തമിഴകത്ത് നിന്നുമെത്തി മലയാളികളുടെ സ്വന്തമായി മാറിയ നടിയാണ് ഗോമതി പ്രിയ. ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷക ഹൃദയത്തില്‍ ഗോമതി പ്രിയ രേവതിയായി ഇടം പിടിച്ചത്. സച്ചിയും രേവതിയും ഞങ്ങളുടെ ഇഷ്ട ജോഡികളാണെന്നാണ് ആരാധകരും പറഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഗോമതിയുടെ പിന്മാറ്റം. കൂടുതല്‍ പ്രതിഫലം ചോദിച്ചതാണ് ഗോമതി പ്രിയയെ പുറത്താക്കാന്‍ കാരണമെന്ന് പരമ്പരയുടെ സംവിധായകനും നിര്‍മ്മാതാവുമൊക്കെ വെളിപ്പെടുത്തിയിരുന്നെങ്കിലും അതേക്കുറിച്ച് ഒന്നും തന്നെ പ്രതികരിക്കാതെ വിവാദങ്ങള്‍ക്ക് ഇടംകൊടുക്കാതെ മൗനം പാലിക്കുകയായിരുന്നു ഗോമതി പ്രിയ. അതേസമയം, ഇപ്പോഴിതാ, ഗോമതി തന്റെ വിവാഹജീവിതത്തിലേക്ക് കടക്കുകയാണെന്ന സന്തോഷവാര്‍ത്തയാണ് പുറത്തു വിട്ടിരിക്കുന്നത്.
ക്രിസ്ത്യന്‍ വെഡ്ഡിംഗ് ലുക്കില്‍ വധുവായി ഒരുങ്ങിയ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഗുഡ്ന്യൂസ് എന്ന ഹാഷ്ടാഗോടെ ഗോമതിപ്രിയ വീഡിയോ പങ്കുവച്ചത്. അതുമാത്രമല്ല, ബ്രൈഡ്, വെഡ്ഡിംഗ് റിംഗ്സ്, സൂണ്‍, ബ്ലെസ്സിംഗ്സ്, റൈറ്റ് പേഴ്സണ്‍, ട്രൂ ലൗ തുടങ്ങിയ ഹാഷ്ടാഗുകളും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. തുടര്‍ന്ന് നരിവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ചുകൊണ്ട് കുറിക്കുകയും ചെയ്തത്. അതിനിടയിലും ഇതു ശരിക്കും വിവാഹമാണോ ഫോട്ടോഷൂട്ടാണോ എന്നും പലരും ചോദിച്ചിട്ടുണ്ട്. അതിനു മറുപടിയായി ഫോട്ടോഷൂട്ടല്ല, ആ വിശേഷം ഉടനെത്തും എന്നും പലരും പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഗോമതിപ്രിയ വിവാഹിതയാകാന്‍ പോവുകയാണെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചത്. കണ്ടാല്‍ പ്രായം തോന്നില്ലെങ്കിലും ഇപ്പോള്‍ 32 വയസുകാരിയാണ് ഗോമതി പ്രിയ.
തമിഴ്നാട് തിരുനെല്‍വേലിക്കാരിയായ നടി വീട്ടിലെ മൂന്നു പെണ്മക്കളില്‍ ഏറ്റവും ഇളയവളാണ്. മറ്റു രണ്ടു ചേച്ചിമാരും വിവാഹിതരായി കുട്ടികളുമായി കഴിയവേയാണ്. സീരിയല്‍ ഷൂട്ടിംഗിനിടയിലും പഠനം തുടര്‍ന്നിരുന്ന ഗോമതി പ്രിയ അടുത്തിടെ തന്റെ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ തമിഴിലെ വിജയ് ടെലിവിഷനിലെ ഒരു സീരിയലില്‍ മീന എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചു വരികയാണ് ഗോമതി പ്രിയ. ചെമ്പനീര്‍പ്പൂവില്‍ നിന്നും ഗോമതി പ്രിയ പിന്മാറിയിട്ട് മാസങ്ങളേറെയായെങ്കിലും ഇപ്പോഴും നടിയുടെ ആരാധകര്‍ക്ക് കുറവൊന്നുമില്ല. സ്ഥിരമായി കണ്ടുവരുന്നൊരു കഥാപാത്രത്തെ പെട്ടെന്ന് മാറ്റിയാല്‍ പ്രേക്ഷകര്‍ നിരാകരിക്കുകയാണ് പതിവ്. ടെലിവിഷന്‍ പരമ്പരകളില്‍ മുഖം മാറുമ്പോള്‍ ആ മാറ്റം പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല പ്രേക്ഷകര്‍. പകരക്കാരായെത്തി പിന്നീട് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരും ഏറെയാണ്. തുടക്കത്തില്‍ സ്വീകരിച്ചില്ലെങ്കിലും പതിയെ പ്രേക്ഷക മനസിലേക്ക് അവര്‍ ഇടിച്ചുകയറാറുണ്ട്. അങ്ങനെയായിരുന്നു ഗോമതി പ്രിയയും. പിന്നാലെയുണ്ടായ നടിയുടെ പിന്മാറ്റം ആരാധകരെ നിരാശരാക്കി മാറ്റുകയായിരുന്നു.
സച്ചിയും രേവതിയും ഞങ്ങളുടെ ഇഷ്ട ജോഡികളാണെന്നാണ് ആരാധകരും പറഞ്ഞത്. അതേസമയം, ആശങ്കയോടെയാണ് മലയാളത്തിലേക്ക് വന്നത്. ആളുകള്‍ സ്വീകരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ആളുകള്‍ എന്നെ സ്വീകരിച്ചുവെന്ന് മനസിലായതോടെയാണ് ആശങ്ക മാറിയതെന്ന് ഗോമതി പറഞ്ഞിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ റിസല്‍ട്ടാണ്. സിനിമ ടെലിവിഷന്‍ മേഖലയുമായി യാതൊരുവിധ പരിചയവുമില്ലായിരുന്നു തനിക്കെന്നും ഗോമതി കുറിച്ചിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് മുന്നേറിയത്. ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സഫലമായതെന്നും അന്ന് നടി പറഞ്ഞിരുന്നു.