മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഡെയ്ന്‍ അവതരണ രംഗത്തെത്തിയത്.ഇപ്പോള്‍ അവതാരകനായും ഹാസ്യതാരമായും, സിനിമാ നടനായും ഒക്കെ തിളങ്ങുന്ന ആരാധകര്‍ക്ക് പ്രിയപ്പെട്ട ഡിഡി എന്ന ഡെയ്ന്‍ തന്റെ കരിയറിന്റെ തുടക്കത്തെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.
പേളി മാണി ആയിരുന്നു അന്ന് ഡെയ്‌നിന്റെ കോ ആങ്കര്‍. പേളിയെക്കുറിച്ചാണ് ഡെയ്ന്‍ പുതിയ അഭിമുഖത്തില്‍ മനസു തുറക്കുന്നത്. താന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത് മീനാക്ഷിയോടൊപ്പമാണെന്നും തന്റെ പ്രിയപ്പെട്ട കോ ഹോസ്റ്റ് മീനാക്ഷിയാണെന്നും ഡെയിന്‍ പറയുന്നുണ്ട്.
ആത്മവിശ്വാസമില്ലാത്തത് തുടക്കത്തില്‍ എന്നെ നല്ലത് പോലെ ബാധിച്ചിരുന്നു. പേളിയുടെ കൂടെ നില്‍ക്കുമ്പോള്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. ആദ്യ ഷെഡ്യൂളില്‍ നിര്‍ത്തേണ്ടി വരുമെന്ന് ഞാന്‍ എന്റെ മനസില്‍ ഉറപ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്കും അത്ര മതിപ്പില്ല. ഇവനെന്തിനാണ്, പേളി അടിപാെളിയായി ഷോ ആങ്കര്‍ ചെയ്യുന്നു എന്ന അവസ്ഥ വന്നു. അങ്ങനെയൊരു അഭിപ്രായം അവിടെ മുഴങ്ങുന്നത് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട്. ഞാന്‍ നിര്‍ത്തേണ്ടി വരുമെന്ന് എനിക്കാദ്യം മനസിലായി.
ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയുള്ളവര്‍ക്കും മനസിലായി. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് പേളി എന്നെ അവര്‍ സ്പീക്കറായെത്തുന്ന ഒരു ഇവന്റിന് വിളിച്ചു. വലിയ പ്രോ?ഗ്രാമായിരുന്നു. പേളി എന്നെ എല്ലാവരുടെ മുന്നിലും പരിചയപ്പെടുത്തി. ഞാന്‍ പറയുന്നതിനേക്കാളും ഞാന്‍ ആള്‍ക്കാരുമായി ഇടപഴകുന്നത് നീ കാണ് എന്ന് പറഞ്ഞു. പുള്ളിക്കാരിക്ക് എന്നെ എഫെര്‍ട്ട് ഇട്ട് അവിടെ കൊണ്ട് പോകേണ്ട ആവശ്യമില്ല. എന്നാല്‍ അവരത് ചെയ്‌തെന്നും ഡെയിന്‍ പറഞ്ഞു.
തന്റെ പ്രിയപ്പെട്ട കോ ?ഹോസ്റ്റ് മീനാക്ഷിയാണെന്നും ഡെയിന്‍ പറയുന്നുണ്ട്. പേളിയെ ഇഷ്ടവും ബഹുമാനവുമാണ്. എന്നാല്‍ മീനാക്ഷിയുമായാണ് കൂടുതല്‍ വര്‍ക്ക് ചെയ്തത്. പുതിയ ഷോ സ്റ്റാര്‍ട്ട് ചെയ്തു. ഞങ്ങള്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ഷോയാണെന്നും ഡെയിന്‍ പറഞ്ഞു. ആങ്കറിംഗിന് പുറമെ സിനിമാ രംഗത്തും ഡെയിന്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്.
ഉടന്‍ പണം എന്ന ഷോയിലാണ് മീനാക്ഷിയും ഡെയിനും ഒരുമിച്ച് ആങ്കര്‍മാരായി എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഷോയുടെ വിജയത്തിനും ഉപകരിച്ചു.