ഞങ്ങള്‍ വാടകയ്ക്കാണ് താമസം; അമ്മ ഞങ്ങള്‍ക്കൊപ്പമല്ല; അമ്മക്ക് ഫ്രീഡം് വേണം; ഇന്റിപെന്റാകാന്‍ ആഗ്രഹിക്കുന്നയാളാണ് അമ്മ; ഞങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ തന്നെ ഒരുപാട് മെമ്പേഴ്‌സുണ്ട്. കുത്തിക്കയറ്റി ഒരാള്‍ക്കും കൂടി നില്‍ക്കാനുള്ള സ്‌പേസ് വീട്ടിലില്ല; സൗഭാഗ്യ വെങ്കിടേഷ്              

Malayalilife
ഞങ്ങള്‍ വാടകയ്ക്കാണ് താമസം; അമ്മ ഞങ്ങള്‍ക്കൊപ്പമല്ല; അമ്മക്ക് ഫ്രീഡം് വേണം; ഇന്റിപെന്റാകാന്‍ ആഗ്രഹിക്കുന്നയാളാണ് അമ്മ; ഞങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ തന്നെ ഒരുപാട് മെമ്പേഴ്‌സുണ്ട്. കുത്തിക്കയറ്റി ഒരാള്‍ക്കും കൂടി നില്‍ക്കാനുള്ള സ്‌പേസ് വീട്ടിലില്ല; സൗഭാഗ്യ വെങ്കിടേഷ്               

നര്‍ത്തകിയും അഭിനേത്രിയുമായ താരകല്യാണിന്റെയും അഭിനേതാവായിരുന്ന വെങ്കിടേഷിന്റെ മകളായ സൗഭാഗ്യ മലയാളികള്‍ക്ക് ഏറ്റവും പരിചിതയായ സെലിബ്രിറ്റിയാണ്.അമ്മയ്‌ക്കൊപ്പം സൗഭാഗ്യയും നൃത്തവേദികളില്‍ സജീവമാണ്. താര കല്യാണ്‍ ഡാന്‍സ് അക്കാദമിയുടെ ചുമതലയും സൗഭാഗ്യയ്ക്കും ഭര്‍ത്താവ് അര്‍ജുനുമാണ്. അടുത്തിടെയായിരുന്നു അര്‍ജുന്റെ ജേഷ്ഠന്റെ വിവാഹം.

കുടുംബം വലുതായതിന്റെ സന്തോഷം വ്‌ലോഗിലൂടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയും സൗഭാഗ്യ പങ്കുവെച്ചിരുന്നു.ഇതുവരെ കൂട്ടുകുടുംബമായി കഴിഞ്ഞിരുന്നവര്‍ അര്‍ജുന്റെ ജേഷ്ഠന്റെ വിവാഹം കഴിഞ്ഞതോടെ സൗഭാഗ്യയും മകളും അര്‍ജുനും പുതിയൊരു വീട് വാടകയ്ക്ക് എടുത്ത് അവിടേക്ക് താമസം മാറി. ഭര്‍ത്താവിന്റെയും അമ്മയുടേയും മരണശേഷം താര കല്യാണ്‍ ഒറ്റയ്ക്ക് തന്നെയാണ് താമസം.

ഇപ്പോഴിതാ അമ്മ എന്തുകൊണ്ട് തങ്ങള്‍ക്കൊപ്പം വന്ന് താമസിക്കുന്നില്ല എന്നതിന്റെ മറുപടി പറയുകയാണ് സൗഭാഗ്യ. സ്വാതന്ത്ര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് തന്റെ അമ്മയെന്നും അതിനാലാണ് തനിക്കൊപ്പം വന്ന് താമസിക്കാത്തതെന്നും സൗഭാഗ്യ പറഞ്ഞു. 

''ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. അമ്മ ഞങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നത്. അമ്മ എങ്ങനെ ഞങ്ങളുടെ കൂടെ നില്‍ക്കും? അമ്മയ്ക്ക് ഫ്രീഡം  വേണം. ഞങ്ങളുടെ കൂടെ അമ്മ നിന്നാലും ഔട്ട് ഓഫ് പ്ലെയ്‌സ് ആയിരിക്കില്ലേ?.ഞങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ തന്നെ ഒരുപാട് മെ?മ്പേഴ്‌സുണ്ട്. കുത്തിക്കയറ്റി ഒരാള്‍ക്കും കൂടി നില്‍ക്കാനുള്ള സ്‌പേസ് വീട്ടിലില്ല. ഇന്റിപെന്റന്റായി ഇരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് അമ്മ. അമ്മൂമ്മയും അങ്ങനെയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ അമ്മ വന്ന് പോകാറേയുള്ളു. പിന്നെ ഞങ്ങള്‍ ഡെയ്‌ലി കാണാറുണ്ട്. ഞങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അമ്മയ്ക്ക് താല്‍പര്യമില്ല.

അമ്മയ്ക്ക് അമ്മയുടേതായ ഏരിയ, ഒറ്റയ്ക്കിരിക്കാന്‍ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ ഇന്ന് ചെയ്യുന്നതിനെല്ലാം അമ്മയുടെ പാരന്റങിന് ക്രഡിറ്റ് കൊടുക്കണം. അമ്മ എനിക്ക് ചെയ്ത കാര്യങ്ങള്‍ ഇപ്പോഴാണ് ഞാന്‍ റിയലൈസ് ചെയ്യുന്നത്. എനിക്ക് കുഞ്ഞുണ്ടാകുന്നതിന് മുമ്പ് എന്താണ് അമ്മ ഇങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചിരുന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്.

അവനവന് കുട്ടിയുണ്ടാകുമ്പോഴല്ലേ നമ്മള്‍ പല കാര്യങ്ങളും മനസിലാക്കുകയുള്ളു. അമ്മ എന്ത് നന്നായിട്ടാണ് എന്നെ വളര്‍ത്തിയതെന്ന തോന്നല്‍ വരുമ്പോള്‍ ഞാന്‍ അമ്മയ്ക്ക് നന്ദി പറയാറുണ്ട്. അമ്മയുടെ അടുത്ത് മാത്രമല്ല അച്ഛന്റെ അടുത്തും ഞാന്‍ വളരെ നന്ദിയുള്ളവളാണ്. അച്ഛന്റെ മരണത്തെ കുറിച്ച് സംസാരിക്കാന്‍ ഒന്നുമില്ല. അതൊരു നല്ല ഓര്‍മയല്ല. ഗ്രാന്റ്പാരന്റ്‌സ് എന്ന രീതിയില്‍ കാണിക്കാന്‍ എന്റെ മോള്‍ക്ക് അമ്മ മാത്രമേയുള്ളൂ...'' സൗഭാഗ്യ പറഞ്ഞു.

മരുമകനായിട്ടല്ല മകനായിട്ടാണ് താര കല്യാണ്‍ അര്‍ജുനെ സ്‌നേഹിക്കുന്നത്. ഇരുവരുടേയും ബോണ്ടിങ്ങിനെ കുറിച്ച് സൗഭാഗ്യ തന്നെ പലപ്പോഴായി മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ''ടീച്ചര്‍ സ്ഥാനം അമ്മയ്ക്ക് കൊടുത്തേ പറ്റു. ഇപ്പോഴും എന്നെ പഠിപ്പിക്കുകയല്ലേ. ഞാന്‍ രണ്ട് ടീച്ചേഴ്‌സിന്റെ കൂടെയാണ് വളര്‍ന്ന് വന്നത്.

അതുകൊണ്ട് തന്നെ താര അമ്മയുടെ അടുത്ത് അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യം വന്നില്ല. ടീച്ചേഴ്‌സിന്റെ മൈന്റ് സെറ്റ് എനിക്ക് അറിയാം. എനിക്ക് ഏറ്റവും കറക്ട് സൗഭാഗ്യ തന്നെയാണ്. സൗഭാഗ്യയ്ക്ക് കറക്ട് ഞാന്‍ തന്നെയാണ്. സിംഗിള്‍ ചൈല്‍ഡ് ആയതുകൊണ്ട് സൗഭാഗ്യയ്ക്ക് ഷെയറിങും കെയറിങും ഉണ്ടായിരിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയുള്ള ആളുകളെ എനിക്ക് അറിയാം.

സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍ നടക്കുന്നയാളുകളാണ്. അവരെപ്പോലെയല്ല സൗഭാഗ്യ. എന്നേക്കാള്‍ ഷെയറിങ് മെന്റാലിറ്റി കൂടുതല്‍ സൗഭാഗ്യയ്ക്കാണ്...'' അര്‍ജുന്‍ പറഞ്ഞു. ''വീട്ടിലെ ഇളയകുട്ടികള്‍ വിഷയക്കാരാണെന്ന് പൊതുവെ എല്ലാവരും പറയാറ്. പക്ഷെ അര്‍ജുന്‍ ചേട്ടന്‍ അങ്ങനൊരാളല്ല. ഓമനിച്ചുമല്ല ചേട്ടനെ വളര്‍ത്തിയത്. വളരെ റെസ്‌പോണ്‍സിബിളുമാണ്. ഞാനും അര്‍ജുന്‍ ചേട്ടനും തമ്മില്‍ നല്ലൊരു ഫ്രണ്ട്ഷിപ്പുണ്ട്...'' സൗഭാഗ്യ പറയുന്നു. 

sowbhagya venkitesh and arjun somasekhar life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES