മാനസിയും സ്നേഹസീമയും പിറന്ന കൈകള്‍; മലയാളികള്‍ മറക്കാത്ത മുഖം; എംജിആറിന്റെ മകളെ വിവാഹം കഴിച്ച മധു മോഹ്‌ന്റെ ജീവിത കഥയറിയാം  

Malayalilife
 മാനസിയും സ്നേഹസീമയും പിറന്ന കൈകള്‍; മലയാളികള്‍ മറക്കാത്ത മുഖം; എംജിആറിന്റെ മകളെ വിവാഹം കഴിച്ച മധു മോഹ്‌ന്റെ ജീവിത കഥയറിയാം  

ധു മോഹന്‍. മലയാള മെഗാസീരിയലുകളുടെ തലതൊട്ടപ്പന്‍. സ്നേഹസീമയിലൂടെയും മാനസിയിലൂടെയും മലയാളി മനസുകളില്‍ കൂടു കൂട്ടിയ താരം. നടന്‍ മാത്രമല്ല, സംവിധായകന്‍, തിരക്കഥ, സംഭാഷണം, നായക വേഷം തുടങ്ങി സകല മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ മലയാളി മനസ്സുകളില്‍ എന്നും ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് മധു മോഹന്റേത്. മലയാള സീരിയലുകളുടെ പിതാവെന്നോ കാരണവനെന്നോ  അദ്ദേഹത്തെക്കുറിച്ച് പറയാവുന്നതാണ്. നീണ്ട 25 വര്‍ഷക്കാലത്തോളം അദ്ദേഹം മലയാള സീരിയല്‍ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മധു മോഹന്‍ മലയാളത്തില്‍ സജീവമല്ല. തന്റെ കലാ ജീവിതവുമായി ബന്ധപ്പെട്ട് തമിഴിലാണ് അദ്ദേഹം ഇപ്പോള്‍ ചുവടുറപ്പിച്ചു നില്‍ക്കുന്നത്. തമിഴില്‍ അഭിനേതാവ് എന്ന നിലയില്‍ സജീവമായി മധു മോഹന്‍ തന്റെ കലാജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംവിധാന രംഗത്ത് നിലവില്‍ അദ്ദേഹം ഒന്നും ചെയ്യുന്നില്ല എങ്കിലും ഈ അടുത്ത കാലത്ത് അഞ്ചു മെഗാ സീരിയലുകളുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

മദ്രാസിലാണ് മധു മോഹന്‍ ഇപ്പോള്‍ താമസമാക്കിയിരിക്കുന്നത്. അവിടെ എം ജി ആര്‍ ഗാര്‍ഡനിലാണ് മധു മോഹന്‍ താമസിക്കുന്നത്. എംജി ആറുമായുള്ള ബന്ധത്തെ പറ്റി പറയുമ്പോള്‍ മധു മോഹന്റെ അമ്മാവന്‍ കല്യാണം കഴിച്ചത് എം ജി ആറിന്റെ വളര്‍ത്തുമകളെ ആയിരുന്നു. ഇതുവഴി എംജിആറിന്റെ ഗീത എന്ന വളര്‍ത്തുമകളുടെ വിവാഹാലോചന മധു മോഹനും എത്തി. ആ സമയത്ത് അദ്ദേഹം ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു. കല്യാണം കഴിഞ്ഞ് മദ്രാസിലേക്ക് വന്നു. എം ജി ആറിന്റെ വളര്‍ത്തുമകളെ കല്യാണം കഴിക്കുന്നത് വഴി സിനിമാ മേഖലയിലേക്ക് കടക്കാനായിരുന്നു മധു മോഹന്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് വിവാഹത്തിന് സമ്മതിച്ചതും.

അതേസമയം സീരിയല്‍ രംഗത്ത് മധു മോഹന്‍ നിറസാന്നിധ്യമായിരുന്നു. എങ്കിലും ഒരിക്കല്‍പോലും തന്റെ ശബ്ദം അദ്ദേഹം ഒരു സീരിയലിലും നല്‍കിയിരുന്നില്ല. അതിനു കാരണം അദ്ദേഹത്തിന്റെ ശബ്ദം തന്നെയാണ് ഒരു നേസല്‍ സൗണ്ടാണ് മധു മോഹന്റേത്. സീരിയലിലെ കഥാപാത്രത്തിന്റെ ഭംഗി പോലെ തന്നെ അവരുടെ ശബ്ദത്തിനും ആ സൗന്ദര്യം വേണം. എന്നാല്‍ തന്റെ ശബ്ദം ആ കഥാപാത്രത്തിന്റെ ഭംഗി ഇല്ലാതാക്കും എന്ന കാരണത്താലാണ് അദ്ദേഹം ശബ്ദം നല്‍കാന്‍ മടിച്ചത്. എന്നാല്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും അങ്ങനെയായിരുന്നില്ല. എങ്കിലും ഒരു സീരിയലില്‍ തന്നെ നിരവധി മേഖലകള്‍ കൈകാര്യം ചെയ്യേണ്ട ഘട്ടങ്ങള്‍ വന്നതിനാല്‍ ചിലപ്പോള്‍ ഡബ്ബിംഗിനുള്ള സമയം കിട്ടാതിരുന്നതും ഇതിനുള്ള കാരണമാണ്.

സീരിയലുകളുടെ തുടക്കകാലത്ത് ദൂരദര്‍ശനായിരുന്നു മുന്‍പന്തിയില്‍. ആദ്യകാലത്ത് 13 ഭാഗങ്ങള്‍ ഉള്ള സീരിയലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത.് എന്നാല്‍ ചിലത് എക്സ്റ്റന്‍ഷന്‍ കിട്ടി 26 ഒക്കെ ആകാറുണ്ട്. മെഗാ സീരിയലുകള്‍ ഇല്ലാതിരുന്ന കാലത്ത് അത്തരമൊരു കാര്യത്തിന് തുടക്കം കുറിച്ചത് മധു മോഹന്‍ ആയിരുന്നു. മാനസി എന്ന സീരിയലിലൂടെയാണ് മാറ്റത്തിന് തുടക്കമിട്ടത.് ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരുന്നു സീരിയല്‍ ഉണ്ടായിരുന്നത. ബുധനും വ്യാഴവും. 4:30 ആയിരുന്നു സീരിയലിന്റെ സമയം. എന്നാല്‍ ഈ സമയം തിരഞ്ഞെടുക്കുന്നതില്‍ മറ്റെല്ലാ പ്രോഗ്രാം ചെയ്യുന്നവര്‍ക്കും ഒരു ഭയമുണ്ടായിരുന്നു. മൂന്നര വര്‍ഷത്തോളം മാനസി എന്ന സീരിയല്‍ തുടര്‍ന്നു. ആദ്യത്തെ മെഗാ സീരിയലിന്റെ നിര്‍മാതാവ്, സംവിധായകന്‍, അഭിനേതാവ് എന്ന നിലയില്‍ മധു മോഹന്‍ തിളങ്ങിയിരുന്നു.

പാലക്കാട് ഡോക്ടര്‍ വി ആര്‍ നായരുടെയും പത്മിനിയമ്മയുടെയും മകനായാണ് മധു മോഹന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജിലെ പഠനകാലത്ത് തന്നെ നാടകരംഗത്ത് അദ്ദേഹം സജീവമായിരുന്നു. പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുവന്നതിനുശേഷമാണ് ടെലിവിഷന്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിക്കുന്നത്. 1997 ല്‍ തുടങ്ങിയ  മാനസി മൂന്നുവര്‍ഷത്തോളം കൊണ്ടുപോയി 240 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയലില്‍ നിന്നും സ്‌നേഹസീമ എന്ന സീരിയലിനും മധു മോഹന്‍ തുടക്കമിട്ടു. പിന്നീട് സ്വകാര്യ ചാനലുകളില്‍ ഉള്‍പ്പെടെ മധു മോഹന്‍ തന്റെ സാന്നിധ്യം അറിയിച്ചു. എന്നാല്‍ പിന്നീട് ഉണ്ടായ സീരിയലുകളിലെ നിലവാര തകര്‍ച്ച മധു മോഹന്‍ മലയാള സീരിയല്‍ മേഖലകളില്‍ നിന്നും സ്വയം അടര്‍ന്നു മാറി നില്‍ക്കുന്നതിന് ഒരു കാരണമായി മാറുകയായിരുന്നു. ഒരിടയ്ക്ക് അദ്ദേഹത്തിന്റെ മരണവാര്‍ത്തയും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തയായി പ്രചരിച്ചിരുന്നു.

Read more topics: # മധു മോഹന്‍
madhu mohan story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES