Latest News

കുട്ടിക്കാലത്ത് അമ്മയും അച്ഛനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി; ഇരുവരും വേര്‍പിരിഞ്ഞ ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു;രണ്ടാം വിവാഹശേഷം അമ്മ ഒരു പെണ്‍കുഞ്ഞ് കൂടി പിറന്നു;അമ്മ തൂങ്ങി നില്ക്കുന്ന രംഗം ഇപ്പോഴം മനസില്‍ നിന്ന് മാഞ്ഞിട്ടില്ല; അനാമിക വിഷ്ണു പങ്ക് വച്ചത്

Malayalilife
കുട്ടിക്കാലത്ത് അമ്മയും അച്ഛനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി; ഇരുവരും വേര്‍പിരിഞ്ഞ ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു;രണ്ടാം വിവാഹശേഷം അമ്മ ഒരു പെണ്‍കുഞ്ഞ് കൂടി പിറന്നു;അമ്മ തൂങ്ങി നില്ക്കുന്ന രംഗം ഇപ്പോഴം മനസില്‍ നിന്ന് മാഞ്ഞിട്ടില്ല; അനാമിക വിഷ്ണു പങ്ക് വച്ചത്

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ താരദമ്പതികളാണ് അനാമിക വിഷ്ണു. ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയായിരുന്ന അനാമികയെ, സ്ഥാപനത്തിന്റെ നടത്തിപ്പുകാരി ഉദയ ഗിരിജ സ്വന്തം മകന്‍ വിഷ്ണുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. സ്വന്തമായി ഒരു അമ്മയും ഭര്‍ത്താവും മകളും ലഭിച്ചതിന്റെ സന്തോഷത്തിലാണ് അനാമികയിപ്പോള്‍. 

കുട്ടിക്കാലത്ത് തന്നെ ഒരുപാട് വേദനകളും ഒറ്റപ്പെടലും അനുഭവിച്ചാണ് അനാമിക വളര്‍ന്ന് വന്നത്.അടുത്തിടെയാണ് തന്റെ ദുരിതപൂര്‍ണ്ണമായ ബാല്യകാലത്തെക്കുറിച്ചും അമ്മയുടെ ദാരുണമായ മരണത്തെക്കുറിച്ചും അനാമിക മനസ്സ് തുറന്നത്.എന്റെ ഭൂതകാലത്തെ കുറിച്ച് അറിയാന്‍ ആ?ഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് തന്റെ ജീവിത കഥ പങ്കുവെക്കുന്നത്െന്ന് താരം പറയുന്നു.ഞാന്‍ പറയാന്‍ പോകുന്നത് എന്റെ കുട്ടികാലം മുതല്‍ ഞാന്‍ അനുഭവിച്ച എന്റെ ജീവിതമാണ്.


അമ്മയുടെ പേര് മിനി കൃഷ്ണയെന്നും അച്ഛന്റെ പേര് രാജ്‌മോഹന്‍ എന്നുമായിരുന്നു. അവര്‍ക്ക് ഞാന്‍ ഒറ്റമോളായിരുന്നു. അത്യാവശ്യം നല്ല രീതിയില്‍ സന്തോഷത്തോടെ ജീവിച്ച് വരുന്നതിന് ഇടയില്‍ അമ്മയും അച്ഛനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അതിന്റെ കാരണം എനിക്ക് കൃത്യമായി അറിയില്ല. ഞാന്‍ അന്നേ അമ്മ മോളായിരുന്നു. അമ്മയെ ജീവനായിരുന്നു. അമ്മ എന്നെ നോക്കിയില്ലെന്ന് പറഞ്ഞാലും എനിക്ക് അമ്മയെ ഇഷ്ടമാണ്.

അമ്മയും അച്ഛനും ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ വേര്‍പിരിഞ്ഞു. അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. ചാച്ചന്‍ എന്നാണ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നത്. അന്ന് വേര്‍പിരിഞ്ഞശേഷം സ്വന്തം അച്ഛനെ ഞാന്‍ പിന്നീട് കണ്ടിട്ടില്ല. രണ്ടാം വിവാഹശേഷം അമ്മ വീണ്ടും പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞ് പിറന്നു. അമ്മ രണ്ടാം വിവാഹം കഴിച്ചതിനോട് അമ്മയുടെ അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്.


രണ്ടാം വിവാഹശേഷം അമ്മയ്ക്കും ചാച്ചനുമൊപ്പം സന്തോഷകരമായ ജീവിതം ആയിരുന്നു. ചാച്ചന്റെ കുഞ്ഞമ്മയുടെ മോളും മോനും ഇടയ്ക്ക് വീട്ടില്‍ വരികയും ഇടപഴകുകയും ചെയ്യുമായിരുന്നു. അന്ന് ചാച്ചന്‍ ?ഗള്‍ഫിലാണ്. അമ്മയുടെ കയ്യില്‍ നിന്ന് മാമന്‍ പണം വാങ്ങിയിരുന്നു. അത് പിന്നീട് പ്രശ്‌നമായി. മാമന്‍ റോങ്ങായിട്ടുള്ള വ്യക്തിയായിരുന്നു. ചാച്ചനോട് മാമന്റെ സ്വഭാവത്തെ കുറിച്ച് ഞാന്‍ പറഞ്ഞ് കൊടുത്തതിന് അയാളെ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അന്നും അമ്മ എനിക്ക് വേണ്ടി സംസാരിക്കാതെ മിണ്ടാതെ നിന്നു.

ഒരു ?ബുധനാഴ്ച അമ്മയെ അന്വേഷിച്ച് മാമന്‍ വന്നു. പക്ഷെ അമ്മ റൂമില്‍ കതക് അടച്ച് ഇരിക്കുകയായിരുന്നു. അന്ന് എനിക്ക് ഇന്നുള്ള പക്വതയും പ്രായവും ഉണ്ടായിരുന്നുവെങ്കില്‍ അമ്മയെ രക്ഷിക്കാന്‍ കഴിഞ്ഞേനെ. അമ്മ കതക് തുറന്നില്ല. അവള്‍ എന്തെങ്കിലും ചെയ്ത് കാണുമോയെന്ന് മാമന്‍ എന്നോട് ചോദിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അമ്മ മരിക്കാന്‍ കാരണം മാമനാണെന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. പിന്നീട് എല്ലാവരും ചേര്‍ന്ന് കതക് തള്ളി തുറന്നു.

അമ്മ തൂങ്ങി നില്‍ക്കുകയായിരുന്നു. അമ്മ അനങ്ങുന്നുണ്ട് മാമാ... കെട്ടഴിച്ച് ഇറക്കാന്‍ പറഞ്ഞിട്ട് മാമനോ അവിടെ കൂടിയ മറ്റാരുമോ അതിന് തയ്യാറായില്ല. പോലീസ് വന്നാലെ പറ്റൂവെന്ന് പറഞ്ഞ് അവര്‍ നിന്നു. എന്റെ മനസില്‍ നിന്ന് ആ രം?ഗങ്ങള്‍ ഇന്നും പോയിട്ടില്ല. അമ്മയെന്ന് പറയുമ്പോള്‍ എന്റെ മനസില്‍ വരുന്ന ചിത്രം അതാണ്. മാമനെ കുറിച്ച് ഞാന്‍ പോലീസിന് മൊഴി കൊടുത്തിരുന്നു. അയാളെ 90 ദിവസം ജയിലില്‍ ഇട്ടുവെന്ന് അല്ലാതെ വേറൊന്നും സംഭവിച്ചില്ല.

അമ്മ കത്തെഴുതി വെച്ചിരുന്നു. തെറ്റ് ചെയ്തുപോയി എന്നോട് ക്ഷമിക്കൂവെന്നായിരുന്നു ചാച്ചന് വേണ്ടി അമ്മ എഴുതി വെച്ചിരുന്നത്. പല സിറ്റുവേഷന്‍ വന്നിട്ടും എല്ലാം തരണം ചെയ്തയാളാണ് അമ്മ. അതുകൊണ്ട് അമ്മയെ കൊന്നതാണോ ആത്മഹത്യയാണോയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പിന്നീട് ഞാന്‍ അമ്മയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു. അമ്മമ്മയ്ക്കും ശേഷം അസുഖമായി. എനിക്ക് ഒറ്റയ്ക്ക് നോക്കാന്‍ പറ്റാത്ത അവസ്ഥയായി.

അങ്ങനെ ഞാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷനെ വിളിച്ചു. അമ്മയെ എനിക്ക് ഒറ്റയ്ക്ക് നോക്കാന്‍ പറ്റുന്നില്ല. പണമില്ല. എന്നെ എവിടെ എങ്കിലും ആക്കാമോയെന്ന് ഞാന്‍ തന്നെ ചോ?ദിച്ചു. അങ്ങനെയാണ് അനാഥാലയത്തില്‍ വരുന്നത്. പിന്നീടുള്ള ജീവിതം ഓര്‍ഫണേജുകളില്‍ ആയിരുന്നു. ആരെങ്കിലും വന്നൊന്ന് കൊണ്ടുപോയിരുന്നെങ്കിലെന്ന് ഒത്തിരി ആ?ഗ്രഹിച്ചിട്ടുണ്ട്.

പക്ഷെ പെണ്‍കുട്ടിയായതുകൊണ്ട് ആരും തിരക്കി വന്നില്ല. പിന്നീട് ജീവമാതയില്‍ വന്നു. ഇന്ന് എനിക്ക് ഒരു അമ്മയും ഭര്‍ത്താവും മോളുമുണ്ട്. എനിക്ക് വേണ്ടി സംസാരിക്കാന്‍ ആളുണ്ട്. ജീവമാതായില്ലായിരുന്നുവെങ്കില്‍ ഞാന്‍ വല്ല മാനസീകരോ?ഗിയോ മറ്റോ ആയി മാറിയേനെ എന്നാണ് അനാമിക പറഞ്ഞത്.

social media viral star anamika vishnu life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES