Latest News

രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് ആ രോഗിയുടെ കുടുംബത്തോട് സഹതാപം തോന്നുന്നത് സ്വാഭാവികമാണ്; ഉമ്മയെ ചികിത്സിച്ചിരുന്ന ഡോ. മുനവ്വര്‍ ധനീഷിന്റെ വാക്കുകള്‍ കേട്ട് മനസ് നിറഞ്ഞു; ഉമ്മയുടെ വേര്‍പാടിന് പിന്നാലെ കുറിപ്പ് പങ്കുവെച്ച് ടെലിവിഷന്‍ താരം സല്‍മാനുള്‍ ഫാരിസ്

Malayalilife
രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് ആ രോഗിയുടെ കുടുംബത്തോട് സഹതാപം തോന്നുന്നത് സ്വാഭാവികമാണ്; ഉമ്മയെ ചികിത്സിച്ചിരുന്ന ഡോ. മുനവ്വര്‍ ധനീഷിന്റെ വാക്കുകള്‍ കേട്ട് മനസ് നിറഞ്ഞു; ഉമ്മയുടെ വേര്‍പാടിന് പിന്നാലെ കുറിപ്പ് പങ്കുവെച്ച് ടെലിവിഷന്‍ താരം സല്‍മാനുള്‍ ഫാരിസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു സുപരിചിതരാണ് സല്‍മാനുള്‍ ഫാരിസും മേഘ മഹേഷും. കഴിഞ്ഞ വര്‍ഷമായിരുന്നു വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇവര്‍ വിവാഹിതരായത്. ആദ്യം എതിര്‍പ്പ് അറിയിച്ച വീട്ടുകാര്‍ പിന്നീട് ഇരുവരെയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു. സല്‍മാനും മേഘയും ഒരുമിച്ച് ഇരുവീട്ടുകാരെയും സന്ദര്‍ശിക്കുന്നതും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതുമൊക്കെ ഇരുവരും വ്‌ളോഗുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മിഴിരണ്ടിലും എന്ന ടെലിവിഷന്‍ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളുടെ കുടുംബത്തില്‍ അപ്രതീക്ഷിത വേര്‍പാട് ഉണ്ടായ വേദനയിലാണ്.കഴിഞ്ഞ ദിവസമായിരുന്നു സല്‍മാനുളിന് ഉമ്മയെ നഷ്ടമായത്. ഇപ്പോഴിതാ ഉമ്മയെ കുറിച്ച് സല്‍മാനുള്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് വൈറലാകുന്നത്. ഉമ്മയെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞ വാക്കുകളും കുറിപ്പിലൂടെ നടന്‍ പങ്കുവെച്ചിരുന്നു.

പ്രിയപ്പെട്ട ഉമ്മേ... ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഇനിയെന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യും. എന്റെ ഉമ്മയെ ചികിത്സിച്ചിരുന്ന ഡോ. മുനവ്വര്‍ ധനീഷിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസ് വല്ലാതെ നിറഞ്ഞുപോയി. നിങ്ങളുടെ ഉമ്മ വളരെ നല്ലൊരു സ്ത്രീയായിരുന്നു. ഞങ്ങള്‍ ഓരോരുത്തരുമായും അവര്‍ക്ക് വളരെ അടുത്ത ബന്ധമായിരുന്നു. ഞങ്ങള്‍ക്കെല്ലാം അവരെ ഒരുപാട് ഇഷ്ടമായിരുന്നു.

സര്‍വ്വശക്തനായ അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കട്ടെ... ഉമ്മയുടെ വേര്‍പാടിന്റെ വേദന താങ്ങാനുള്ള ശക്തി അല്ലാഹു നിങ്ങള്‍ക്ക് നല്‍കട്ടെ... ആമീന്‍. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരു രോഗിയുടെ കുടുംബത്തോട് ഒരു ഡോക്ടര്‍ക്ക് സഹാനുഭൂതി തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു രോഗിയെ ഇത്രയധികം സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഓര്‍ക്കുക എന്നത് അതിനുമപ്പുറമുള്ള ഒന്നാണ്.

എന്റെ അമ്മ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എത്രമാത്രം പ്രത്യേക സ്ഥാനം നേടിയിരുന്നിരിക്കണം എന്ന് ചിന്തിച്ചുനോക്കൂ. നന്ദി... ഡോക്ടര്‍ എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് സല്‍മാനുളിനെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തിയത്. പ്രായം ആകുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന രീതിയില്‍ പെരുമാറാന്‍ സാധിക്കുന്നു. അത് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. ഉമ്മയ്‌ക്കൊപ്പം താനും മേഘയും ചിലവഴിച്ച നല്ല നിമിഷങ്ങളുടെ ഓര്‍മ എന്നോണം പകര്‍ത്തിയ ചില ഫോട്ടോകളും കുറിപ്പിനൊപ്പം സല്‍മാനുള്‍ പങ്കുവെച്ചിരുന്നു.

salmanul faris remembers mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES