പ്രണയിച്ച് കെട്ടിയ നീ നാലു മാസത്തിന് ശേഷം അവനെ കൊന്നില്ലേടീ..! നീലക്കുയിലിലെ റാണി രണ്ടാമത് കെട്ടിയതിന് വിമര്‍ശന പെരുമഴ..!

Malayalilife
പ്രണയിച്ച് കെട്ടിയ നീ നാലു മാസത്തിന് ശേഷം അവനെ കൊന്നില്ലേടീ..! നീലക്കുയിലിലെ റാണി രണ്ടാമത് കെട്ടിയതിന് വിമര്‍ശന പെരുമഴ..!


ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍ സീരിയലിലെ റാണിയായി എത്തിയ പാവ്‌നി റെഡ്ഡിയെ മലയാളി പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല. തെലുങ്ക് നടിയായ താരം പിന്നീട് സീരിയലില്‍ നിന്നും പിന്‍മാറിയെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് താരത്തെ ഓര്‍മ്മയുണ്ട്. റാണിയെ അവിസ്മരണിയമാക്കിയ പാവ്‌നിയുടെ ദാമ്പത്യ ജീവിതം ഒരു ട്രാജഡിയായിരുന്നു. എന്നാലിപ്പോള്‍ താരം രണ്ടാം വിവാഹിതയായി എന്ന വാര്‍ത്തയാണ് എത്തുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായി എത്തിയ പവനി റെഡ്ഡിയെ പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍മ്മയുണ്ടാകും. സീരിയലിലെ നായകന്‍ ആദിത്യന്റെ ഭാര്യയായ റാണി എന്ന കഥാപാത്രമായിട്ടാണ് തെലുങ്ക് തമിഴ് സീരിയല്‍ രംഗത്തെ മികച്ച നടിമാരില്‍ ഒരാളായ പവനി റെഡ്ഡി  മലയാളത്തിലേക്ക് എത്തിയത്. മികച്ച അഭിനയത്തിലൂടെ വളരെ വേഗം മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം എന്നാല്‍ അപ്രതീക്ഷിതമായി സീരിയലില്‍ നിന്നും പിന്‍മാറി. പവനി സീരിയലില്‍ നിന്നും പിന്‍മാറിയതോടെ തെലുങ്ക് നടിയായ  ലത സംഗരാജുവാണ് ആ റോളിലേക്ക് എത്തിയത്.

മലയാളത്തില്‍ നിന്നും പിന്മാറിയെങ്കിലും നീലക്കുയിലിലെ പഴയ റാണിയെ ഇന്നും മലയാളികള്‍ക്ക ഏറെ ഇഷ്ടമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ മലയാളത്തിലേക്ക തിരികെ വരു എന്ന അഭ്യര്‍ത്ഥനയുമായി ആരാധകരും എത്താറുണ്ട്. 30 വയസ്സ് പിന്നിട്ട പവനി വിവാഹിതയയായിരുന്നുവെന്നും എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ വിധവയുമായെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ പവനിക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ സീരിയലില്‍ ഒപ്പം അഭിനയിച്ച പ്രദീപ് കുമാര്‍ എന്ന നടനെ താരം പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലുമാസം തികയും മുമ്പ് മേയില്‍ പ്രദീപ് തൂങ്ങി മരിച്ചു.  ഇന്നും പ്രദീപിന്റെ മരണം ദുരൂഹമായി  തുടരുകയാണ്. ഭര്‍ത്താവിന്റെ മരണശേഷമാണ് പവനി മലയാളത്തിലേക്ക് എത്തുന്നത്.

പിന്നീട് തമിഴിലും തെലുങ്കിലുമായി പവനി തിളങ്ങി. ഇപ്പോള്‍ നടി രണ്ടാമത് വിവാഹം കഴിച്ചു എന്ന വാര്‍ത്തയാണ് എത്തുന്നത്. റെക്കോര്‍ഡ് പ്രോഡക്ഷന്‍സിന്റെ ചെയര്‍മാനായ ആനന്ദ്  ജോയിയാണ് നടിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ നടി പങ്കുവച്ചിട്ടുണ്ട്.  അതേസമയം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുമെത്തുന്നുണ്ട്. ഇനി ഒരുത്തനെ കൂടെ കൊല്ലാനാണോ വീണ്ടും കെട്ടുന്നതെന്നും, ആദ്യ ഭര്‍ത്താവിനോട് സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യില്ലായിരുന്നെന്നും. നിങ്ങളുടെ സൗന്ദര്യത്തിന് ആനന്ദ് ചേരുന്നില്ലെന്നും കമന്റ് എത്തുന്നുണ്ട്. അതേസമയം രണ്ടാം ഭര്‍ത്താവ് തനിക്ക് ഗിഫ്റ്റായി ടാറ്റൂ ചെയ്ത് തന്നത് ആദ്യ ഭര്‍ത്താവിന്റെ പേരാണെന്ന് പവനി വെളിപ്പെടുത്തിയിരുന്നു.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES