പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കോ - ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം.
പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. എന്നാല്‍ ഇത് കള്ളക്കേസാണെന്ന് നിഷയുടെ അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത്. കേസ് കൊടുത്ത വ്യക്തിയും നിഷയും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ രണ്ട് ഫ്ലാറ്റുകള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. അതിന്റെ വൈരാഗ്യത്തിലാണ് കേസ് കൊടുത്തതെന്നാണ് ആരോപണം. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങഉന്നത്.