കഴിഞ്ഞ ദിവസം നടന്നത് ഒരു കുടുംബത്തെയും, അവരുടെ അടുത്തവരെയും തകര്‍ത്തു കളഞ്ഞ ദാരുണമായ സംഭവമായിരുന്നു. രണ്ട് മാസം മുമ്പ് വീട്ടില്‍ നിന്ന് ഭാര്യ കാണാതായത് മുതല്‍, ഭര്‍ത്താവായ വിനോദിന്റെ ജീവിതം പൂര്‍ണമായും മാറിപ്പോയി. അവളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും, പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. ദിവസങ്ങള്‍ കടന്നുപോകുന്തോറും, വിനോദിന്റെ മനസില്‍ വിഷമവും ആശങ്കയും കൂടിക്കൊണ്ടേയിരുന്നു. ഭാര്യയെ കുറിച്ചുള്ള അനിശ്ചിതത്വവും, ഒറ്റപ്പെട്ട ജീവിതവും, അദ്ദേഹത്തെ മാനസിക സമ്മര്‍ദ്ദത്തിലേക്കും നിരാശയിലേക്കും തള്ളിയിടുകയായിരുന്നു. ഒടുവില്‍, ജീവിതത്തില്‍ ഇനി പ്രതീക്ഷയില്ലെന്ന തോന്നലില്‍, വിനോദ് തന്റെ ജീവന്‍ അവസാനിപ്പിക്കാനുള്ള ഭീകരമായ തീരുമാനം എടുത്തു. എന്നാല്‍, എല്ലാവരെയും കൂടുതല്‍ ഞെട്ടിച്ച സംഭവം, വിനോദിന്റെ ആത്മഹത്യയ്ക്കുശേഷം നടന്നതാണ് ഭാര്യയായ രഞ്ജനിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.
പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായി, വിവിധ സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുകയും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ എന്നിവ പരിശോധിക്കുകയും ചെയ്തു. ഇതിലൂടെ, കാണാതായിരുന്ന ഭാര്യയെ കണ്ണൂരില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അവിടെ രഞ്ജിനി ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുകയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പക്ഷേ ഭാര്യ കണ്ടെത്തുന്നത് വരെ വിനോദ് നിന്നില്ല അതിന് മുന്നേ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. രഞ്ജിനിയെ കണ്ടെത്തിയ സന്തോഷം ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടെങ്കിലും വിനോദിന്റെ മരണത്തിന്റെ ദുഃഖത്തിലാണ് ഇപ്പോഴും ബന്ധുക്കളും മക്കളും. ഒരു ദിവസം നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ ഭാര്യ ലഭിച്ചതിന്റെ സന്തോഷം പങ്കിടാന്‍ വിനോദും മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ഉണ്ടാകുമായിരുന്നു.
ഭര്‍ത്താവ് മരിച്ചുവെന്ന കാര്യം അറിഞ്ഞുകൂടാതെ തന്നെയാണ് രഞ്ജിനി വീട്ടിലേക്ക് തിരിച്ചെത്തിയത്. മനസ്സില്‍ ഭര്‍ത്താവിനെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയായിരുന്നു അവരുടെ വരവ്. വീട്ടിലെത്തി വിനോദിനെ കുറിച്ച് ചോദിച്ചപ്പോള്‍, അവിടെ ഉണ്ടായിരുന്ന ബന്ധുക്കളും അയല്‍ക്കാരും ഒന്നും പറയാതെ കണ്ണീരോടെ പൊട്ടിക്കരഞ്ഞു. ആ അന്തരീക്ഷം കണ്ടപ്പോള്‍ രഞ്ജിനിയുടെ മനസില്‍ ആശങ്ക കൂടി. ഒടുവില്‍, എല്ലാവരും ചേര്‍ന്ന് മനസ്സടക്കി പറഞ്ഞു തന്നെ കാണാതായതിന്റെയും, തിരികെ വരാത്തതിന്റെയും വിഷമത്തില്‍ വിനോദ് മനം നൊന്ത ജീവന്‍ അവസാനിപ്പിച്ചുവെന്ന്. ഈ വിവരം കേട്ട രഞ്ജിനി നിലത്തു വീണ് പൊട്ടിക്കരഞ്ഞു.
എപ്പോഴും ഭാര്യ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു വിനോദ് ജീവിച്ചിരുന്നത്. രണ്ട് മാസം കാത്തിരുന്നിട്ടും വിവരം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷമത്തിലാണ് വിനോദ് ജീവന്‍ കളഞ്ഞത്.
ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഈ ദാരുണ സംഭവം നടന്നത്. കണ്ണമ്പള്ളി ഭാഗത്തെ 'വിഷ്ണു ഭവന്‍' വീട്ടില്‍ താമസിച്ചിരുന്ന വിനോദ് (49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി (45) കഴിഞ്ഞ ജൂണ്‍ 11-ന് രാവിലെ 11 മണിയോടെ, ബാങ്കില്‍ ഒരു ജോലിക്ക് പോകുമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടു. പതിവുപോലെ അവള്‍ തിരികെ വരുമെന്ന് വിനോദ് കരുതിയെങ്കിലും, ആ ദിവസം മുതല്‍ അവരെ ആര്‍ക്കും കാണാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല.
ഭാര്യയുടെ കാണാതാവല്‍ വിനോദിന് വലിയ മാനസിക ആഘാതമായിരുന്നു. അവളെ തിരികെ കണ്ടെത്താനായി വിനോദ് ഉടന്‍ തന്നെ കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ദിവസങ്ങള്‍ കടന്നുപോയെങ്കിലും അന്വേഷണത്തില്‍ നിന്നും ഒരു സൂചന പോലും ലഭിച്ചില്ല. രണ്ട് മാസമായി തുടര്‍ന്ന കാത്തിരിപ്പും അനിശ്ചിതത്വവും വിനോദിന്റെ മനസ്സിനെ തളര്‍ത്തി. ദിവസവും പ്രതീക്ഷയോടെ ഭാര്യയുടെ വരവ് കാത്തിരുന്നെങ്കിലും, ആ പ്രതീക്ഷകള്‍ ഒന്നും നിറവേറിയില്ല. ഒടുവില്‍, ആ വേദനയും ഏകാന്തതയും സഹിക്കാനാകാതെ, വിനോദ് ജീവന്‍ അവസാനിപ്പിക്കുന്ന ഭീകര തീരുമാനം എടുക്കുകയായിരുന്നു.
കനറാ ബാങ്കില്‍ നിന്ന്, രഞ്ജിനി സെക്രട്ടറിയായിരുന്ന കുടുംബശ്രീ യൂണിറ്റിന് വേണ്ടി ഇവര്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന് പുറമേയും, വിവിധ ഇടങ്ങളില്‍ നിന്നായി മൊത്തം മൂന്നു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. കുടുംബത്തിന്റെ വരുമാന സാഹചര്യത്തില്‍, ഈ കടബാധ്യത വലിയൊരു സമ്മര്‍ദ്ദമായിരുന്നു. രഞ്ജിനി കാണാതായതിന് പിന്നാലെ, പൊലീസും കുടുംബാംഗങ്ങളും അവളുടെ യാത്രാമാര്‍ഗം കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവള്‍ പറഞ്ഞതുപോലെ ബാങ്കിലേക്ക് പോയതായി തെളിവൊന്നും കിട്ടിയില്ല. പകരം, കായംകുളത്തേക്കുള്ള ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതും പിന്നീട് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് നടക്കുന്നതുമായ ദൃശ്യങ്ങളാണ് അവസാനമായി ലഭിച്ചിരുന്നത്.
രഞ്ജിനി വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. അതുകൊണ്ട് തന്നെ, അവളുടെ അവസാന ഇടപാടുകളോ സംഭാഷണങ്ങളോ പരിശോധിച്ച് അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ പൊലീസ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തെ പൂര്‍ണമായും തടസ്സപ്പെടുത്തി. ഭാര്യ അപ്രതീക്ഷിതമായി പോയതോടെ വിനോദ് മാനസികമായി തകര്‍ന്നുപോയി. അവളെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ, തന്റെ വേദനയും അപേക്ഷയും സോഷ്യല്‍ മീഡിയയില്‍ പലവട്ടം പങ്കുവെച്ചു. ''കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ'' എന്ന് കരഞ്ഞുപറഞ്ഞ് അദ്ദേഹം പോസ്റ്റുകള്‍ ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കാമെന്നും, തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാര്യയെ തിരികെ വേണമെന്നും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ആ അഭ്യര്‍ത്ഥനകള്‍ക്ക് പ്രതികാരമായൊരു വിവരവും ലഭിച്ചില്ല. രണ്ട് മാസമായി തുടരുന്ന നിരാശയും ഏകാന്തതയും ഒടുവില്‍ വിനോദിന്റെ മനസ്സിനെ പൂര്‍ണമായി തളര്‍ത്തി. ആ വേദന സഹിക്കാനാകാതെ, ജീവന്‍ അവസാനിപ്പിക്കുന്ന ദാരുണ തീരുമാനം അദ്ദേഹം എടുത്തു. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്. മകന്‍ വിഷ്ണുവും, മകള്‍ ദേവികയും. അമ്മയെ തിരികെ ലഭിച്ചെങ്കിലും അച്ഛന്‍ നഷ്ടമായതിന്റെ സങ്കടത്തിലാണ് മക്കള്‍ രണ്ട് പേരും.