വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് സന്തോഷകരമായി മുന്നോട്ട് പോകുമ്പോളായിരിക്കും വിധി ഒരാളുടെ ജീവിതം തട്ടിതെറിപ്പിക്കുന്നത്. പുരുഷന്‍ ആയാലും സ്ത്രീക്ക് ആയാലും പിന്നീട് ഒള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയായിരിക്കും. സ്ത്രീകള്‍ക്കാണ് അതില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് നേരിടേണ്ടി വരിക. കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരെ വളര്‍ത്തി വലുതാക്കി ഒരു ദിലയില്‍ എത്തിക്കുന്നത് വരെ വളരെ വിഷമ ഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുക. അത്തരത്തിലൊരു ജീവിതം ആയിരുന്നു ഗിരിജയുടെയും. ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ഗിരിജ. മക്കളാണ് മുന്‍കൈ എടുത്ത് ഗിരിജയെ വിവാഹം കഴിപ്പിക്കുന്നത്.
ഗിരിജയുടെ ഭര്‍ത്താവ് അവരുടെ കുട്ടികള്‍ ചെറുപ്പം ആയിരുന്നപ്പോള്‍ തന്നെ മരിച്ചതാണ്. അന്ന് മുതല്‍ ഗിരിജ ഒറ്റാക്കകയിരുന്നു ജീവിതം. മക്കള്‍ക്ക് വേണ്ടി മാത്രം മാറ്റിവച്ചിരുന്ന ജീവിതം. വളരെ കഷ്ടപ്പെട്ടാണ് ഗിരിജ കുട്ടികളെ നോക്കിയത്. ഗിരിജയുടെ മുന്‍ ഭര്‍ത്താവായിരുന്ന ആളുടെ സ്വപ്‌നമായിരുന്നു ഗിരിജ ഇപ്പോള്‍ നടത്തുന്ന ജീവമാതാ കാരുണ്യ ഭവന്‍. അദ്ദേഹം ഗിരിജയെ വിട്ട് പോകുമ്പോള്‍ രണ്ട് മക്കളെയും ആ സ്ഥാപനത്തേയും ചേര്‍ത്ത് പിടിച്ചാണ് പിന്നീട് മുന്നോട്ട് നടന്നത്. വളരെയധികം യാതനകളും വേദനകളും ഉള്ളില്‍ ഒതുക്കിയാണ് ഗിരിജ ആ സ്ഥാനം ഇത്രയും വലുതാക്കിയതും മക്കളെ എത്തിച്ചതും.
ഇപ്പോള്‍ രണ്ടാമത് ഒരു ജീവിതം തുങ്ങിയിരിക്കുകയാണ് ഗിരിജ. അമ്മ ഞങ്ങളെ എല്ലാവരെയും ഒരു നിലയില്‍ എത്തിച്ചു. അപ്പോള്‍ അമ്മയ്ക്കും ഒരു സന്തോഷം വേണ്ടേ. ഉറപ്പായും വേണം. അമ്മയ്ക്ക് ഇതുവരെയും ജീവിതത്തില്‍ കിട്ടാത്ത സന്തോഷം കിട്ടാന്‍ പോവുമാകയാണ് അമ്മ പുതിയ ജീവിതം തുടങ്ങി. രജിസ്റ്റര്‍ മാര്യേജ് നേരത്തെ കഴിഞ്ഞു. ഇപ്പോള്‍ അമ്ബലത്തില്‍ വച്ച് ചടങ്ങുകള്‍ നടത്തി. ഞങ്ങളുടെ അമ്മയെ ചിരിച്ച മുഖത്തോടെ കാണുമ്പൊള്‍ ഒരുപാട് സന്തോഷം. അമ്മയുടെ ചിരി കാണാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. തേപ്പുപാറ അമ്പലത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഞങ്ങളുടെ ആഗ്രഹങ്ങള്‍ പോലെ ആണ് അമ്മയുടെ വിവാഹം നടന്നത്.
അമ്മക്കും ഒരു ജീവിതം വേണമെന്ന് തോന്നി.ചാച്ചന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയതാണ്. അന്ന് മുതല്‍ ഞങ്ങള്‍ മക്കളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അമ്മയാണ്. ഈ ആലോചന വന്നപ്പോഴും നിങ്ങള്‍ ഓക്കേ ആണെങ്കില്‍ മതി എന്നാണ് അമ്മ പറഞ്ഞത്. അമ്മ ഇന്ന് നിലയില്‍ എത്തി എങ്കിലും അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് അമ്മ ഞങ്ങളെ ഇട്ടിട്ട് പോവുകയല്ല. അമ്മ ഞങ്ങളുടെ ഒപ്പം ഉണ്ടാകും- വിഷ്ണു പറയുന്നു.
മക്കളും മരുമക്കളും എല്ലാവരും കൂടി ആലോചിച്ചാണ് വിവാഹം എന്ന തീരുമാനം എടുക്കുന്നത്. കുടുംബത്തിന്റെ വൈബിന് അനുസരിച്ച് നില്‍ക്കുന്ന ആളെ പാര്‍ട്ണര്‍ ആയി കിട്ടിയ സന്തോഷത്തിലാണ് ഇവര്‍. ഇത് നല്ലൊരു മംഗളകാര്യം തന്നെ ആണ്. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് അതിന്റെ പ്രയാസം ശരിക്കും മനസിലാകും. പഴേ കാലം പോലെ അല്ല ഇന്നത്തെ കാലം. പെണ്ണിന് എപ്പോഴും ഒരു തണല്‍ വേണം. മക്കള്‍ സന്തോഷം ആയി ഇരിക്കാന്‍ ആണ് എല്ലാ മാതാപിതാക്കളും നോക്കുക . അതുപോലെ തന്നെ തിരിച്ചും കാണിച്ച ഈ മക്കള്‍ക്ക് ഒരായിരം സല്യൂട്ട്. എന്നിങ്ങനെ നീളുകയാണ് ആശംസ കമന്റുകള്‍.