എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ; എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്; കുറിപ്പ് പങ്കുവച്ച് നടി മഞ്ജു സുനിച്ചൻ

Malayalilife
topbanner
എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ; എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്; കുറിപ്പ് പങ്കുവച്ച് നടി മഞ്ജു സുനിച്ചൻ

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസില്‍ എത്തിയതോടെ പെട്ടുപോയി. അതുവരെ താരത്തിന് ഉണ്ടായിരുന്ന ഇമേജ് മാറി. രജിത് കുമാറുമായുണ്ടായ അടിയും മഞ്ജുവിന്റെ സംസാര രീതിയും പ്രേക്ഷകര്‍ക്ക് മഞ്ജുവിനോടുള്ള താല്‍പര്യം കുറച്ചു. പകരം വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തി. ഹൗസില്‍ നിന്ന് പുറത്തെത്തിയ മഞ്ജുവിനെ തേടി വലിയ സൈബറാക്രമങ്ങളുമെത്തി. സോഷ്യൽ മീഡിയയിൽ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ മാതൃദിനത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.

മഞ്ജുവിന്റെ കുറിപ്പിലൂടെ...

ന്റെ റീത്താമ്മ 18മത്തെ വയസിൽ കല്യാണം കഴിച്ചു. എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ.വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വഴക്ക അടുപ്പിൽ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്.. ഒരുങ്ങി നടക്കാൻ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല.ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയിൽമിഷ്യൻ ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളർത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു.. പാവം ഇപ്പോഴും free ആയിട്ടില്ല.

ഞങ്ങൾ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും )കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകൾ കൊടുത്തിട്ടുണ്ട്.ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്.. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവർക്കും കൂടി ആണ് ആഗ്രഹങ്ങൾ.. കൊതികൾ.. കാണാത്ത കാഴ്ചകൾ.. കൊതിയുള്ള ഡ്രെസ്സുകൾ.. എല്ലാം കൊടുക്കണം.. ഇപ്പോൾ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്.. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക്. അതും ഈ വർഷം സാധിച്ചു കൊടുക്കും.. ഇല്ലെങ്കിൽ പിന്നെ എന്തിനാണല്ലേ നമ്മൾ മക്കൾ.. ലോകത്തിലെ എല്ലാ അമ്മമാർക്കും നിറഞ്ഞ സ്നേഹം.

Actress Manju sunichen new note about amma

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES