സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ വീണ്ടും ഒരു യുവതിയുടെ ജീവന്‍ നഷ്ടമായിരിക്കുകയാണ്. കുടുംബത്തിനകത്ത് തന്നെ ലഭിക്കേണ്ട സ്‌നേഹവും സുരക്ഷയും നഷ്ടപ്പെട്ട അവള്‍ ഒടുവില്‍ ആത്മഹത്യയാണ് ഏക പോം വഴിയായി തിരഞ്ഞെടുത്തത്. സ്‌കൂള്‍ അധ്യാപികയായ യുവതി സ്വന്തം മകളെ മടിയില്‍ ഇരുത്തിക്കൊണ്ടാണ് ആത്മഹത്യ ചെയ്തത്. സഞ്ജുവും മകള്‍ യശ്വസിയുമാണ് മരിച്ചത്. മകള്‍ യശ്വസി സംഭവ നടന്ന സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സഞ്ജു മരിച്ചത് ഗുരുതരമായ പൊള്ളലേറ്റ് ചികിത്സിയില്‍ ഇരിക്കെയാണ്. വീട്ടില്‍ നിന്നും സഞ്ജുവിന്റെ ആത്മഹത്യ കുറിപ്പ് കിട്ടിയിരുന്നു.
സ്‌കൂളില്‍നിന്ന് മടങ്ങിയെത്തിയ സഞ്ജു വീട്ടിലെ കസേരയില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയാണ് ഈ തീരുമാനം എടുത്തത്. ആ സമയം അവളുടെ മടിയില്‍ സ്വന്തം കുഞ്ഞുമകളുമുണ്ടായിരുന്നു. തീ പടരുന്നത് കണ്ട നിമിഷം തന്നെ കുഞ്ഞിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഭര്‍ത്താവോ ബന്ധുക്കളോ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നത് ദുരന്തത്തെ കൂടുതല്‍ വേദനാജനകമാക്കി. വീടിനകത്ത് നിന്നും പുക ഉയരുന്നത് കണ്ടത് അയല്‍ക്കാരായിരുന്നു. ആദ്യം അവര്‍ തന്നെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും തീ നിയന്ത്രണാതീതമായി. വിവരം അറിഞ്ഞ ഉടന്‍ വീട്ടുകാരും പൊലീസും സ്ഥലത്തെത്തി, പക്ഷേ അതുവരെ ജീവന്‍ രക്ഷിക്കാന്‍ ഒന്നും സാധിക്കാതെ പോയിരുന്നു. സഞ്ജുവിന്റെ മരണവാര്‍ത്ത നാട്ടുകാരെ നടുക്കുകയും, ഈ ദുരന്തത്തിന്റെ പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കാന്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചത് സഞ്ജു എഴുതിയ ആത്മഹത്യ കുറിപ്പായിരുന്നു. ആ കുറിപ്പില്‍ ഭര്‍ത്താവിനെയും, ഭര്‍തൃപിതാവിനെയും, ഭര്‍തൃമാതാവിനെയും നേരിട്ട് കുറ്റപ്പെടുത്തിയിട്ടുണ്ട്. വിവാഹജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായിുള്ള പീഡനങ്ങളാണ് ജീവന്‍ അവസാനിപ്പിക്കാന്‍ കാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. കൂടാതെ, ഭര്‍ത്താവിന്റെ സുഹൃത്തായ ഗണപത് സിങ്ങിനെയും അവര്‍ ആരോപണ വിധേയനാക്കിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഗണപത് സിങ്ങ് പലപ്പോഴും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നതാണ് കുറിപ്പില്‍ പറയുന്നത്. ഇക്കാര്യം പുറത്തുവന്നതോടെ കേസിന് കൂടുതല്‍ ഗുരുതരമായ വശം ലഭിച്ചു. ഗണപത് സിങ്ങിനെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും, ഇയാള്‍ ഒളിവില്‍ പോയിരിക്കാമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞ നാട്ടുകാര്‍ ഞെട്ടലിലാണ്.
സഞ്ജുവിന്റെ മരണം നടന്നതിന് ശേഷം മൃതദേഹം ആരുടെ കൈയില്‍ ഏല്‍പ്പിക്കണമെന്ന വിഷയത്തില്‍ മാതാപിതാക്കളും ഭര്‍ത്താവിന്റെ പിതാവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. സ്വന്തം മകളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള അവകാശം മാതാപിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, ഭര്‍ത്തൃവീട്ടുകാര്‍ അതിനെ എതിര്‍ത്തു. പിന്നീട് പോലീസിന്റെ ഇടപെടലോടെയാണ് പ്രശ്‌നം അവസാനിച്ചത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹം ഒടുവില്‍ മാതാപിതാക്കള്‍ക്കാണ് കൈമാറിയത്. കണ്ണീരിനിടയില്‍, അമ്മയെയും കുഞ്ഞുമകളെയും ഒരുമിച്ചാണ് സംസ്‌കരിച്ചത്.
സഞ്ജുവിന്റെയും കുഞ്ഞുമകളുടെയും സംസ്‌കാരം നടന്ന ദിവസം ഗ്രാമം മുഴുവന്‍ ദുഃഖത്തില്‍ മുങ്ങുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഒരുമിച്ച് എത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് ചിതയിലേറുമ്പോള്‍ കണ്ട കാഴ്ച ആരുടെയും കണ്ണീര്‍ അടക്കി നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്തിനാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത് എന്ന് പലരും കണ്ണീര്‍ ഒഴുക്കി കരഞ്ഞു. അയല്‍ക്കാരും ബാല്യകാല സുഹൃത്തുക്കളും സഞ്ജുവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. ചിതയിലേക്ക് എടുത്തപ്പോള്‍ സഞ്ജുവിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ ബന്ധുക്കളും വിഷമിച്ചു. ഒരുമിച്ച് ജീവിക്കാന്‍ മുന്നില്‍ മുഴുവന്‍ ജീവിതമുണ്ടായിരുന്ന അമ്മയും മകളും ഒരുമിച്ച് വിട പറഞ്ഞത് എല്ലാവരെയും ദുഃഖത്തിലാക്കിയിരിക്കുകയാണ്.
ഇതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ഭര്‍തൃപിതാവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കേസ് എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. രാജസ്ഥാനിലാണ് സംഭവം.