ഏറെ ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. വേറിട്ട ശബ്ദം തന്നെയാണ് വിധു പ്രതാപിനെ വ്യത്യസ്തനാക്കുന്നത്. എന്നും ഓര്‍ത്ത് വെയ്ക്കാന്‍ പാകത്തില്‍ എത്രയോ പാട്ടുകള്‍ വിധു ഇതിനകം പാടി. വിധു പാടിയ പാട്ടുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും വിധു എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. വളരെ കഷ്ടപ്പെട്ടാണ് വിധു പ്രതാപ് എന്ന ഗായകന്‍ ഇപ്പോഴുള്ള ഒരു ജീവിതത്തിലേക്ക് എത്തിയത്. ചെറുപ്പം മുതലേ പാട്ടിനോട് തോന്നിയ ഇഷ്ടം പിന്നീട് ഇത്രയും വലിയ ഒരു പാട്ടുകാരനാക്കി മാറ്റിയത്. അതിന് വിധു പ്രതാപിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് അമ്മൂമ്മയണെന്ന് വിധു പ്രതാപ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് 100ഓളം ഗാനങ്ങളാണ് വിധു ആലപിച്ചിട്ടുള്ളത്. അതില്‍ മിഖ്യതും ഹിറ്റ് പാട്ടുകളുമാണ്.
1980ല്‍ കേരളത്തിലെ തിരുവനന്തപുരത്തെ കൈതമുക്കില്‍ പ്രതാപന്റെയും ലൈലയുടെയും മകനായി വിധു പ്രതാപ് ജനിച്ചു . തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റില്‍ നിന്നും തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ കോളേജ് യൂണിയന്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു വിധു , അവിടെ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. 17-ാം വയസ്സില്‍, ഏഷ്യാനെറ്റ് എന്ന ടെലിവിഷന്‍ ചാനല്‍ നടത്തിയ സംഗീത മത്സരത്തില്‍ 'വോയ്‌സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്' നേടിയിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിധു പ്രതാപ് പാദമുദ്ര എന്ന സിനിമയില്‍ ആദ്യമായി പാടുന്നത്. പക്ഷേ 1999 ല്‍ പുറത്തിറങ്ങിയ ദേവദാസി എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണി ഗായകനായി എത്തുന്നത്. പിന്നീട് കൈ നിറയെ പാട്ടുകളാണ് വിധു പ്രതാപിനെ തേടിയെത്തിയത്. നമ്മള്‍ എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് വിധുവിന്റെ ജീവിതം തന്നെ മാറി മറിയുന്നത്. സുഖമാണീ നിലാവ് എന്ന ഗാനം വിധുവും ജോത്സനയും ചേര്‍ന്ന് ആലപിച്ചപ്പോള്‍ വലിയ ഹിറ്റായിരുന്നു ആ ഗാനം. കുട്ടിക്കാലം തൊട്ടേ സംഗീതമായിരുന്നു സ്വപ്‌നം. സ്‌കൂള്‍-കോളേജ് കാലത്ത് മോണോആക്ട്, നാടകം, പിന്നെ മാര്‍ഗംകളി വരെ ചെയ്തിട്ടുണ്ട്. പ്രീഡിഗ്രി കാലത്ത് വിധുവും അച്ഛനും ചെന്നൈയില്‍ പോവുകയും മണിക്കൂറുകളോളം സ്റ്റുഡിയോകളില്‍ കാത്തുനിന്നിട്ടുമുണ്ട്. സിനിമയിലേക്കുള്ള എന്‍ട്രി ഒട്ടും എളുപ്പമായിരുന്നില്ല.
പണ്ട് വിദ്യാസാഗര്‍ സാറിനെ കാണാന്‍ പലവട്ടം പോയിട്ടുണ്ട്, അത്രയ്ക്കിഷ്ടവും ആരാധനയുമായിരുന്നു അദ്ദേഹത്തോട്. പിന്നെ പതിയെ അദ്ദേഹത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗാനങ്ങള്‍ പാടാനും അവസരം ലഭിക്കുകയും ചെയ്തു. അടുത്തിടെയും അദ്ദേഹത്തിന് വേണ്ടി ഒരു പാട്ടുപാടി. ഡിഗ്രി ഒരു പേരിനു വേണ്ടി മാര്‍ ഇവാനിയോസില്‍ നിന്ന് ചെയ്തതിനുശേഷം പിന്നെ ചെന്നൈയില്‍ തന്നെയായിരുന്നു കുറേക്കാലം. 2001 ആയപ്പോഴാണ് വിധു കൊച്ചിയിലേക്ക് തിരികെ എത്തുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ വിധുവിന്റെ ശബ്ദത്തില്‍ പിറന്നു. നര്‍ത്തികയും അവതാരികയും ഒക്കെയായാ ദീപതിയെയാണ് വിധ കല്ല്യാണം കഴിച്ചത്. ഇവരുടെ പ്രണയവിവാഹമായിരുന്നു.
വിധുവിനെ ആദ്യമായി കാണുന്നത് മീശമാധവനിലെ പാട്ടൊക്കെ ഹിറ്റായി നില്‍ക്കുന്ന സമയത്താണ്. അന്നാണ് ആദ്യമായി സംസാരിക്കുന്നത്. അതിന് ശേഷം ഒന്നിച്ച് പകല്‍ക്കിനാവിന്‍ എന്നൊരു ആല്‍ബം ചെയ്തിരുന്നു രണ്ട് പേരും. അന്ന് നൃത്തരംഗങ്ങള്‍ക്കായി ദീപ്തിയെ ആണ് വിളിച്ചിരുന്നത്. ആ പരിചയം നീണ്ടു. പിന്നീട് അച്ഛനാണ് ദീപ്തിയുടെ പ്രൊപ്പോസലിനെക്കുറിച്ച് പറയുന്നത്. അന്ന് ഞാനാദ്യം ദീപ്തിയോട് സംസാരിക്കാം, വല്ല പ്രണയവും ഉണ്ടോ എന്നറിയില്ലല്ലോ എന്നൊക്കെ പറഞ്ഞു. കല്ല്യാണം നിശ്ചയിച്ച് രണ്ടുവര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. ഇങ്ങനെയാണെങ്കിലും പുറത്തുപോകാനോ പ്രണയിച്ചു നടക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. വിവാഹത്തിനു മുമ്പ് വാലന്റൈന്‍സ് ഡേയുടെ അന്ന് ഒരേയൊരു തവണയാണ് ആദ്യമായി പുറത്തുപോയി ഭക്ഷണം കഴിക്കുന്നത്. ഇപ്പോള്‍ 25 വര്‍ഷമായി മലയാള സിനിമയിലെ സ്ഥിരം ശബ്ദമാണ് വിധു.
ഇരുപതാമത്തെ വയസ്സില്‍ 'സായാഹ്നം' എന്ന സിനിമയിലെ 'കാലമേ കൈക്കൊള്ളുക നീ' എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം വിധുപ്രതാപിന് സ്വന്തമാക്കി. പാട്ടില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. നര്‍ത്തകിയും ടെലിവിഷന്‍ അവതാരികയുമായിരുന്ന ദീപ്തിയാണ് വിധു പ്രതാപിന്റെ ഭാര്യ.