ഭര്‍തൃവീട്ടില്‍ അവള്‍ക്ക് എന്നും അവഗണന; മകനെ കൊണ്ടുപോകുമെന്ന തുടര്‍ച്ചയായ ഭീഷണി; മനംനൊന്ത് ഒടുവില്‍ മകനെയും കൊണ്ട് ആത്മഹത്യ; ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുത്; വിങ്ങിപൊട്ടി റീമയുടെ അച്ഛന്‍മോഹനന്‍

Malayalilife
ഭര്‍തൃവീട്ടില്‍ അവള്‍ക്ക് എന്നും അവഗണന; മകനെ കൊണ്ടുപോകുമെന്ന തുടര്‍ച്ചയായ ഭീഷണി; മനംനൊന്ത് ഒടുവില്‍ മകനെയും കൊണ്ട് ആത്മഹത്യ; ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുത്; വിങ്ങിപൊട്ടി റീമയുടെ അച്ഛന്‍മോഹനന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാവരും കേള്‍ക്കുന്നത് ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ കാര്യങ്ങളാണ്. രണ്ട് പെണ്‍കുട്ടികള്‍ ഷാര്‍ജിയിലാണെങ്കില്‍ മൂന്നാമത് ഒരാള്‍ മരിച്ചിരിക്കുന്നത് ഇവിടെ കേരളത്തില്‍ കണ്ണൂരിലാണ്. കഴിഞ്ഞ ദിവസമാണ് തന്റെ മൂന്ന് വയസുകാരന്‍ കുഞ്ഞിനെയും കൊണ്ട് റീമ പഴയങ്ങാടി പുഴയില്‍ ചാടി മരിക്കുന്നത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് റീമയുടെ മൃതദേഹം തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിന്റെ അവിടെ നിന്നും ലഭിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഇപ്പോഴും ലഭിച്ചിട്ടില്ല. കുഞ്ഞിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കുഞ്ഞിനെയുംകൊണ്ട് മകള്‍ മരണത്തിലേക്ക് പോയതിന്റെ ഞെട്ടലിലും വേദനയിലുമാണ് വയലപ്രയിലെ റീമയുടെ കുടുംബം. മകളെയും കൊച്ചുമകന്‍ കൃശിവിനെയും ഓര്‍ത്തു വിലപിക്കുകയാണു റീമയുടെ പിതാവ് കുന്നപ്പട മോഹനന്‍. സ്വന്തം മകളും കൊച്ചുമകനുമാണ് ഇനി ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാനാകാത്ത രീതിയില്‍ ദുഃഖത്തിലാണ് റീമയുടെ അച്ഛനും അമ്മയും. മൊഹനന്‍ കുറച്ചു വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്തിരുന്ന ആളാണ്. വീട്ടിനടുത്ത് ഒരു ചെറിയ തയ്യല്‍ക്കട ആരംഭിച്ചത്. ഏറെ കഷ്ടപ്പെട്ട് വളര്‍ത്തിയ മകളെ നഷ്ടപ്പെട്ട വേദനയിലാണ് മേഹനന്‍. രണ്ട് ദിവസം മുന്‍പാണ് മകളുടെ ഭര്‍ത്താവ് കുട്ടിയെ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് മോഹനനെ വിളിക്കുന്നത്. തുടര്‍ന്ന് കുട്ടിയെ വന്ന് കൂട്ടികൊണ്ട് പോയി.

കമല്‍രാജ് കുഞ്ഞുമായി പുറത്തുപോയി. കനത്ത മഴയായതിനാല്‍ വേഗം തിരിച്ചുവന്നു. കുട്ടിയെ കൊണ്ടുപോകുമെന്ന ഭീഷണി കാരണം മകള്‍ വല്ലാത്ത പേടിയിലായിരുന്നു. ഭര്‍തൃവീട്ടില്‍ അവള്‍ക്ക് എന്നും അവഗണനയും പീഡനവും മാത്രമായിരുന്നു. ഭര്‍തൃമാതാവിനെക്കുറിച്ച് അവള്‍ പലതവണ പരാതി പറഞ്ഞിരുന്നു. സഹിക്കവയ്യാതായപ്പോഴാണു കഴിഞ്ഞവര്‍ഷം പൊലീസില്‍ പരാതി നല്‍കിയത്. ഇനിയൊരു പെണ്‍കുട്ടിക്കും എന്റെ മകളുടെ അവസ്ഥയുണ്ടാകരുത് എന്ന് പറഞ്ഞ് പൊട്ടിക്കരകയുകയാണ് മോഹന്‍ ചെയ്തത്. മോഹനനും ഭാര്യയും മകള്‍ വീട് വിട്ട് പോകുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ മാത്രമാണ് തന്റെ മകള്‍ ഇനി ഇല്ലെന്ന കാര്യം അറിയുന്നത്. ബന്ധു ഫോണില്‍ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. മാതാപിതാക്കള്‍ താഴെ എത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. പിന്നീട് പോലീസ് വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് റീമയുടെ ഫോണും ആത്മഹത്യ കുറിപ്പും കണ്ടെത്തിയത്.

റീമയുടെ ആത്മഹത്യക്കുറിപ്പു വീട്ടില്‍നിന്നു കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭര്‍ത്താവ് കമല്‍രാജിന്റെയും മാതാവിന്റെയും പീഡനംമൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണു സൂചന. മരണത്തിനുത്തരവാദികള്‍ ഇവര്‍ രണ്ടുപേരുമാണെന്ന സന്ദേശം റീമയുടെ ഫോണില്‍നിന്നും കണ്ടെത്തി. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍പോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാന്‍ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയില്‍ ചാടുകയായിരുന്നു. രാത്രിതന്നെ അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ രാവിലെ 8.30ന് ആണു റീമയുടെ മൃതദേഹം കണ്ടെത്തിയത്. കൃശിവ് രാജിനെ കണ്ടെത്താനായില്ല.

2015ല്‍ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കണ്ണപുരം പൊലീസില്‍ റീമ ഗാര്‍ഹികപീഡന പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഒരു ജോലി ശരിയായി റീമ വിദേശത്തു പോയി. പക്ഷേ, കമല്‍രാജിന്റെ ഭീഷണികാരണം തിരികെ വരേണ്ടിവന്നു. ഈയിടെ നാട്ടിലെത്തിയ കമല്‍രാജ് രണ്ടുദിവസം മുന്‍പു വീട്ടില്‍വന്ന്, ഞായറാഴ്ച (ഇന്നലെ) മകനെ കൊണ്ടുപോകുമെന്നും നീ പോയി ചത്താലും പ്രശ്‌നമില്ലെന്നും പറഞ്ഞു. കുട്ടിയെ കൊണ്ടുപോകുമെന്നു മുന്‍പും പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് അവളെ മാനസികമായി തകര്‍ത്തു'   മോഹനന്‍ പറഞ്ഞു.പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു റീമ.

reema death father mohanan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES