സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞ് പുറപ്പെട്ട ദര്‍ഷിത ഒടുവില്‍ മരണത്തിനിരയായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ നാട്ടുകാരെ നടുക്കുന്നത്. ബന്ധുക്കളും അയല്‍വാസികളും ഇതുവരെ വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്. ഇരിക്കൂര്‍ കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും മോഷണം പോയ സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പൊലീസ്. അതിനിടയിലാണ് ആ വീട്ടിലെ മരുമകള്‍ കൊല ചെയ്യപ്പെട്ടതായി വിവരം ലഭിച്ചത്. കര്‍ണാടകയിലാണ് ദുരന്തം നടന്നത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദര്‍ഷിത (22) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്, കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22), സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്തോറും പ്രദേശത്ത് വലിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും ഇടയാകുകയാണ്.
സിദ്ധുരാജുവും ദര്‍ഷിതയ്ക്കും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി രണ്ട് പേരും തമ്മില്‍ ബന്ധത്തിലായിരുന്നു. ദര്‍ഷിത സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴും, ഭര്‍ത്താവിന്റെ അഭാവത്തില്‍ സിദ്ധരാജുവിനോടുള്ള ബന്ധം ശക്തമായി തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് കര്‍ണാടകയിലെ സാലിഗ്രാമിലെ ഒരു ലോഡ്ജില്‍ എത്തി. അവിടെ വച്ച് രണ്ട് പേരും സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുമെന്ന് ദര്‍ഷിത സിദ്ധുരാജിനോട് പറഞ്ഞു. ഇത് ഇഷ്ടപ്പെടാത്ത അയാള്‍ ദര്‍ഷിതയുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേര്‍ക്കും വാക്ക് തര്‍ക്കം മുറുകി. ദേഷ്യം കൈവിട്ട് പോയ സിദ്ധുരാജ് ദര്‍ഷിതയെ കൊലപ്പെടുത്തുകയായിരുന്നു.
പണം സംബന്ധിച്ച പ്രശ്നങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് വിവരം. സിദ്ധരാജുവില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണ് ഇരുവരും തമ്മില്‍ കലഹത്തിന് കാരണമായത്. കൂടാതെ, ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകാനുള്ള തീരുമാനവും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചുവെന്നാണ് കരുതുന്നത്. സിദ്ധരാജു ഇലക്ട്രിക് ജോലികളില്‍ പരിചയസമ്പന്നനായ ആളായിരുന്നു. അതിനാലാണ് ഡിറ്റണേറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അയാള്‍ക്കു കഴിഞ്ഞത്. കൊലപാതകത്തിന് മുന്‍പ്, ദര്‍ഷിതയുടെ കുഞ്ഞിനെ കര്‍ണാടകയിലെ തന്റെ വീട്ടില്‍ സുരക്ഷിതമായി വെച്ച ശേഷമാണ് അവളെ കൂട്ടി ലോഡ്ജിലെത്തിച്ചത്. ഇതെല്ലാം മുന്‍കൂട്ടി ആലോചിച്ച പദ്ധതിയാണോ, അല്ലെങ്കില്‍ തര്‍ക്കത്തിനിടെ ഉണ്ടായ പ്രകോപനമാണോ എന്ന കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
അതിക്രൂരമായാണ് സിദ്ധരാജു ദര്‍ഷിതയെ കൊലപ്പെടുത്തിയത്. ശരിക്കും ആ പെണ്‍കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയില്‍ മാറ്റിക്കളഞ്ഞു അയാള്‍. ഒരു വഴക്കിന്റെ പേരിലാണ് അയാള്‍ ഇങ്ങനെ ഒക്കെ ചെയ്തത്. ലോഡജില്‍ എത്തിയ രണ്ട് പേരും തമ്മില്‍ ചെറിയ കാര്യത്തിന്റെ പേരില്‍ വാക്ക് തര്‍ക്കം ഉണ്ടായി. ആ വാക്ക് തര്‍ക്കം വലിയ വഴക്കിലേക്ക് വഴി മാറി. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു. ഒടുവില്‍ നിയന്ത്രണം വിട്ട സിദ്ധരാജു ദര്‍ഷിതയെ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്നു. തുടര്‍ന്ന് വളരെ ക്രൂരമായി രീതിയില്‍ ആക്രമിച്ചു. അവളുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ കയറ്റി. അതിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് ശക്തമായ പൊട്ടിത്തെറി ഉണ്ടാക്കി. അതിന്റെ ആഘാതത്തില്‍ ദര്‍ശിത സംഭവസ്ഥലത്തുതന്നെ മരിച്ചു.
പക്ഷേ, ഇത്രയും ക്രൂരമായ ആക്രമണം നടത്തിയിട്ടും സിദ്ധരാജുവിന്റെ ദേഷ്യം ശമിച്ചില്ല. ദര്‍ശിത മരിച്ചുകഴിഞ്ഞിട്ടും, അയാളുടെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇതിനകം മരിച്ച് കിടക്കുന്ന ദര്‍ശിതയുടെ മുഖത്ത് വീണ്ടും വീണ്ടും അയാള്‍ ശക്തമായി കൈകൊണ്ട് ഇടിച്ചു. ഒരു പ്രാവശ്യം അല്ല. തുടര്‍ച്ചയായി പലതവണ ഇടിച്ചു. അത്രയധികം ക്രൂരമായ രീതിയിലായിരുന്നു ആക്രമണം, അവസാനം ദര്‍ശിതയുടെ മുഖം പൂര്‍ണ്ണമായും വികൃതമായി. മുഖം നോക്കി ദര്‍ഷിതയെ തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ സിദ്ധരാജ് ഇടിച്ച് മാറ്റിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദര്‍ഷിത തന്നെയാകാം സ്വര്‍ണം കവര്‍ന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കര്‍ണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദര്‍ഷിത ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.
മോഷണക്കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദര്‍ഷിതയുടെമേല്‍ സംശയം ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ദര്‍ഷിത കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്. ഇന്നലെയാണ് ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ഷിത.