ആ പണവും സ്വീകരിച്ച്‌ ധന്യ വന്നിരുന്നെങ്കില്‍ ഞാന്‍ ആദ്യം തല്ലുമായിരുന്നു; അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കില്‍ ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല: ജോണ്‍

Malayalilife
ആ പണവും സ്വീകരിച്ച്‌ ധന്യ വന്നിരുന്നെങ്കില്‍ ഞാന്‍ ആദ്യം തല്ലുമായിരുന്നു; അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കില്‍ ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല:  ജോണ്‍

ലയാള ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ്  നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. വളരെ പെട്ടെന്ന് തന്നെയായിരുന്നു ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലെത്തിയ ധന്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നത്. എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും താരം  ബ്രേക്ക് എടുത്തിരുന്നു.  ബിഗ് ബോസ്  സീസൺ  നാളിലെ  മത്സരത്തി  കൂടിയാണ്. ഷോയിൽ ഫൈനൽ വരെ എത്താൻ താരത്തിന് സാധിക്കുകയും ചെയ്തു. ഫൈനലിസ്റ്റുകള്‍ക്ക് പത്ത് ലക്ഷം രൂപ ഓഫര്‍  ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്ബായി  ചെയ്ത് ​ഗെയിമില്‍ നിന്ന് സ്വയം പിന്മാറാനുള്ള അവസരം ബി​ഗ് ബോസ് നല്‍കിയിരുന്നു. പക്ഷെ ആരും അത് സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ  ഹൗസില്‍ നൂറി ദിവസം പൂര്‍ത്തിയാക്കി തിരികെ വന്ന ധന്യയെ കുറിച്ച്‌ ഭര്‍ത്താവ് ജോണ്‍ ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഇവിടുന്ന് നൂറ് ദിവസം തികയ്ക്കുക എന്ന ലക്ഷ്യത്തടെയും സ്വപ്നത്തോടെയുമാണ് ധന്യ പോയത്. അവള്‍ ആ സ്വപ്നം സാക്ഷാത്കരിച്ചു.’ ‘പത്ത് ലക്ഷം ഓഫര്‍ ചെയ്തുള്ള ബി​ഗ് ബോസിന്റെ ടാസ്ക്ക് വന്നപ്പോള്‍ പലരും എന്നോട് ധന്യ പത്ത് ലക്ഷം എടുക്കാതിരുന്നതില്‍ പരാതി പറഞ്ഞിരുന്നു.’

‘ആ പണവും സ്വീകരിച്ച്‌ ധന്യ വന്നിരുന്നെങ്കില്‍ ഞാന്‍ ആദ്യം തല്ലുമായിരുന്നു. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കില്‍ ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല.’ ‘ആ പണം സ്വീകരിക്കാതിരുന്നതുകൊണ്ട് പലരുടേയും സ്വപ്നമായ സ്റ്റേജില്‍ ധന്യയ്ക്ക് നില്‍ക്കാന്‍ സാധിച്ചു. ഞങ്ങള്‍ക്ക് പിആര്‍ വര്‍ക്കുണ്ടായിരുന്നില്ല. ഞാനായിരുന്നു ഇവള്‍ക്കുണ്ടായിരുന്ന ഒരേയൊരു പിആര്‍.’ എവിക്ടായിപ്പോയ ഒറ്റ മത്സരാര്‍ഥിപോലും ധന്യയ്ക്ക് വേണ്ടി അകത്തും സംസാരിച്ചിട്ടില്ല പുറത്തും സംസാരിച്ചിട്ടില്ല. പക്ഷെ ധന്യയ്ക്ക് അഭിമാനിക്കാം അവള്‍ക്ക് കിട്ടിയ വോട്ടുകളെല്ലാം അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്.’

റ്റൊരു മത്സരാര്‍ഥിയും അതെ കുറിച്ച്‌ അവകാശപ്പെടാന്‍. പത്ത് ലക്ഷം ​രൂപയുടെ മണി ടാസ്ക്ക് നടക്കുമ്ബോള്‍ പലരിും യുട്യൂബില്‍ വീഡിയോ ഇട്ടിരുന്നു ധന്യ പണം എടുത്ത് മത്സരത്തില്‍ നിന്നും പിന്മാറിയെന്നത്. അങ്ങനെ ചില യുട്യൂബ് ചാനലുകള്‍ വാര്‍ത്തകളും ഫേക്ക് വീഡിയോകളും ഇട്ടതിനാല്‍ ധന്യയ്ക്ക് ലഭിക്കുന്ന വോട്ടിനേയും അത് ബാധിച്ചു. ധന്യയുെട പേര് വെച്ച്‌ ഇത്തരം ഫേക്ക് വാര്‍ത്തകള്‍ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്.‘ജാസ്മിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തെണ്ടിത്തരമാണ് അവര്‍ ചെയ്തത്. ധന്യ നൂറ് ദിവസം തികച്ച്‌ വന്നതില്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ധന്യയ്ക്ക് വേണ്ടി വീട്ടിലുണ്ടായിരുന്നവരില്‍ ആരും ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല’ ജോണ്‍ പറഞ്ഞു. 
 

Actress dhanya husband john words goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES