മൂന്ന് ചേച്ചിമാരുടെ അനിയത്തി; വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത് സ്വപ്‌നം കണ്ട ആളെ; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് കുടുംബവിളക്കിലെ അനന്യ

Malayalilife
മൂന്ന് ചേച്ചിമാരുടെ അനിയത്തി; വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത് സ്വപ്‌നം കണ്ട ആളെ; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് കുടുംബവിളക്കിലെ അനന്യ

പ്പോള്‍ ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയ സീരിയലാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയല്‍ പറയുന്നത്. സ്വന്തം വീട്ടില്‍ സുമിത്ര നേരിടേണ്ടിവരുന്ന കഷ്ടതകളും അവഗണനകളും മലയാളി പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. സുമിത്രയുടെ മകന്‍ അനിരുദ്ധിന്റെ ഭാര്യ അനന്യയായി എത്തുന്ന്  ആതിര മാധവ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ വില്ലത്തരവും ജാഡയും പ്രേക്ഷകമനസ് കീഴടക്കിക്കഴിഞ്ഞു.

തിരുവനന്തപുരം സ്വദേശിനിയാണ് ആതിര.കലാപാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു കുടുംബമാണ് താരത്തിന്റേത്.. അമ്മ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഹെഡ് ക്വര്‍ട്ടേഴ്സില്‍ ആണ് വര്‍ക്ക് ചെയ്തത്. അച്ഛന്‍, അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ആണ് ജോലി നോക്കിയിരുന്നത്. കുടുംബത്തിലെ മൂന്നാമത്തെ ആളാണ് ആതിര. മൂന്ന് ചേച്ചിമാര്‍ ആണ് താരത്തിന്. ഒരാള്‍ ബാങ്കില്‍, മറ്റൊരാള്‍ സെക്രട്ടറിയേറ്റിലും, മറ്റൊരാള്‍ ക്യാനഡയില്‍ എഞ്ചിനീയറുമായി ജോലി നോക്കുകയാണ്.

ഹോളി ഏയ്ജല്‍സ് സ്‌കളൂടിലും കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയ ആളാണ് ആതിര. കോളേജില്‍ നിന്നും പ്ളേസ്ഡ് ആവുകയും ചെയ്തു. ആദ്യ ജോലി തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ആയിരുന്നു. അവിടെ ഒരു പത്തുമാസം ഞാന്‍ ജോലി ചെയ്തു എന്നാല്‍ പിന്നീട് ആ ജോലി റിസൈന്‍ ചെയ്യുകയായിരുന്നു. പിന്നീട് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ആതിര അതില്‍ വിജയിയായി. തുടര്‍ന്ന് അതാണ് തന്റെ മേഖലയെന്ന് താരം തിരിച്ചറിയുകയായിരുന്നു. ആങ്കറായും വിജെ ആയും ആതിര തിളങ്ങി. അഭിനയത്തെ പാഷനായി കാണുന്ന ആതിരയെ തേടി സിനിമാ സീരിയല്‍ അവസരങ്ങളും എത്തുകയായിരുന്നു

ഏഷ്യാനെറ്റില്‍ ചില്‍ബൗള്‍ എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ സീരിയല്‍ കേരളസമാജം പ്രവാസിക്കഥ എന്ന സീരിയലായിരുന്നു. ഇതില്‍ ചെറിയ ഒരു വേഷമായിരുന്നു ആതിരയ്ക്ക് ഇതിന് പിന്നാലെയാണ് കുടുംബവിളക്കില്‍ അവസരം കിട്ടുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ചിരുന്നത് മറ്റൊരു താരമായിരുന്നു എങ്കിലും ലോക്ഡൗണിന് ശേഷമാണ് അനന്യയാകാനുള്ള അവസരം ആതിരയെ തേടി എത്തുന്നത്. ശക്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുടുംബവിളക്കിലെ അനന്യ.

സീരിയലില്‍ ജാഡയും അഹങ്കാരമൊക്കെയുമുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ വളരെ സംപിളാണ് ആതിര.അഭിനയമാണ് തന്റെ പാഷന്‍ അത് സീരിയലായാലും സിനിമയായലും ഇഷ്ടമാണ്.അനന്യ എന്ന കഥാപാത്രം ഞാന്‍ എന്താണോ, അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരാളാണെന്ന് ആതിര പറയുന്നു. സീരിയലിലെ അനന്യ ആഹാരവും കഠിനമായ ഡയറ്റുമൊക്കെ പിന്തുടരുന്ന ആളാണെങ്കിലും യഥാര്‍ഥത്തിലെ ആതിര വളരെ ഫൂഡിയാണ്. ശരീരം സൂക്ഷിക്കാന്‍ കൃത്യമായ വര്‍ക്കൗട്ടും താരം ചെയ്യാറുണ്ട്.

സിനിമ സീരിയല്‍ എന്ന വ്യത്യാസമൊന്നും തനിക്കില്ലെന്നും അഭിനയത്തെ പാഷനായി കാണുന്നതിനാല്‍ അതിന് മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂവെന്ന് താരം വ്യക്തമാക്കുന്നു. നെഗറ്റീവും ചെയ്യാന്‍ ആതിര റെഡിയാണ്. അമീഗോസ് എന്ന സിനിമയിലൂം ആതിര അഭിനയിച്ചെങ്കിലും ലോക്ഡൗണിനെതുടര്‍ന്ന് സിനിമ റിലീസ് ആയില്ല. ദേവിക എന്നൊരു ഫെസ്റ്റിവല്‍ മൂവിയിലും താരം അഭിനയിച്ചിരുന്നു. ഇത് നിരവധി അവാര്‍ഡുകളും നേടിയിരുന്നു. സീരിയലില്‍ വിവാഹിതയായി എത്തുന്ന താരം  യഥാര്‍ത്ഥ ജീവിതത്തിലും വിവാഹത്തിന് ഒരുങ്ങുകയാണ്. രാജിവ് എന്നാണ് താരം വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പേര്. വര്‍ഷങ്ങളുടെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആതിരയുടെ വിവാഹനിശ്ചയം.  രാജീവ് ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.

kudumba vilakku serial actress athira madhav about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES