Latest News

നവ മാധ്യമ കാലഘട്ടത്തില്‍ കണ്ട ഏറ്റവും മികച്ച പ്രതികരണം; ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നല്‍കിയാണ്; സന്ദീപ് വചസ്പതിയുടെ കുറിപ്പ് വൈറൽ

Malayalilife
topbanner
നവ മാധ്യമ കാലഘട്ടത്തില്‍ കണ്ട ഏറ്റവും മികച്ച പ്രതികരണം; ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നല്‍കിയാണ്;   സന്ദീപ് വചസ്പതിയുടെ കുറിപ്പ് വൈറൽ

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. കഴിഞ്ഞ  ദിവസം താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതും. അതിന് ഒരു യുവാവ് പങ്കുവച്ച അശ്ലീല കമന്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. എന്നാൽ ഇതിന് താരത്തിന്റെ ഭാഗത്ത്  നിന്നുള്ള പ്രതികരണവും ഏറെ ശ്രദ്ധ നേടി. ഈ മറുപടിയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. സെലിബ്രിറ്റികളും അല്ലാത്തവരുമായ നിരവധി പേരാണ് അശ്വതിയുടെ ചുട്ട മറുപടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു-എന്നായിരുന്നു സംഭവത്തില്‍ ബിജെപി നേതാവ് സന്ദീപ് വചസ്പതി പ്രതികരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് അശ്വതി നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു. സൂപ്പര്‍ ആവണമല്ലോ  ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്..!!

സന്ദീപ് പങ്കുവെച്ച കുറിപ്പിങ്ങനെ,

നവ മാധ്യമ കാലഘട്ടത്തില്‍ കണ്ട ഏറ്റവും മികച്ച പ്രതികരണം. ഇതു പോലൊരെണ്ണം ഈ അടുത്തെങ്ങും കണ്ടിട്ടില്ല. ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നല്‍കിയാണ്. അതോടെ ഞരമ്പന്‍ മാന്യനായി മാറും. ചിലരെങ്കിലും അവന്റെ ഭാഗം ചേരുന്ന അവസ്ഥ പ്രതികരണത്തിലൂടെ ഉണ്ടാവുകയും ചെയ്യും.

Sandeep vachaspati note about aswathy sreekanth fb post

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES