Latest News

മഞ്ഞുമ്മല്‍ ബോയ്‌സ് സ്ട്രീമിംഗ് മെയ് 5 മുതല്‍  ഡിസ്നി+ ഹോട്ട്സ്റ്റാറില്‍  

Malayalilife
 മഞ്ഞുമ്മല്‍ ബോയ്‌സ് സ്ട്രീമിംഗ് മെയ് 5 മുതല്‍  ഡിസ്നി+ ഹോട്ട്സ്റ്റാറില്‍  

മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്‌സ് മെയ് 5 മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ വരുന്നു. ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
പറവ ഫിലിംസിന്റെ ബാനറില്‍ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം ഗുണ കേവിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ അതിജീവനത്തിന്റെ കഥയാണ്. തുടര്‍ന്ന് സൗഹൃദത്തിന്റെ ആഴവും കൂട്ടുകാരുടെ ത്യാഗമനോഭാവവും പ്രകടമാകുന്നു.
 
ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ??ഹര്‍ഷന്‍ എഡിറ്റിംഗും അജയന്‍ ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.
 
ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍, അഭിരാം രാധാകൃഷ്ണന്‍, ദീപക് പരമ്പോള്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ഷെബിന്‍ ബെന്‍സണ്‍, ജോര്‍ജ്ജ് മരിയന്‍, രാമചന്ദ്രന്‍ ദുരൈരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
 
സൗഹൃദത്തിന്റെ കഥ പറയുന്ന മഞ്ഞുമ്മല്‍ ബോയ്സ് മെയ് 5 മുതല്‍
ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നു.

manjumel boys in dysny hotstar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES