില്‍ എത്തിയിരുന്നു. ആഘോഷം കഴിഞ്ഞ് തിരിച്ച് ബസിലാണ് യാത്ര തിരിച്ചത്. ബസില്‍ സീറ്റ് കിട്ടുകയും സൈഡ് സീറ്റിലേക്ക് നീങ്ങിയിരിക്കുകയും ചെയ്തപ്പോള്‍ തൊട്ടിപ്പുറത്ത് വന്നിരുന്ന ഒരപ്പൂപ്പന്റെ ഈ പ്രായത്തിലെ ഞരമ്പ് രോഗം എയ്ഞ്ചല കയ്യോടെ പകര്‍ത്തി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയായിരുന്നു. 

അപ്പോള്‍ തന്നെ ചൂടോടെയുള്ള പ്രതികരണം നടത്തിയ ശേഷമാണ് എയ്ഞ്ചല വീഡിയോ ഷെയര്‍ ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടിരിക്കുന്ന ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചാ വിഷയമാവുകയാണ്. പട്ടാപ്പകല്‍, കൊച്ചി പോലൊരു നഗരത്തില്‍ മാന്യമായി തന്നെ വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയ്ക്ക് ചുറ്റും ആളുകള്‍ നില്‍ക്കെ നേരിടേണ്ടി വന്ന പ്രശ്നമെന്ന തരത്തിലാണ് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഒരു യൂട്യൂബ് ചാനലിന്റെ തന്നെ ഓണാഘോഷമായിരുന്നു കൊച്ചിയില്‍ വച്ചു നടന്നത്. അതില്‍ മാന്യമായി തന്നെയാണ് എയ്ഞ്ചല വസ്ത്രം ധരിച്ചതും. ഫുള്‍ കൈ ബ്ലൗസും സെറ്റും മുണ്ടും ഉടുത്ത എയ്ഞ്ചല കൂട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെയും തുടര്‍ന്ന് പല മത്സരങ്ങളിലും പങ്കെടുക്കുന്നതിന്റെയും എല്ലാം വീഡിയോകള്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് അവിടെ നിന്നും തിരിച്ചത്. സാധാരണ ലോക്കല്‍ ബസിലായിരുന്നു എല്ലായ്പ്പോഴത്തേയും പോലത്തെ യാത്ര. തുടര്‍ന്ന് ബസില്‍ കയറി സൈഡ് സീറ്റിലിരുന്നപ്പോഴാണ് രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ എയ്ഞ്ചലയുടെ തൊട്ടിപ്പുറത്ത് കഷണ്ടിത്തലയുള്ള പ്രായമേറെയുള്ള നീല ഷര്‍ട്ടിട്ട മധ്യവയസ്‌കന്‍ വന്നിരുന്നത്.

തുടര്‍ന്ന് ആ പുള്ളിയുടെ നോട്ടം മുഴുവന്‍ കാറ്റത്തു നീങ്ങുന്ന എയ്ഞ്ചലയുടെ മുന്‍ഭാഗത്തെ സാരിയ്ക്കിടയിലേക്കാണ്. പലപ്പോഴും എയ്ഞ്ചല്‍ തന്നെ അയാളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കുന്നതും അപ്പോള്‍ അയാള്‍ നോട്ടം മാറ്റുന്നതും വീണ്ടും നോട്ടം തുടരുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എയ്ഞ്ചല്‍ വീഡിയോ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും നോട്ടം തുടരുന്ന അയാളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. തുടര്‍ന്ന് ഈ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചുകൊണ്ട് എയ്ഞ്ചല്‍ കുറിച്ചത് ഇങ്ങനെയാണ്:

 Inni nokiyal kannu kutipotukum My** enu parajapol ah nari  Busil ninu iragi ... Onam with kazhapan ?? ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനുള്ള കാരണം എന്താണെന്നു വച്ചാല്‍, ചിലര്‍ പറയും സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇതുപോലുള്ള സംഭവങ്ങള്‍ക്ക് കാരണമെന്ന്. എന്നാല്‍ ഈ വീഡിയോയില്‍ ഞാന്‍ മാന്യമായിട്ട് ആണ് ഡ്രസ്സിംഗ് ഇട്ടിരിക്കുന്നത്. 

Njn already react chydu bus vach !enna dehath tattiyapol Njn pin vacch kuti Enit react akkiyapol ayal enitu bus ninu iragi poi..and dressing Njn window seat il anu irikune .ah sareee full coverd anu manayum ayit ola dress anu Ath blouse oka full covered annu ..Apo dressing alla ayalude kazhap anu ! Njn ipozhum urapich parayunu dressing kuzhapam ila athil onum kanunila- Ith njaramb rogam annu

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Angel____baby (@angel__baby0)

Read more topics: # എയ്ഞ്ചല
angel baby posting vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES