Latest News

രണ്ടാം വിവാഹമല്ലേ..ഇത്ര ഷോ വേണോ?; ഇതൊക്കെ ഞങ്ങള്‍ രണ്ടു പേരുടെയും ആഗ്രഹം; മകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ മൊമന്റ് ആഘോഷിക്കണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നു; എല്ലാം തുറന്നുപറഞ്ഞ് ആര്യ 

Malayalilife
 രണ്ടാം വിവാഹമല്ലേ..ഇത്ര ഷോ വേണോ?; ഇതൊക്കെ ഞങ്ങള്‍ രണ്ടു പേരുടെയും ആഗ്രഹം; മകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ മൊമന്റ് ആഘോഷിക്കണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നു; എല്ലാം തുറന്നുപറഞ്ഞ് ആര്യ 

പ്രമുഖ നടി അവതാരക, യൂട്യൂബര്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ ആര്യ ബാബു, കൊറിയോഗ്രാഫറും ഡി.ജെ.യുമായ സിബിന്‍ ബെഞ്ചമിനെ വിവാഹം കഴിച്ചു. തിരുവനന്തപുരത്തെ ഒരു ബീച്ച് റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിവാഹവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. 

മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്ക് എത്തിയത്. വിവാഹത്തിന്റെ മെഹന്ദി, സംഗീത്, വിവാഹച്ചടങ്ങുകള്‍ എന്നിവയെല്ലാം ഒരേ സ്ഥലത്തുവെച്ചാണ് നടന്നത്. തന്റെ വിവാഹത്തിന് ഒരു ബീച്ച് ഡെസ്റ്റിനേഷന്‍ വേണമെന്ന് താരം മുന്‍പുതന്നെ ആഗ്രഹിച്ചിരുന്നു. 'ഞങ്ങളുടെ രണ്ടുപേരുടെയും ഹോം ടൗണ്‍ തിരുവനന്തപുരമാണ്. ഈ മൊമന്റ് ഞങ്ങള്‍ ആഘോഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 

തിരുവനന്തപുരത്തെ ബീച്ച് റിസോര്‍ട്ടില്‍ വെച്ചായിരുന്നു ആര്യയുടെയും സിബിന്റെയും വിവാഹം നടന്നത്. മെഹന്ദിയും സംഗീതും വിവാഹച്ചടങ്ങുകളും ഒരേ സ്ഥലത്തു വെച്ചായിരുന്നു എന്നും ഒരു ബീച്ച് ഡെസ്റ്റിനേഷന്‍ തന്റെ വിവാഹത്തിന് വേണമെന്നത് വലിയ ആഗ്രഹം ആയിരുന്നുവെന്നും ആര്യ പറയുന്നു. ''ഞങ്ങളുടെ രണ്ടു പേരുടെയും ഹോം ടൗണ്‍ തിരുവനന്തപുരം ആണ്. മനോഹരമായ ഒരു സ്ഥലമാണ് ഇത്. ഇവിടെ ഒരുപാട് നല്ല സ്ഥലങ്ങളും ബീച്ചികളും എല്ലാം ഉണ്ട്'', ആര്യ വ്‌ളോഗില്‍ പറഞ്ഞു.

കുറേ വര്‍ഷങ്ങളായി താന്‍ ആഗ്രഹിച്ച ഒരു ദിവസമാണ് ഇതെന്നും ആര്യ പറഞ്ഞു. ''ഈ മൊമന്റ് ആഘോഷിക്കണമെന്നും നല്ലൊരു ലൈഫ് പാര്‍ട്ണറെ കിട്ടണം എന്നൊക്കെ ഞാന്‍ കുറേ ആഗ്രഹിച്ചിരുന്നു. രണ്ടാം വിവാഹമല്ലേ, ഇത്രയൊക്കെ ഷോ കാണിച്ച് ആഘോഷിക്കണോ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. പക്ഷേ ഇത് ഞങ്ങള്‍ രണ്ടു പേരുടെയും ആഗ്രഹം ആയിരുന്നു. ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ മകളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും എല്ലാം ആഗ്രഹം ഈ മൊമന്റ് ആഘോഷിക്കണം എന്നാണ്'', എന്നും ആര്യ വ്‌ളോഗില്‍ പറഞ്ഞു.

വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന ആര്യയും സിബിനും കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബിഗ്ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്ന ആര്യയും ബിഗ്ബോസ് സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായ സിബിനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്

arya about wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES