ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നു ഏയ്ഞ്ചലിന്‍ മരിയ. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നു പേരിട്ടിരുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയും ഏയ്ഞ്ചലിന്‍ ആയിരുന്നു.അന്ന് തനിക്കൊരു കാമുകനുണ്ടെന്ന് ഏയ്ഞ്ചലിന്‍ പറഞ്ഞിരുന്നു. ശുപ്പൂട്ടന്‍ എന്നാണ് ആളുടെ പേരെന്ന് പറഞ്ഞെങ്കിലും കാമുകന്റെ മുഖം കാണിക്കാതെയായിരുന്നു വിവരങ്ങള്‍ പങ്ക് വച്ചത്. എന്നാല്‍ അടുത്തിടെ എയ്ഞ്ചലിന്‍ തന്റെ ബന്ധം തകര്‍ന്നുവെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുന്ന വീഡിയോ പങ്ക് വച്ച് എത്തുകയും തുടര്‍ന്ന് തന്റെ പേജിലൂടെ തന്നെ തന്നെ പിതാവ് വീട്ടില്‍ നിന്ന് ഇറക്കി വിടുന്ന വീഡിയോ അടക്കം താരം പുറത്ത് വിടുകയും ഒക്കെ ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇപ്പോള്‍ ആ ബന്ധം തകര്‍ന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ ഏയ്ഞ്ചലിന്‍ മരിയ. നെക്സ്റ്റ്ഫ്‌ലിക് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്‍.
2021 ലാണ് ഞാനും അവനും പരിചയപ്പടുന്നത്. അവന്‍ ആ സമയത്ത് വിവാഹിതനാണ്. പക്ഷെ സെപ്പറേറ്റഡാണ്. ഡിവോഴ്‌സ് കേസിന്റെ കാര്യങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് പുള്ളിയുമായി പേഴ്‌സണലി കണക്ഷനായി. 2022 ലൊക്കെ എനിക്ക് പുള്ളിയോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി. ഡിവോഴ്‌സ് സമയത്ത് അവന് ഡിപ്രഷന്‍ പോലെയായിരുന്നു. 2023 ലാണ് ഞാന്‍ ഇഷ്ടം പറയുന്നത്. ആളുടെയും എന്റെയും വീട്ടില്‍ അങ്ങനെ പരസ്പരം അറിയില്ലായിരുന്നു. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷനിലായിരുന്നു. ബിഗ് ബോസില്‍ ഞാന്‍ ശുപ്പൂട്ടന്‍ എന്ന് പറഞ്ഞിരുന്നത് അവനെയാണ്. അവനെ പോലെ ഞാന്‍ എന്നെ സ്‌നേഹിച്ചിരുന്നില്ല.
അവന്‍ ആത്മാര്‍ത്ഥമായാണ് എന്നെ സ്‌നേഹിച്ചതെന്ന് കരുതുന്നു. അവന്റെ ഇളയ സഹോദരിയുടെ വിവാഹമായിരുന്നു. അവന്റെ സിസ്റ്ററും ഞാനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായതാണ്. കല്യാണത്തിന് അവന്‍ എന്നെ വിളിച്ചതാണ്. പക്ഷെ സഹോദരിയുടെ കല്യാണമല്ലേ അവളല്ലേ വിളിക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞു. അവള്‍ക്ക് ഞാന്‍ കല്യാണത്തിന് വരുന്നതില്‍ സമ്മതമാണോ എന്ന് ചോദിക്കാനും പറഞ്ഞു. വരേണ്ടെന്നാണ് പുള്ളിക്കാരി പറഞ്ഞത്.
അവള്‍ വന്നിട്ടുണ്ടെങ്കില്‍ നാണക്കേടാണ് തൊലിയുരിഞ്ഞ് പോകും എന്നൊക്കെ പറഞ്ഞു. പക്ഷെ കല്യാണത്തിന് അവര്‍ പോകുന്ന വണ്ടി എന്റെ കാറാണ്. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കല്യാണത്തിന് എന്റെ വണ്ടി കൊണ്ട് പോകാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അവസാനം ഞാന്‍ വണ്ടി കൊടുത്തു. പിന്നെ ഇത് പറഞ്ഞ് അവന്റെ മമ്മിയുമായി സംസാരമുണ്ടായെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. ഒരിക്കല്‍ ഈ കാമുകന്റെ വീട്ടില്‍ പോയി താന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. പ്രശ്‌നമുണ്ടാക്കാന്‍ പോയതല്ല. പക്ഷെ പ്രശ്നമായപ്പോള്‍ അവിടെയുണ്ടായിരുന്ന പൂച്ചട്ടി ഞാന്‍ എറിഞ്ഞ് പൊട്ടിച്ചു. അങ്ങനെ ഞങ്ങള്‍ ബ്രേക്കപ്പായി.
രണ്ട് മാസം കഴിഞ്ഞ് അവന്റെ മമ്മി ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. പെട്ടെന്ന് കേട്ടപ്പോള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. ഞാന്‍ രണ്ട് മാസം മുമ്പ് വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയതാണ് ഇതിന് കാരണമെന്ന് ചിലര്‍ കണക്ട് ചെയ്തു. പക്ഷെ ഒരിക്കലും അല്ല. അമ്മയോട് ഞാന്‍ അന്നുണ്ടായ പ്രശ്നത്തെക്കുറിച്ച് പറഞ്ഞ് തീര്‍ത്തതാണ്. വേറെ എന്ത് കുറ്റം എന്നെക്കുറിച്ച് പറഞ്ഞാലും കുഴപ്പമില്ല. ഒരാള്‍ ഞാന്‍ കാരണം ആത്മഹത്യ ചെയ്യേണ്ട സ്റ്റേജിലേക്ക് എത്തി എന്ന് പറയുന്നത് എനിക്ക് ഉള്‍ക്കൊള്ളാനാകില്ല.
അവന്‍ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. നീ കാരണമല്ല, അമ്മയ്ക്ക് സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നെന്ന് തന്നോട് കാമുകന്‍ പറഞ്ഞെന്നും ഏയ്ഞ്ചലിന്‍ മരിയ ഓര്‍ത്തു. എന്നാല്‍ പിന്നീട് തങ്ങളുടേതായ പ്രശ്നങ്ങളില്‍ ആ ബന്ധം പിരിഞ്ഞെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു.