Latest News

അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്‌ബോസില്‍ തിരികെ എത്തുമായിരിക്കുമെന്ന് മഞ്ജു പത്രോസ്

Malayalilife
topbanner
  അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്‌ബോസില്‍ തിരികെ എത്തുമായിരിക്കുമെന്ന് മഞ്ജു പത്രോസ്
  ബിഗ്ബോസില്‍ രജിത്തിന് നേരെ കൊമ്പു കോര്‍ത്ത മഞ്ജുവിനെ പ്രേക്ഷകര്‍ ഒന്നടങ്കം വെറുത്തിരുന്നു. ഇതാണ് മഞ്ജു പുറത്താകാന്‍ പ്രധാന കാരണമായി വര്‍ത്തിച്ചതും. പ്രേക്ഷകര്‍ക്ക് വെറുപ്പ് ഇരട്ടിച്ചപ്പോള്‍ ഫുക്രുവുമായുള്ള മഞ്ജുവിന്റെ സ്നേഹബന്ധത്തെ പോലും ചിലര്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വളരെ മോശം രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇതിനെല്ലാം മഞ്ജു മറുപടി നല്‍കുകയും ചെയ്തിരുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിനെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ മോശം മെസ്സേജുകള്‍ അയച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. തന്റെ  ഭാഗം വ്യക്തമാക്കിക്കൊണ്ടുളള മഞ്ജു പത്രോസിന്റെ വോയ്‌സ് റെക്കോഡിങ്ങും മറ്റുമൊക്കെ വൈറലായിരുന്നു. ഒരു വീടെന്ന സ്വപ്‌നവുമായിട്ടാണ് മഞ്ജു ഷോയിലേക്ക് എത്തിയത്. തങ്ങളുടെ കടങ്ങളെക്കുറിച്ചുമൊ്‌ക്കെ താരം ബിഗ്‌ബോസില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയഎഫ് ബി പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്.

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വര്‍ഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ ഇന്ന് തീര്‍ന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം. ബിഗ്ഗ്ബോസിനോടും എന്നെ സ്‌നേച്ചവരോടും നന്ദി എന്നാണ് മഞ്ജു പറയുന്നത്.

ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാന്‍ ബിഗ്ഗ്ബോസിലേക്ക് പോയത്. അവിടെ ഞാന്‍ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമര്‍ശിച്ചവര്‍ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്ന് തന്നെ ആണെന്നും മഞ്ജു വ്യക്തമാക്കി. മാത്രമല്ല ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിനെയും നേടുവാന്‍ നോക്കുന്ന ചില മാധ്യമങ്ങളോടും മഞ്ജു തുറന്നു സംസാരിക്കുന്നുണ്ട്.

ബിഗ് ബോസ് ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്ഗ്ബോസില്‍ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യാനും വോട്ടുകള്‍ നല്‍കാനും മഞ്ജു അഭ്യര്‍ത്ഥിച്ചു. മാത്രമല്ല ഉപദ്രവിക്കരുത്
എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങള്‍ക്കുമെന്നും മഞ്ജു എഫ് ബി കുറിപ്പിലൂടെ പറയുന്നു.



 

 

ReplyReply allForward

 
Read more topics: # manju pathrose,# facebook post,# goes viral
manju pathrose facebook post goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES