കന്നഡ സീരിയല്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസില്‍ അറസ്റ്റിലായത്. 41-കാരിയായ കന്നഡ, തെലുഗു സീരിയല്‍ നടിയുടെ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകള്‍ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജരാണ് മലയാളിയായ പ്രതി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിനെ പിന്നാലെയാണ് നിരന്തരം മെസേജ് അയച്ച് ഉപദ്രവിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ഫോട്ടോകളടക്കം അയച്ചാണ് ശല്യം തുടര്‍ന്നത്. കൂടാതെ വീഡിയോകളും അയച്ചു. തുടര്‍ന്നാണ് നടി നേരിട്ട് വിളിച്ച് താക്കീത് നല്‍കിയത്. മൂന്നു മാസങ്ങള്‍ക്കുമുന്‍പ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ 'നവീന്‍സ്' എന്ന ഐഡിയില്‍നിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാള്‍ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടര്‍ന്നു. ഓരോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴും പ്രതി പുതിയ അക്കൗണ്ടുണ്ടാക്കി അതില്‍നിന്ന് വീണ്ടും സന്ദേശങ്ങളയക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അശ്ലീലസന്ദേശങ്ങള്‍ക്ക് പുറമേ പ്രതിയുടെ സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും നിരന്തരം അയച്ചുനല്‍കിയിരുന്നു. വ്യത്യസ്തമായ പ്രൊഫൈലുകളില്‍നിന്നാണ് ഇത്തരം സന്ദേശങ്ങളും വീഡിയോകളും നടിക്ക് ലഭിച്ചത്. അതിക്രമം തുടര്‍ന്നതോടെ പ്രതിയെ കണ്ടെത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി വന്ന സന്ദേശത്തിന് നടി മറുപടി നല്‍കി. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നന്ദന്‍ പാലസില്‍വെച്ച് പ്രതിയെ നടി നേരിട്ടുകാണുകയും സന്ദേശങ്ങള്‍ അയക്കുന്നതിന് താക്കീത് നല്‍കുകയുംചെയ്തു. ഇനി ശല്യപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. പക്ഷേ, പ്രതി ഇതിന് സമ്മതിച്ചില്ല. ഇതോടെയാണ് നടി അന്നപൂര്‍ണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടര്‍ന്നുവെന്നും അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അന്നപൂര്‍ണേശ്വരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെലുങ്ക്, കന്നഡ സീരിയലുകളില്‍ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയത്.