Latest News

സാന്ത്വനത്തിലെ ഹരിയുടെ അപര്‍ണ; നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫി; കോഴിക്കോട് സ്വദേശിയായ രക്ഷ രാജിന്റെ വിശേഷങ്ങള്‍

Malayalilife
topbanner
സാന്ത്വനത്തിലെ ഹരിയുടെ അപര്‍ണ; നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫി; കോഴിക്കോട് സ്വദേശിയായ രക്ഷ രാജിന്റെ വിശേഷങ്ങള്‍

ഷ്യാനെറ്റിലെ ഹിറ്റ് സീരിയല്‍ വാനമ്പാടി അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച സാന്ത്വനം സീരിയലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഭര്‍ത്താവിന്റെ അനുജന്മാരെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന ഒരു ഏട്ടത്തിയമ്മയുടെ കഥയാണ് സീരിയല്‍ പറയുന്നത്. മൂന്ന് അനിയന്മാരില്‍ ഒരാളായ ഹരിയുടെ വിവാഹമാണ് ഇപ്പോള്‍ സീരിയലിന്റെ ഗതി. ഹരിയുടെ മുറപ്പെണ്ണ് അഞ്ജലിയായി എത്തുന്നത് ബാലതാരമായി മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ ഗോപികയാണ്.

ഗോപികയ്ക്ക് ഹരിയെ ഇഷ്ടമാണ്. വീട്ടുകാര്‍ ഇവര്‍ തമ്മിലെ വിവാഹം ഉറപ്പിക്കുന്നു. ഹരി മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്. ഹരിയുടെ മനസ്സു കവര്‍ന്ന പെണ്‍കുട്ടി അപര്‍ണയായി എത്തുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധേയമായ സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജാണ് സാന്ത്വനത്തിലെ അപ്പുവായി എത്തുന്നത്.

കോഴിക്കോട് സ്വദേശിയാണ് രക്ഷ. കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളില്‍ പിന്നീട് ഭാഗമായി. മലയാളി എന്ന കലാഭാവന്‍ മണി സിനിമയിലും അഭിനയിച്ചു. നമുക്കു പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയില്‍ സോഫി എന്ന കഥാപാത്രമായാണ് അടുത്തിടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് രക്ഷ പ്രിയങ്കരിയായത്.ആദ്യ പരമ്പരയിലൂടെ തന്നെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ രക്ഷയ്ക്കായി. ജയകൃഷ്ണനാണ് പരമ്പരയില്‍ സോളമന്‍ എന്ന കഥാപാത്രമായി എത്തിയിരുന്നത്. സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു രക്ഷ പരമ്പരയില്‍ അഭിനയിച്ചത്. ഷൈജു സുകേഷ് ഒരുക്കിയ ഈ പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സോഫിയെ സാന്ത്വനത്തിലെ അപ്പുവായും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  ഇപ്പോള്‍ പോസ്റ്റീവ് കഥാപാത്രമാണെങ്കിലും ഹരിയുമായുളള വിവാഹശേഷം അപര്‍ണ നെഗറ്റീവ് കഥാപാത്രമാകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും രക്ഷ സജീവമാണ്. ഡെല്ലു എന്ന പേരിലാണ് രക്ഷയയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട്.

Read more topics: # santhwanam seria,# actress raksha raj
santhwanam serial actress raksha raj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES