Latest News

ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാലിന്റെ ധരിച്ച ഷര്‍ട്ടിലെ ഡിസൈന്‍ കോപ്പി അടിച്ചതോ? തന്റെ ആര്‍ട്ട് വര്‍ക്ക് അനുമതിയില്ലാതെ കോപ്പി അടിച്ചെന്ന് ആര്‍ട്ടിസ്റ്റ് സിജിന്‍ ഗോപിനാഥ്; ഷോയ്ക്കായി സ്‌റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് പ്രതികരിച്ച് പേഴ്‌സണല്‍ സ്റ്റൈലിസ്റ്റും; ഗ്ലോബല്‍ പീസ്' എന്ന തന്റെ ആര്‍ട്ട് വര്‍ക്ക് ചര്‍ച്ചയാകുമ്പോള്‍

Malayalilife
ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാലിന്റെ ധരിച്ച ഷര്‍ട്ടിലെ ഡിസൈന്‍ കോപ്പി അടിച്ചതോ? തന്റെ ആര്‍ട്ട് വര്‍ക്ക് അനുമതിയില്ലാതെ കോപ്പി അടിച്ചെന്ന് ആര്‍ട്ടിസ്റ്റ് സിജിന്‍ ഗോപിനാഥ്; ഷോയ്ക്കായി സ്‌റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് പ്രതികരിച്ച് പേഴ്‌സണല്‍ സ്റ്റൈലിസ്റ്റും; ഗ്ലോബല്‍ പീസ്' എന്ന തന്റെ ആര്‍ട്ട് വര്‍ക്ക് ചര്‍ച്ചയാകുമ്പോള്‍

ബിഗ് ബോസ് മലയാളം എട്ടാം സീസണ്‍ ആഴ്ചകള്‍ പിന്നിടുമ്പോള്‍, ഷോയ്ക്കുള്ളിലെ മോഹന്‍ലാലിന്റെ വേഷവും പുതിയൊരു വിവാദത്തിന് തിരികൊളുത്തുകയാണ്. കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ധരിച്ച സ്‌റ്റൈലിഷ് ഷര്‍ട്ട് തന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി പ്രമുഖ ആര്‍ട്ടിസ്റ്റ് സിജിന്‍ ഗോപിനാഥന്‍ രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ഈ വിഷയം പുറത്തുവിട്ടത്.

മോഹന്‍ലാലിനെയല്ല താന്‍ കുറ്റം പറയുന്നതെന്നും, മറിച്ച് ഈ വസ്ത്രം ഡിസൈന്‍ ചെയ്ത ഫാഷന്‍ ടീമിനെയും ഏഷ്യാനെറ്റിനെയും ആണ് ചോദ്യം ചെയ്യുന്നതെന്നും സിജിന്‍ വ്യക്തമാക്കുന്നു. താന്‍ വരച്ച ചിത്രവും മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ടിന്റെ ചിത്രവും തെളിവായി അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആര്‍ട്ടിസ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഏകദേശം മൂന്ന് വര്‍ഷത്തോളം യുഎഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച്, വിവിധ രാജ്യക്കാരായ ആളുകളെ നേരില്‍ കണ്ടു വരച്ചാണ് 'ഗ്ലോബല്‍ പീസ്' എന്ന തന്റെ ആര്‍ട്ട് വര്‍ക്ക് രൂപപ്പെടുത്തിയതെന്ന് സിജിന്‍ പറയുന്നു. ആളുകളെ ഒന്നിച്ച് വരയ്ക്കുന്നതും വൈവിധ്യം എന്ന ആശയവും ആരുടെയും സ്വന്തമല്ലെങ്കിലും, നിലവിലുള്ള ഒരു ആര്‍ട്ട് വര്‍ക്കിലെ തിരിച്ചറിയാന്‍ കഴിയുന്ന മുഖങ്ങളും ദൃശ്യഭാഷയും അനുമതിയില്ലാതെ ചെറിയ മാറ്റങ്ങളോടെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഒരു ആര്‍ട്ടിസ്റ്റിന്റെ വര്‍ഷങ്ങളുടെ കഷ്ടപ്പാടും അധ്വാനവും യാതൊരു അനുവാദവുമില്ലാതെ എടുത്തുപയോഗിച്ചതില്‍ കടുത്ത മനംവേദനയുണ്ടെന്നാണ് സിജിന്‍ ഗോപിനാഥ് പ്രതികരിച്ചത്. ബിഗ് ബോസ് പോലുള്ള വലിയൊരു വേദിയില്‍ പ്രമുഖ താരം ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ഈ കോപ്പിയടി വിവാേദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സിജിന്‍ ഗോപിനാഥിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി മോഹന്‍ലാലിന്റെ പേഴ്സണല്‍ സ്‌റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി. 'ഞാനാണ് ലാല്‍സാറിന്റെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റ്. എന്നാല്‍ റിയാലിറ്റി ഷോയ്ക്കായി മോഹന്‍ലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത് ഞാനല്ല, നന്ദി', എന്നാണ് ശാന്തി കൃഷ്ണ പ്രതികരിച്ചത്. അതേസമയം, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹന്‍ലാലിന് വേഷങ്ങള്‍ ഒരുക്കുന്നത് പ്രവീണ്‍ വര്‍മ എന്ന സ്‌റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. എന്നാല്‍ പ്രവീണ്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

സംഭവം വിവാദമായതോടെ വീണ്ടും പ്രതികരണവുമായി സിജിന്‍ രംഗത്തെത്തി. തനിക്ക് വിവാദമുണ്ടാക്കന്‍ താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നെഗറ്റീവ് പബ്ലിസ്റ്റിയിലൂടെയോ വിവാദത്തിലൂടെയോ ശ്രദ്ധ പിടിച്ചു പറ്റുക എന്നത് തന്റെ രീതിയല്ലെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

big boss malayalam mohanlal outfit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES