Latest News

വെള്ള ഗൗണില്‍ സുന്ദരിയായി ആര്യ; ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് പിന്നാലെ വിരുന്നൊരുക്കിയപ്പോള്‍ അണിഞ്ഞൊരുങ്ങിയത് ക്രിസ്ത്യന്‍ വേഷത്തില്‍; 'ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന് കുറിച്ച് വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്യ

Malayalilife
വെള്ള ഗൗണില്‍ സുന്ദരിയായി ആര്യ; ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് പിന്നാലെ വിരുന്നൊരുക്കിയപ്പോള്‍ അണിഞ്ഞൊരുങ്ങിയത് ക്രിസ്ത്യന്‍ വേഷത്തില്‍; 'ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന് കുറിച്ച് വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്യ

ലയാളികള്‍ക്ക് എല്ലാവര്‍ക്കും പ്രിയങ്കരിയാണ് ആര്യ ബഡായി. ഇന്നലെയായിരുന്നു ആര്യയുടെ വിവാഹം നടന്നത്. ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനാണ് ആര്യയുടെ കഴുത്തില്‍ താലിച്ചാര്‍ത്തിയത്. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് താരം. 'ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്. വിവാഹ ഒരുക്കങ്ങളും ചടങ്ങിന്റെ മനോഹര നിമിഷങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോയ്ക്ക് ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി.

മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ താലി ചാര്‍ത്തുന്ന ദൃശ്യങ്ങളും, ചടങ്ങിനിടെ സന്തോഷത്തോടെ നിന്നിരുന്ന ഖുഷിയുടെ മുഖഭാവങ്ങളും ചിത്രങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹം കഴിഞ്ഞ ശേഷം വിവാഹ വിരുന്നിനായി ഇരുവരും ക്രിസ്തീയ വിവാഹ വേഷത്തിലാണ് എ്ത്തിയത്, വെള്ള ഗൗണില്‍ ആര്യയും സ്യൂട്ട് ധരിച്ച് സിബിനും എത്തി.

കഴിഞ്ഞ മേയില്‍ ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു. ഏറെക്കാലമായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും മുന്‍വിവാഹത്തില്‍ ഒരു മകനുണ്ട്.

വിവാഹചിത്രങ്ങള്‍ പങ്കുവെച്ച ആര്യയ്ക്ക് പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

Read more topics: # ആര്യ ബഡായി
arya sibi wedding vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES