Latest News

ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന പെണ്ണ്; ഇന്ന് ആ ഓഫീസിനു മുന്നില്‍ ഓട്ടോയിലിരുന്ന് കച്ചവടം; മക്കളെ പോറ്റാന്‍ സബിത തീപ്പൊരിയായ കഥ

Malayalilife
ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന പെണ്ണ്; ഇന്ന് ആ ഓഫീസിനു മുന്നില്‍ ഓട്ടോയിലിരുന്ന് കച്ചവടം; മക്കളെ പോറ്റാന്‍ സബിത തീപ്പൊരിയായ കഥ

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മനുഷ്യരുടെ കാര്യം കുറച്ച് അധികം കഷ്ടത്തിലാണ്. ഓവര്‍ ടൈം വര്‍ക്കും, പ്രഷറും, ടാര്‍ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കില്‍ പിന്നെ അതിന് കേള്‍ക്കേണ്ടി വരുന്ന ചീത്തവിളിയും എല്ലാം ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു ദിവസം എല്ലാം ഇട്ടെറിഞ്ഞ് പേകാന്‍ തന്നെ തോന്നും. പക്ഷേ വീട്ടിലെ കാര്യങ്ങളും കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ പടിപ്പും എല്ലാം കൂടി ഓര്‍ക്കുമ്പോള്‍ സഹിച്ച് നില്‍ക്കുന്നവരാണ് ഒരുവിധം എല്ലാ ആളുകളും. പക്ഷേ അവരില്‍ നിന്ന് എല്ലാം വ്യത്യസ്ഥയാകുകയാണ് സബിത. മറ്റൊന്നും കൊണ്ടല്ല. ഇതേ കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് രാജിവെച്ച് അതേ സ്ഥാപനത്തിന്റെ മുന്‍പില്‍ ഒരു കുഞ്ഞ് ബിസിനസ്സ് തുടങ്ങിയിരിക്കുകയാണ് സബിത്.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലായിരുന്നു സബിത ജോലി ചെയ്തിരുന്നത്. ബികോം കംപ്യൂട്ടറും അറിയാവുന്ന സബിതയ്ക്ക് ആ ജോലി വലിയ ആശ്വാസമായിരുന്നു. കുട്ടികളുടെ പഠനചിലവും വീട്ടിലെ കാര്യങ്ങളും എല്ലാം ഭര്‍ത്താവിനെ കൊണ്ട് കഴിയുന്നില്ല എന്ന് വന്നപ്പോഴാണ് സബിത ഇന്‍ഫോപാര്‍ക്കില്‍ ജോലിക്ക് കയറിയത്. ആദ്യമൊക്കെ വലിയ കുഴപ്പം ഇല്ലാതെ മുന്നോട്ട് പോയ ജോലി പിന്നെ കഠിനമാകാന്‍ തുടങ്ങി. വര്‍ക്കിന്റെ പ്രഷറും, ടാര്‍ഗറ്റും എല്ലാം കൂടിയായപ്പോള്‍ സബിതയ്ക്ക് മാനസിക സമ്മര്‍ദ്ദം കൂടി. വീട്ടിലെ കാര്യങ്ങള്‍ ആലേചിച്ചപ്പോള്‍ ആദ്യം ജോലി ഉപേക്ഷിക്കാന്‍ തോന്നിയില്ല. എന്നാല്‍ വീണ്ടും മാനസികമായി ബുദ്ധിമുട്ടുകള്‍ ഏറി വന്നപ്പോള്‍ രണ്ടും കല്‍പ്പിച്ചാണ് സബിത ഇന്‍ഫോപാര്‍ക്കിലെ ജോലി വേണ്ടാന്ന് വെക്കുന്നത്. ഏഴ് മാസം മുന്‍പാണ് ഇന്‍ഫോപാര്‍ക്കിലെ ജോലി രാജിവെച്ച് സബിത ഇറങ്ങുന്നത്.

ഇറങ്ങുമ്പോള്‍ ഇനി എന്ത് ചെയ്യും എന്ന ചിന്തയിലായിരുന്നു സബിത. ജീവിതം മുന്നോട്ട് കൊണ്ടുപേകണമെങ്കില്‍ എന്തെങ്കിലും ജോലി ലഭിച്ചേ മതിയാകൂ. പക്ഷേ ഇനി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലേക്ക് ഇല്ല എന്നും സബിത തീരുമാനിക്കുന്നു. അപ്പോഴാണ് സബിതയുടെ മനസ്സില്‍ ഒരു ആശയം തോന്നുന്നത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുന്നില്‍ തന്നെ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യാം എന്ന ആശയം. വീട്ടില്‍ എല്ലാവരോടും സംസാരിച്ചപ്പോള്‍ ഭര്‍ത്താവും കുട്ടികളും കട്ട സപ്പോര്‍ട്ടും. പിന്നെ ഒന്നും നോക്കിയില്ല സ്‌കൂട്ടര്‍ എടുത്ത് ഭക്ഷണ പൊതികളുമായി ഇന്‍ഫോപാര്‍ക്കിലേക്ക് തന്നെ. ആദ്യം ഒന്നും ആരും മേടിച്ചില്ലെങ്കിലും പിന്നീട് വന്ന് വാങ്ങാന്‍ തുടങ്ങി. എന്നാല്‍ സ്ഥാപനത്തിനുള്ളില്‍ ഭക്ഷണം വില്‍ക്കുന്നത് ഉടമകള്‍ വിലക്കി. അവിടെയും തളരാന്‍ സബിത ഒരുക്കം അല്ലായിരുന്നു.

അപ്പോഴാണ് സബിത തന്റെ പഴയ ഓട്ടോയെ പറ്റി ഓര്‍ക്കുന്നത്. സ്ഥാപനത്തിന്റെ അകത്തല്ലേ ജോലി ചെയ്യാന്‍ പറ്റാത്തത് ഉള്ളൂ. പുറത്ത് റോഡില്‍ ചെയ്യാമല്ലോ എന്നായി സബിത. ഓട്ടോയും എടുത്ത് സബിത തന്റെ ഭക്ഷണപൊതികളുമായി എന്നും ഇന്‍ഫോപാര്‍ക്കിന്റെ മുന്‍വശത്ത് റോഡില്‍ ഓട്ടോയുമായി കാത്ത് നില്‍ക്കാന്‍ തുടങ്ങി. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു സബിതയ്ക്ക്. കൂടെ ജോലിചെയ്തവര്‍ എന്ത് കരുതും. ഒരു ചമ്മല്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നെ ആലോചിച്ചപ്പോള്‍ ജീവിക്കാന്‍ വേണ്ടിയല്ലേ ആരെയും ബോധിപ്പിക്കാന്‍ അല്ലല്ലോ എന്ന് വിചാരിച്ച് സബിത മുന്നോട്ട് പോയി. ഒറ്റ ഓട്ടോയില്‍ തുടങ്ങിയ ഭക്ഷണ പൊതി വിതരണം ഇപ്പോള്‍ ഒരു ഔട്ട്‌ലെറ്റ് കൂടി തുറന്നിരിക്കുകയാണ് സബിത. ഉപ്പോള്‍ വാടക വീട്ടിലാണ് സബിതയുടെ കുടുംബവും താമസിക്കുന്നത്. രണ്ട് മക്കള്‍ ഉണ്ട്. മകള്‍ പത്താം ക്ലാസിലും മകന്‍ ആറാം ക്ലാസിലും.

മക്കളെ മിടുക്കരാക്കി എടുക്കണം. അതിന് മനുഷ്യര്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യും. ഒറ്റയ്ക്ക് നേടാന്ന് വിചാരിക്കും. 12 തൊട്ട് 3 മണിവരെയാണ് സബിതയുടെ ഓട്ടോ അവിടെ കാണുന്നത്. മിച്ചര്‍, ചിപ്‌സ്, കട്ട് ഫ്രൂട്ട്‌സ്, ബിരിയാണി, പായസം, ഊണ് എന്നീ ഭക്ഷണങ്ങളാണ് സബിത തന്റെ ഓട്ടോയില്‍ കൊടുക്കുന്നത്. എല്ലാത്തിനും വിലക്കുറവും. എല്ലാ വീട്ടമ്മമാര്‍ക്കും പ്രചോദനമാണ് സബിതയുടെ ഈ സംരംഭം. ഇപ്പോള്‍ സബിത തന്റെ ബിസിനസുമായി സ്വതന്ത്രമായി മുന്നേറുകയാണ്. ഇനി അവളെയാണ് ടാര്‍ഗറ്റുകള്‍ നിശ്ചയിക്കുന്നത്, സമയം നിയന്ത്രിക്കുന്നത്, അതിനായി മറ്റാരെയും ഭയക്കേണ്ടതില്ല. മറ്റുള്ളവരുടെ കഥകളില്‍ നിന്നും കുറച്ച് വ്യത്യസ്തമായി സ്വന്തം ജീവിതം എഴുതിയ സ്ത്രീയാണ് സബിത.

sabitha business start up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES