ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നീന കുറുപ്പ്. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താരം മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ കൂടുതലായി അറിയപ്പെടുന്നത് പഞ്ചാബി ഹൗസ് ചിത്രത്തിലെ വേഷത്തിലൂടെയാണ്. നായികയായ മോഹിനിയുടെ കസിന്‍ രേഷ്മ എന്ന കഥാപാത്രത്തെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നു. നിരവധി സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും പലരുടേയും മനസ്സിലുള്ള കഥാപാത്രം പഞ്ചാബി ഹൗസിലേതാണ്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നായ പത്തരമാറ്റ് എന്ന് സീരിയലില്‍ അഭിനയിച്ചുകൊണ്ട് ഇരിക്കുകയാണ് നീന കുറുപ്പ് ഇപ്പോള്‍.
വ്യക്തി ജീവിതത്തില്‍ ചില വിഷമ ഘട്ടങ്ങള്‍ നേരിട്ടുള്ള ആളാണ് നീന കുറുപ്പ്. 1998ലായിരുന്നു സുനിലുമായിട്ടുള്ള വിവാഹം നടക്കുന്നത്. കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു താലിക്കെട്ട്. പിന്നീട് കൊച്ചിയില്‍ റിസപ്ഷനും നടത്തി. സീഫുഡ് എക്‌സ്‌പോര്‍ട്ടിങ് ബിസിനസാണ് സുനിലിന് ഉണ്ടായിരുന്നത്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് അഭിപ്രായ ഭിന്നതകള്‍ കടന്ന് വന്നിരാന്‍ തുടങ്ങി. എല്ലാ കാര്യത്തിലും രണ്ട് പേര്‍ക്കും വ്യത്യസ്ത അഭിപ്രായം കടന്ന് വരാന്‍ തുടങ്ങി. മോളുടെ കാര്യത്തില്‍ മാത്രമാണ് ഒരേ ചിന്തയും അഭിപ്രായവുമുള്ളത്. ജോലിയില്‍ പോലും അദ്ദേഹത്തിന് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. സൗഹൃദങ്ങളില്‍ പോലും അദ്ദേഹം നിയന്ത്രണം വച്ചിരുന്നു.
കുടുംബത്തിന്റെയും സ്‌നേഹത്തിന്റെയും പേരില്‍ ഒരു സ്ത്രീ സര്‍വതും ത്യജിക്കണമെന്ന അഭിപ്രായം അംഗീകരിക്കാന്‍ പറ്റില്ല. എന്റെ നിലപാടുകള്‍ പുള്ളിക്കും അംഗീകരിക്കാന്‍ പറ്റിയിരുന്നില്ല. തമ്മിലുണ്ടാകുന്ന വഴക്കുകള്‍ മനസമാധാനത്തെ ബാധിച്ചു. അങ്ങനെ 2007 മുതല്‍ രണ്ട് പേരും മാറി താമസിക്കാന്‍ തുടങ്ങി. സിനിമകള്‍ക്ക് പുറമെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഡിവോഴ്‌സ് ചെയ്തിട്ടില്ല. അതിനും കാരണം ഉണ്ട്. അകന്ന് ജീവിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നവരാണ് എന്ന് മനസ്സിലാക്കി. പരസ്പരം ഫോണ്‍ ചെയ്യാറുണ്ട്. ഇടയ്ക്ക് കാണും. ഷോപ്പിംഗിന് ഒരുമിച്ച് പോകാറുണ്ട്. എന്നാല്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ ഭയങ്കര വഴക്കാണ്. ദിവസവും ഇതിന്റ ടെന്‍ഷനാണ്. ഇങ്ങനെ പോയാല്‍ മരിക്കുന്ന കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ഒരു നല്ല ദിവസം പോലും ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് തോന്നിയപ്പോള്‍ എടുത്ത തീരുമാനമാണ് ഈ മാറിത്താമസം. ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെയാണ് നീന ജീവിക്കുന്നത്.
എന്നാല്‍ രണ്ടിടത്താണ് താമസിക്കുന്നത് എങ്കിലും പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ട് രണ്ട് പേരും. അദ്ദേഹത്തിന്റെ വീട്ടിലെ എല്ലാ കാര്യത്തിലും നീന പോകാറുണ്ട്. അതുപോലെ തന്നെ നീനയുടെ വീട്ടിലെ എല്ലാ കാര്യത്തിനും അദ്ദേഹരും എത്താറുണ്ട്. ആണ്‍തുണയുള്ളപ്പോഴാണ് സ്ട്രസ്. കാരണം രാവിലെ ചായ ഉണ്ടാക്കിക്കൊടുക്കണം. ഭക്ഷണമുണ്ടാക്കണം. ഉപ്പും പുളിയും നോക്കണം. ഇല്ലെങ്കില്‍ അവര്‍ക്ക് വിഷമമാകുന്നത്. കണ്ണനുമായുള്ള വിവാഹം നീന സ്വന്തം ഇഷ്ടത്തിനെടുത്ത തീരുമാനമായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ പ്രയാസമാണെന്ന് തോന്നിയപ്പോള്‍ ഇരുവരും രണ്ട് വീടുകളിലേക്ക് മാറി. പക്ഷെ നിയമപരമായി പരിഞ്ഞിട്ടില്ല. മകള്‍ക്ക് രണ്ട് പേരെയും മിസ്സ് ചെയ്യാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നീനയും മോള് പവിത്രയും താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അദ്ദേഹം താമസിക്കുന്നത്. എന്നും ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ മോളെ കാണും. അവളുടെ എന്ത് ആവശ്യത്തിനും എത്താറുമുണ്ട്.