നടി വീണ നായരുടെ മുന്‍പങ്കാളിയായ അമന്‍ പിതാവായ സന്തോഷം ഇക്കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ടാണ് 'അവളിതാ എത്തി' എന്ന ക്യാപ്ഷനൊപ്പം അമന്‍ തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ തനിക്ക് വലിയൊരു സന്തോഷം നല്‍കിയ ഭാര്യയ്ക്ക് നന്ദിയും കടപ്പാടും സ്‌നേഹവും പങ്കിടുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
സഹിച്ച ഓരോ വേദനയ്ക്കും, ക്ഷമയുടെ ഓരോ നിമിഷത്തിനും, വഹിച്ച ഓരോ വികാരത്തിനും, ഈ മനോഹരമായ യാത്രയിലുടനീളം കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദിയെന്നും വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്തതിലും കൂടുതല്‍ താന്‍ റീബയെ സ്‌നേഹിക്കുന്നു?വെന്നുമാണ് അമന്‍ കുറിച്ചിരിക്കുന്നത്.
''പ്രിയപ്പെട്ട എന്റേതിന്...
എനിക്ക് വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയില്ല. നീ സഹിച്ച ഓരോ വേദനയ്ക്കും, ക്ഷമയുടെ ഓരോ നിമിഷത്തിനും, വഹിച്ച ഓരോ വികാരത്തിനും, ഈ മനോഹരമായ യാത്രയിലുടനീളം നീ കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദി.
ഞങ്ങളുടെ കൊച്ചു പെണ്‍കുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. നീ ഒരു അമ്മയാകുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്.
എന്റെ പങ്കാളിയോട്, എന്റെ പ്രിയപ്പെട്ടവളോട്, ഇപ്പോള്‍ നമ്മുടെ കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയോട് - ഞാന്‍ നിന്നോട് അനന്തമായി നന്ദിയുള്ളവനാണ്....വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്തതിലും കൂടുതല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു...
ഞങ്ങള്‍ ഒരുമിച്ച് ഒരു ചെറിയ അത്ഭുതത്തെ സ്വാഗതം ചെയ്തു...'' എന്നാണ് അമന്റെ കുറിപ്പ്. റീബയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കിട്ടാണ് അമന്റെ പോസ്റ്റ്. ആര്യ ബാബു അടക്കമുള്ളവര്‍ അമന്റെ ഈ സ്‌നേഹക്കുറിപ്പിന് താഴെ ഹൃദയത്തില്‍ നിന്നുള്ള കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.