Latest News

മലയാളമറിയാത്ത മലയാളി ആങ്കറായി തുടക്കം; നേപ്പാളി അമ്മയും മലയാളി അച്ഛനും; 10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കല്യാണം; സീരിയലിലെ വില്ലത്തിയെങ്കിലും ജീവിതത്തില്‍ പാവമായ അര്‍ച്ചനയുടെ ജീവിതം

Malayalilife
topbanner
മലയാളമറിയാത്ത മലയാളി ആങ്കറായി തുടക്കം; നേപ്പാളി അമ്മയും മലയാളി അച്ഛനും; 10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കല്യാണം; സീരിയലിലെ വില്ലത്തിയെങ്കിലും ജീവിതത്തില്‍ പാവമായ അര്‍ച്ചനയുടെ ജീവിതം

ഴയ കിരണ്‍ ടിവിയില്‍ ആങ്കറായി തുടങ്ങി നെഗറ്റീവ് വേഷങ്ങളില്‍ സീരിയലില്‍ തിളങ്ങിയ താരമാണ് അര്‍ച്ചന സുശീലന്‍. ചെയ്യുന്നതെല്ലാം നെഗറ്റീവ് കഥാപാത്രമായി മാറിയതോടെ താരം യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണെന്ന് കരുതിയവര്‍ കുറവല്ല. ബിഗ്ബോസിലെത്തിയതോടെയാണ് അര്‍ച്ചനയുടെ സ്വഭാവം പ്രേക്ഷകര്‍ മനസിലാക്കിയത്. ഇതോടെ താരത്തിന് ആരാധകരുമേറി. ഇപ്പോള്‍ വീണ്ടും ശക്തമായ ഒരു വില്ലത്തിയെ അവതരിപ്പിക്കുന്ന സന്തോഷത്തിലാണ് അര്‍ച്ചന.

ബിഗ്ബോസിലൂടെ പ്രേക്ഷകര്‍ അടുത്ത കണ്ട സെലിബ്രിറ്റിയായിരുന്നു അര്‍ച്ചന. സീരിയലില്‍ സജീവമായിരുന്ന അര്‍ച്ചന ബിഗ്ബോസ് പ്രേക്ഷകര്‍ക്ക് പരിചിത മുഖങ്ങളില്‍ ഒന്നു കൂടിയായിരുന്നു. പക്ഷേ ക്രൂരത നിറഞ്ഞ വേഷങ്ങളിലൂടെയാണ് അര്‍ച്ചന സുശീലന്‍ ശ്രദ്ധിക്കപ്പെട്ടത്. മാനസപുത്രിയായിരുന്നു അര്‍ച്ചനയ്ക്ക് ബ്രേക്കായ സീരിയല്‍. ഇതില്‍ തന്നെ കൊടും ക്രൂരത നിറഞ്ഞ വില്ലത്തിയായിരുന്നു. ഇതിന് പിന്നാലെയും നെഗറ്റീവ് റോളുകള്‍ തേടിയെത്തിയിരുന്നു. എങ്കിലും അമ്മക്കിളി, അമ്മ എന്നീ സീരിയലുകളില്‍ പോസീറ്റിവ് കഥാപാത്രങ്ങളെയും അര്‍ച്ചന അവതരിപ്പിച്ചു. എങ്കിലും പ്രേക്ഷകര്‍ക്ക് അര്‍ച്ചന എപ്പോഴും ഗ്ലോറിയായിരുന്നു.

ബിഗ്ബോസിലെത്തിയപ്പോഴാണ് അര്‍ച്ചനയുടെ സ്വഭാവം പ്രേക്ഷകര്‍ മനസിലാക്കിയത്. അതുകൊണ്ട് തന്നെ ഷോയുടെ അവസാനനാളുകളില്‍ വരെ പിടിച്ചുനില്‍ക്കാന്‍ അര്‍ച്ചനയ്ക്കായി. പിന്നീട് അയ്യപ്പനില്‍ മഹിഷിയായും എന്ന് സ്വന്തം ജാനിയില്‍ എമിലിയെന്ന വില്ലത്തിയുമായെല്ലാം അര്‍ച്ചന എത്തി. ഇപ്പോള്‍ പാടാത്ത പൈങ്കിളിയില്‍ സ്വപ്‌ന എന്ന വില്ലത്തിയെ ആണ് അര്‍ച്ചന അവതരിപ്പിക്കുന്നത്. നടി അഞ്ജിത അവതരിപ്പിക്കുന്ന അനന്യയും സീരിയലില്‍ സ്വപ്‌നയ്ക്ക് കൂട്ടുണ്ടെന്ന ആശ്വാസത്തിലാണ് അര്‍ച്ചന. പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താല്‍പര്യമില്ലെന്നാണ് അര്‍ച്ചന പറയുന്നത്. ഗ്ലിസറിടാനും കരയാനുമൊന്നും വയ്യ. എന്നാല്‍ കോമഡി ചെയ്യാനിഷ്ടമാണെന്ന് താരം പറയുന്നു.

മലയാളമറിയാത്ത മലയാളി ആങ്കര്‍ എന്ന നിലയിലാണ് അര്‍ച്ചന കിരണ്‍ ടിവിയില്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളിയായ അച്ഛനും നേപ്പാളി അമ്മയ്ക്കും പിറന്ന മകളാണ് അര്‍ച്ചന. കൂട്ടുകാരിക്കൊപ്പം ഒരു ചാനലില്‍ ഓഡീഷന് പോയപ്പോഴാണ് അര്‍ച്ചന അങ്കറായി മാറിയത്. കൂടെ വന്ന മംഗോളിയന്‍ ലുക്കുള്ള പെണ്‍കുട്ടിയെയാണ് അവര്‍ ശ്രദ്ധിച്ചത്. മലയാളം അറിയില്ലെന്ന് പറഞ്ഞിട്ടും വിട്ടില്ല. ഓഡിഷനും പാസായതോടെ അര്‍ച്ചന ആങ്കറായി. അതുവഴി, സിനിമയും സീരിയലും അര്‍ച്ചനയേ തേടിയെത്തി. 10 വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് 2014ല്‍ നോര്‍ത്തിന്ത്യനായ മനോജ് യാദവിനെ അര്‍ച്ചന വിവാഹം ചെയ്തത്. ഡല്‍ഹിയിലാണ് മനോജ്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും അര്‍ച്ചന മനോജിന്റെ അടുത്ത് ഓടിയെത്താറുണ്ട്. അല്ലാത്ത സമയം അച്ഛന്റെയും അമ്മയുടെയും ഒപ്പം തിരുവനന്തപുരത്ത് തന്നെയാണ് അര്‍ച്ചനയുടെ താമസം. കല്‍പനയെന്ന ചേച്ചിയും രോഹിത്ത് എന്ന സഹോദരനുമാണ് അര്‍ച്ചനയ്ക്കുള്ളത്. രോഹിത്തിന്റെ ഭാര്യയാണ് ബഡായി ബംഗ്ലാവിലെ ആര്യ. ബിഗ്‌ബോസിലെത്തിയും ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങ് പാടാത്ത പൈങ്കിളി ഷൂട്ടിങ്ങ് എന്നാണ് അര്‍ച്ചന പറയുന്നത്. മാസ്‌ക് ഒക്കെ ധരിച്ചാണ് ലൊക്കേഷനില്‍ നടക്കുന്നത്. നിരവധി തവണ കൈ കഴുകാറുണ്ട്. ജോലിയായതിനാല്‍ ഷൂട്ടിന് വരില്ലെന്ന് പറയാനാവില്ലല്ലോ, അല്ലാത്തപ്പോഴൊന്നും പുറത്ത് പോവാറില്ലെന്നും താരം പറയുന്നു. താന്‍ മെലിഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചും അര്‍ച്ചന തുറന്നുപറഞ്ഞിരുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കാറില്ല. കഴിക്കുകയാണെങ്കില്‍ 7 മണിക്ക് മുന്‍പായി കഴിക്കുമെന്നും താരം പറയുന്നു.

Profile of archana suseelan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES