നീ ഒരു പീറയാടി; മോശം കമന്റ് ചെയ്തയാളെ തുറന്ന് കാട്ടി മഞ്ജു പത്രോസ്

Malayalilife
topbanner
നീ ഒരു പീറയാടി;  മോശം കമന്റ് ചെയ്തയാളെ തുറന്ന് കാട്ടി  മഞ്ജു പത്രോസ്

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസില്‍ എത്തിയതോടെ പെട്ടുപോയി. അതുവരെ താരത്തിന് ഉണ്ടായിരുന്ന ഇമേജ് മാറി. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.  മഞ്ജു നിലവിൽ ബ്ലാക്കീസ് എന്ന പേരില്‍ ഒരു ബ്ലോഗും  ചെയ്ത് വരുന്നുണ്ട്.  മഞ്ജു  ഇതിനോടകം തന്നെ ബിഗ്‌ബോസ് താരങ്ങള്‍ ഒന്നിക്കുന്ന വെബ് സീരിസിലും അഭിനയിക്കുന്നുണ്ട്. എന്നാൽ  ഇപ്പോള്‍ തനിക്കെതിരെ മോശം കമന്റ് ചെയ്തയാളെ തുറന്ന് കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മോശം കമന്റ് ചെയ്തയാളുടെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ നടി പങ്കുവെച്ചിട്ടുണ്ട്.

തന്നെ അപമാനിച്ച കമന്റ് ഇട്ട വ്യക്തിക്ക് ചുട്ടമറുപടിയും മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിട്ടുണ്ട്. മഞ്ജു ഫേസ്ബുക്കില്‍ കുറിച്ച് ഫേസ്ബുക്ക് കുറുപ്പിനെ പൂര്‍ണരൂപം . കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം..??

എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം.. കോണ്‍ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം..- എന്നായിരുന്നു മഞ്ജു കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത്. ഇതുപോലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

 

കൊറോണയുടെ ഇടയ്ക്ക് നിൻറെ പേഴ്സണൽ കാര്യങ്ങൾ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവർക്ക് ദയവായി ഈ പോസ്റ്റ് സ്കിപ് ചെയ്തു...

Posted by Manju Sunichen on Thursday, May 6, 2021


 

Actress Manju pathrose new fb post against negative comments

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES