Latest News

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ചികിത്സയും ഫലം കണ്ടു; ഹൃദയാഘാതം മൂലം ഗുരുതര അവസ്ഥയിലായ നടന്‍ കൈലാസ് നാഥിന്റെ നില ഭേദമായി

Malayalilife
topbanner
ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ചികിത്സയും ഫലം കണ്ടു; ഹൃദയാഘാതം മൂലം ഗുരുതര അവസ്ഥയിലായ നടന്‍ കൈലാസ് നാഥിന്റെ നില ഭേദമായി

രള്‍ രോഗത്തിനിടെ ഹൃദയാഘാതം വന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇന്ന് ആശുപത്രി വിടും. അപകട നില തരണം ചെയ്തുവെങ്കിലും 3 തവണ ഹൃദയാഘാതം വന്നതിനാല്‍ ഏറെ ശ്രദ്ധവേണമെന്ന നിര്‍ദ്ദേശത്തോടെയാണ് ആശുപത്രി അധികൃതര്‍ ഇന്ന് ഡിസ്ചാര്‍ജ് നല്‍കിയത്. ഹൃദയാരോഗ്യം പൂര്‍വ്വ സഥിതിയിലായാല്‍ മാത്രമേ കരള്‍ മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താനാവൂ. അതു വരെ വീട്ടില്‍ പരിപൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈകുന്നേരത്തോടു കൂടി തൃപ്പൂണിത്തുറയിലെ വീട്ടിലെത്തുമെന്നാണ് മകള്‍ ധന്യാ കൈലാസ് മറുനാടനോട് പറഞ്ഞത്.

കഴിഞ്ഞ 7 നാണ് കൈലാസ് നാഥിനെ പാലാരിവട്ടത്തെ റെനൈ മെഡിസിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഏതാണ്ട് 25 വര്‍ഷക്കാലത്തോളമായി പ്രമേഹവും ഹൃദയസംബന്ധമായ അസുഖവുമൊക്കെയായി കൈലാസ് ചികിത്സയിലായിരുന്നു. കുറച്ച്‌ നാള്‍ മുന്‍പ് ഒരു സര്‍ജ്ജറി വേണ്ടിവന്നു. അതിനുവേണ്ടി പരിശോധന നടത്തിയപ്പോഴാണ് ലിവറിന്റെതുള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുന്നത്. പക്ഷെ അപ്പോഴേക്കും അതിന്റെ സ്റ്റേജ് കുറച്ച്‌ കടന്നിരുന്നു. കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ചികിത്സയിലൂടെ മാറ്റാന്‍ പറ്റുന്ന ഘട്ടം കഴിഞ്ഞെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണം.

ഇതിനിടയിലാണ് ആന്തരിക രക്തസ്രാവം ഉണ്ടാകുന്നത്. ഇതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹൃദയത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും കാര്‍ഡിയാക് അറസ്റ്റിലേക്ക് വഴിവെക്കുകയും ചെയ്തു. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഇതിനിടയില്‍ സാമ്ബത്തികസ്ഥിതി മോശമായതോടെ മകള്‍ ധന്യ സഹായം അഭ്യര്‍ത്ഥിച്ചെത്തിയിരുന്നു. 20 ദിവസത്തിന് ശേഷം ഹൃദയ സംബന്ധമായ രോഗത്തിന് ശമനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് ആശുപത്രി വിടാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയത്.

കരള്‍ മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വച്ച്‌ എന്താകുമെന്ന് പറയാനാകില്ല. കാരണം ഹൃദയത്തിന്റെ അസുഖത്തിനുള്ള മരുന്ന് നല്‍കുമ്ബോള്‍ അത് കരളിന് പറ്റുന്നില്ല. അപ്പോഴാണ് ആന്തരിക രക്തസ്രാവമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ ആയതിനു ശേഷം മാത്രമെ കരള്‍ ചികിത്സയെക്കുറിച്ച്‌ ഇനി ചിന്തിക്കാനാകു. ഡോണറെക്കുറിച്ച്‌ അന്വേഷിച്ച്‌ തുടങ്ങുമ്ബോഴായിരുന്നു ഈ പ്രതിസന്ധിയെന്നും ധന്യ പറഞ്ഞു.

കൈലാസ് നാഥും ഭാര്യയും തിരുവനന്തപുരത്തായിരുന്നു താമസം. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഈ മാസം അഞ്ചിന് എറണാകുളത്തേക്ക് മാറുകയായിരുന്നു. മരുന്നിന് മാത്രം ഒരുമാസം പതിനയ്യായിരം രൂപവരെയാണ് ആവശ്യമായി വരുന്നത്. കരള്‍ മാറ്റിവയ്ക്കുന്നതിനായി ഡോക്ടര്‍മാര്‍ പറയുന്നത് 40 ലക്ഷം രൂപവരെയാകുമെന്നാണ്. വര്‍ഷങ്ങളായി രോഗങ്ങള്‍ ഉള്ളതുകൊണ്ട് ആരോഗ്യ ഇന്‍ഷൂറന്‍സ് പോലെ ഒന്നും പ്രായോഗികവുമല്ല. അതിനാലാണ് സഹായം അഭ്യര്‍ത്ഥിച്ച്‌ കുടുംബം രംഗത്ത് വന്നത്. ആശുപത്രി വിട്ടെങ്കിലും ഇനി കരള്‍മാറ്റ ശസ്ത്രക്രിയക്കായുള്ള ഒരുക്കത്തിലാണ്. അതിന് ഇനിയും പണം ആവശ്യമായി വരും. ആരെങ്കിലും സഹായത്തിനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

45 വര്‍ഷക്കാലമായി അഭിനയ രംഗത്തുള്ള ആളാണ് കൈലാസ് നാഥ്. വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയില്‍ക്കൂടിയാണ് രംഗത്തേക്ക് വരുന്നത്. കൂടാതെ ശ്രീകുമാരന്‍ തമ്ബിയുടെ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളിലുംഅഭിനയിച്ചു. നാലായിരത്തോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ഫിലീം ചേമ്ബറില്‍ രജനീകാന്ത്,ചിരഞ്ജീവി, ശങ്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം പഠിച്ചിട്ടുണ്ട്.

Actor kailas nath health improvement

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES