രണ്ട് പതിറ്റാണ്ട് മുന്‍പ് സഹോദരന്‍ മരിച്ചു; ആറ് വര്‍ഷം മുന്‍പ് അച്ഛനും അമ്മയും പോയി; പിന്നെ വാതില്‍ തുറന്ന് വീടിന് പുറത്തേക്ക് പോലും ഇറങ്ങിയില്ല; വിഷാദരോഗിയായി കഴിഞ്ഞത് മൂന്ന് വര്‍ഷം; ഒടുക്കം അനൂപ് നായര്‍ക്ക് സംഭവിച്ചത

Malayalilife
രണ്ട് പതിറ്റാണ്ട് മുന്‍പ് സഹോദരന്‍ മരിച്ചു; ആറ് വര്‍ഷം മുന്‍പ് അച്ഛനും അമ്മയും പോയി; പിന്നെ വാതില്‍ തുറന്ന് വീടിന് പുറത്തേക്ക് പോലും ഇറങ്ങിയില്ല; വിഷാദരോഗിയായി കഴിഞ്ഞത് മൂന്ന് വര്‍ഷം; ഒടുക്കം അനൂപ് നായര്‍ക്ക് സംഭവിച്ചത

മാതാപിതാക്കളും സഹോദരങ്ങളും എല്ലാരും ഉള്ളപ്പോളാണ് ജീവിതത്തില്‍ ഒരു അര്‍ത്ഥം ഉണ്ടാകുന്നത്. അവര്‍ ഉള്ളപ്പോള്‍ തനിച്ചാണെന്ന് തോന്നുകപോലും ഇല്ല. തന്റെ ജീവിതത്തില്‍ നടക്കുന്ന വിഷമങ്ങള്‍ പറയാന്‍ പോലും ആളുകള്‍ ഉണ്ടെന്ന് എന്നുള്ളത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്. എന്നാല്‍ അവരുടെ മരണം എത്തിയാലോ? ചില ആളുകള്‍ അത് ഉള്‍ക്കൊണ്ട് ജീവിതത്തിലേക്ക് മുന്നോട്ട് പോകുക തന്നെ ചെയ്യും. എന്നാല്‍ ചിലര്‍ക്ക് ആ മരണം ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്ന് വരില്ല. പിന്നീട് അയാളുടെ ജീവിതം ഒറ്റപ്പെടലിലേക്ക് കടക്കുകയാണ്. ഏറ്റവും വലിയതായി കണ്ട ബന്ധങ്ങള്‍ അതു നഷ്ടപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ടുപോയ ഒരാളുടെ മനസ്സിലുണ്ടാകുന്ന വിഷാദവും ശൂന്യബോധവുമാണ് അനൂപ് കുമാര്‍ നായരുടെ ജീവിതം.

തൊഴില്‍ മേഖലയില്‍ മികച്ച സ്ഥാനം നേടിയിരുന്ന ഈ മലയാളി ടെക്കി, അതിനുശേഷം സോഷ്യല്‍ ജീവിതത്തില്‍ നിന്നും മുഴുവനായി പിന്മാറി. സഞ്ചാരങ്ങളും സംഭാഷണങ്ങളുമൊക്കെ അവസാനിച്ചുവെന്നുപോലെ, കഴിഞ്ഞ മൂന്ന് വര്‍ഷമായി അനൂപ് സ്വമേധയാ വീട്ടില്‍ ഒറ്റപ്പെട്ട് താമസിക്കുകയാണ്. പുറംലോകവുമായി ഉള്ള ബന്ധം ഉപേക്ഷിച്ച്, അതിജീവനത്തിന് വേണ്ടിയുള്ള നിസ്സംഗമായ പോരാട്ടം അദ്ദേഹം തുടരുകയാണ്. ഈ കഴിഞ്ഞ ദിവമാണ് അനൂപിന്റെ ഏകാന്ത ജീവിതം പുറത്ത് അറിഞ്ഞത്. നവി മുംബൈയിലെ ഒരു പഴയ വീട്ടിലാണ് അനൂപ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തനിച്ച് താമസിച്ചിരുന്നത്. ആ വീട്ടിലെ കാഴ്ചകള്‍ കണ്ടാല്‍ ഞെട്ടിക്കുന്നതായിരുന്നു. അങ്ങിങ്ങായി വസ്ത്രങ്ങള്‍, മാലിന്യക്കൂമ്പാരങ്ങള്‍, തകര്‍ന്ന ഫര്‍ണിച്ചറുകള്‍, കഴുകാതെ കിടക്കുന്ന പാത്രങ്ങള്‍, ഇടയ്ക്ക് ഭക്ഷണപ്പൊതികള്‍ എല്ലാം അവിടെ അനൂപിന്റെ ജീവിതം എത്ര ഏകാന്തതയിലായിരുന്നു എന്നതിന്റെ തെളിവായിരുന്നു.

അനൂപ് ഒരുപാട് വര്‍ഷങ്ങളായി സമൂഹത്തില്‍നിന്ന് അകന്നുപോയ ഒരാളാണ്. 2022 മുതലാണ് അദ്ദേഹം പൂര്‍ണമായും ആരെയും കാണാതെയും സംസാരിക്കാതേയും അതേ വീടനകത്ത് അടച്ച് പൂട്ടി തനിച്ച് കഴിയാന്‍ തുടങ്ങിയിട്ട്. അയല്‍ക്കാരോട് പോലും ഒരു ബന്ധവും ഇല്ലാതായി. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായിരുന്നു അനൂപ് അങ്ങനെ കഴിയാന്‍ തുടങ്ങിയിട്ട്. ചില ഫുഡ് ഡെിലവറി ബോയിസ്സല്ലാതെ അയാളെ ആരും സമീപിച്ചിട്ടും ഇല്ല. അനൂപിന്റെ കാഴ്ചക്കപ്പുറത്ത് ഒരു വലിയ കഥ ഒളിഞ്ഞിരിക്കുന്നു. ഒരിക്കല്‍ വളരെ ആത്മാര്‍ഥതയോടെയും സ്വപ്‌നങ്ങളോടെയുമുള്ള ജീവിതം അവന്‍ നയിച്ചിരുന്നു. ഒരു വലിയ കമ്പനിയിലായിരുന്നു ജോലി. സുഹൃത്തുക്കളെ വളരെയധികം സ്‌നേഹിച്ചിരുന്നതും കുടുംബത്തോടൊപ്പം സന്തോഷകരമായ ദിവസങ്ങള്‍ കഴിഞ്ഞതുമായിരുന്നു. പക്ഷേ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പെട്ടെന്നുള്ള മരണം അനൂപിന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. എല്ലാം നഷ്ടമായി ഒറ്റക്കായി അനൂപ്.

സീല്‍ എന്ന സംഘടനയിലെ സാമൂഹ്യ പ്രവര്‍ത്തകരാണ് 55-കാരനായ ഇയാളെ വൃത്തിഹീനമായ അവസ്ഥയില്‍ കണ്ടെത്തിയത്. മുടി വളര്‍ന്ന് ജട പിടിച്ച നിലയിലായിരുന്നു. കാലുകളിലെ ചര്‍മം കറുത്തതായി മാറി അണുബാധയേറ്റിരുന്നു. പ്രവര്‍ത്തകരെത്തുമ്പോള്‍ സ്വീകരണ മുറിയിലെ കസേരയില്‍ ഉറങ്ങുകയായിരുന്നു ഇദ്ദേഹം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അനൂപിന് സഹോദരനെ നഷ്ടമാകുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രണ്ട് മാതാപിതാക്കളും മരിച്ചു. ഇതോടെ കടുത്ത വിഷാദരോഗിയായി മാറിയ അനൂപ് ആളുകളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയാന്‍ താത്പര്യപ്പെടുകയായിരുന്നു. സഹായത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ച ചില ബന്ധുക്കളില്‍ നിന്നും ഇദ്ദേഹം അകലം പാലിച്ചു.

അപൂര്‍മായി മാത്രമേ അനൂപ് വീടിന്റെ വാതില്‍ തുറക്കാറുണ്ടായിരുന്നുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ അയല്‍വാസികള്‍ പറയുന്നത്. മാലിന്യം പുറത്തേക്ക് എടുക്കാറേ ഇല്ലായിരുന്നു. വീട്ടിലെ മാലിന്യം പുറത്ത് കളയാന്‍ അയല്‍ക്കാര്‍ക്ക് പലപ്പോഴും ഇയാളെ നിര്‍ബന്ധിക്കേണ്ടി വന്നിട്ടുണ്ട്.

anoop nair malayali techi life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES