ജീവിതത്തെ കുറിച്ച് ആര്‍ക്കും മുന്‍കൂട്ടി ഒന്നും പറയാന്‍ സാധിക്കില്ല. എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നത് എല്ലാം അപ്രതീക്ഷിതമായിട്ടായിരിക്കും. ഇന്നുള്ള സന്തോഷം നാളെ ചിലപ്പോള്‍ ദുഃഖത്തിലേക്ക് വഴി മാറാന്‍ അധികം സമയം ഒന്നും വേണ്ടിവരില്ല. നമ്മള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരാളുടെ ഒപ്പം ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോള്‍ അതിനൊടുവില്‍ ദു:ഖമായിരിക്കും കാത്തിരിക്കുന്നത് എന്നതല്ലേ ഏറ്റവും വലിയ വേദന? വിവാഹം കഴിഞ്ഞ് അധികം നാളുകള്‍ ആകാത്ത ദമ്പതികളായിരുന്നു ആതിരയും രാഘവും. അവര്‍ രണ്ട് പേരും ഒരുപാട് സ്വപ്‌നങ്ങളാണ് കണ്ടത്. തങ്ങളുടെ പുതിയ ഭാവിക്കായി ഒരുമിച്ചുള്ള കാത്തിരിപ്പിലായിരുന്നു രണ്ട് പേരും. പക്ഷേ അപ്രതീക്ഷിതമായ അവരുടെ ജീവിതത്തിലേക്ക് ഈ അപകടം സംഭവിച്ചിരിക്കുന്നത്. കളിചിരികള്‍ നിറഞ്ഞ ജീവിതത്തില്‍ പെട്ടെന്ന് സങ്കടം ചേരുമെന്ന് ആരും കരുതിയില്ല. അവരുടെ ഒന്നിച്ചുള്ള സ്വപ്‌നങ്ങളില്‍ ആതിര തനിച്ചായിരിക്കുകയാണ്.
രാഘവിന് അപകടം പറ്റി എന്നാണ് ആതിരയോട് പറഞ്ഞിരുന്നത്. അത് പറഞ്ഞാണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും. അവിടെ എത്തുന്നത് വരെ അവള്‍ ആശ്വസിച്ചു. ചേട്ടന് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. പക്ഷേ അവിടെ എത്തിയപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം മനസ്സിലായി. തന്നെ തനിച്ചാക്കി രാഘവ് പോയിരിക്കുന്നു എന്ന വിവരം. ഒന്നും പറയാതെ ആതിര നിശബ്ദമായി മാത്രം തേങ്ങി. കണ്ണുകളില്‍ നിന്ന് ഒഴുകിയതൊക്കെയും വെറും കണ്ണീരല്ല, ഹൃദയം തകര്‍ന്ന് മുറിഞ്ഞൊഴുകിയ രക്തക്കണ്ണീരായിരുന്നു അത്. 5 മാസം മാത്രം ആയിരുന്നെങ്കിലും ആ ദാമ്പത്യജീവിതം ആതിരക്ക് ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞതാണ്. പ്രിയപ്പെട്ട രാഘവ് ഇനി ഒരിക്കലും വരില്ലെന്ന് അറിഞ്ഞപ്പോള്‍ ആതിരക്ക് വാവിട്ടു കരയാന്‍ പോലും കഴിഞ്ഞില്ല. വാക്കുകളെല്ലാം വല്ലാത്തൊരു വേദനയുടെ അടിയൊഴുക്കില്‍ മുങ്ങിപ്പോയി. തളര്‍ന്ന മനസ്സോട് സഹോരന്റെ തോളില്‍ ആതിര ചാഞ്ഞ് കിടന്നു.
കഴിഞ്ഞ ദിവസം കൂടി കുടുംബം എല്ലാം ഒന്നിച്ച് ചിരിച്ച് കളിച്ച് സന്തോഷം പങ്കുവെച്ചത് ആതിര ആ നിമിഷം ഓര്‍ത്തു. അത്ര വേഗത്തില്‍ ഈ ചിരികളൊക്കെയും ഇല്ലാതാവുമെന്നും, ഈ നിമിഷങ്ങള്‍ ദു:ഖത്തിലേക്ക് മാറുമെന്നും ആലോചിച്ചുമില്ല. ''ഇത്രയേറെ പെട്ടന്ന് പിരിയാനായിരുന്നോ നമ്മള്‍?'' എന്നൊരു ചോദ്യം ആതിരയുടെ ഓരോ കണ്ണീരിലും ഉള്ള ചോദ്യമായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ ഒന്നിച്ച കണ്ട ഭാവി എല്ലാം തകര്‍ന്നിരിക്കുകയാണ്. അവളെ ആശ്വസിപ്പിക്കാന്‍ അവളുടെ സഹോദരന് പോലും വാക്കുകള്‍ ലഭിച്ചിരുന്നില്ല.
നിര്‍മാണം പുരോഗമിക്കുന്ന പാലത്തിന്റെ ഒരു ഗര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ വീണ രണ്ടു തൊഴിലാളികള്‍ ഒഴുക്കില്‍പെട്ടു മുങ്ങി മരിച്ചു, 5 പേര്‍ നീന്തിക്കയറി. ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരികടവ് പാലം പണിക്കിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ അപകടത്തില്‍ മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (കിച്ചു24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠന്‍ചിറ ബിനു ഭവനത്തില്‍ ജി.ബിനു (42) എന്നിവരാണു മരിച്ചത്.
എന്തോ പൊട്ടുന്ന ശബ്ദം കേട്ടു രാഘവ് കാര്‍ത്തിക് മുകളില്‍ കയറി പരിശോധിക്കുമ്പോള്‍ തട്ടും കോണ്‍ക്രീറ്റും ഉള്‍പ്പെടെ താഴേക്കു പതിക്കുകയായിരുന്നു. ആറ്റിലേക്കു തെറിച്ചു വീണ 7 പേരില്‍ 5 പേരും നീന്തിക്കയറി. രാഘവും ബിനുവും ഒഴുക്കില്‍പെട്ടു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ബിജു ഒഴുക്കില്‍പെട്ടെങ്കിലും സമീപം വീടുപണിയില്‍ ഏര്‍പ്പെട്ടിരുന്ന ബിഹാര്‍ സ്വദേശികള്‍ കയര്‍ ഇട്ടു നല്‍കി രക്ഷിച്ചു. കാര്‍ത്തികേയന്റെയും ഗീതയുടെയും മകനാണു രാഘവ്. 5 മാസം മുന്‍പായിരുന്നു വിവാഹം. ഭാര്യ: ആതിര. ഗോപിയുടെയും അംബുജാക്ഷിയുടെയും മകനാണു ബിനു. അവിവാഹിതനാണ്.