മലയാളത്തിലെ വലിയൊരു ടിവി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ആളാണ് മോഡലായ സൂര്യ മേനോന്‍. ഷോയില്‍ ആയിരുന്ന സമയം മുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ആ ഷോയ്ക്ക് ശേഷം ഇരുവരും ഒരുവേദിയില്‍ വരികയോ ഒന്നും ചെയ്തിട്ടുമില്ല. ഇപ്പോഴിതാ, തനിക്ക് ഒരു നഷ്ടപ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമാണ് സൂര്യ തുറന്നുപറയുന്നത്.
നടന്‍ മണിക്കുട്ടന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു സൂര്യയുടെ പ്രതികരണം. നടിയുടെ വാക്കുകള്‍.. എന്റെ നഷ്ടപ്രണയം ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഒരു ചോദ്യവും ആവശ്യമില്ല. കിട്ടാതെ പോയ പ്രണയം ഒന്നെ ഉള്ളൂ. കല്യാണം നല്ലത് വരുന്നുണ്ടെങ്കില്‍ നോക്കും. കല്യാണം നടന്നില്ലെങ്കിലും വിഷമമൊന്നും ഇല്ല. കല്യാണം എന്നത് യോ?ഗമല്ല. തലവര എന്നൊന്നുണ്ട്. അതുണ്ടെങ്കില്‍ നടക്കും ഇല്ലെങ്കില്‍ ഇല്ല. ഞാന്‍ പ്രണയിച്ച ആളെ കാണാന്‍ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനായിട്ട് ഒഴിഞ്ഞ് മാറിയതാണ്. ഞാനായിട്ട് ഒഴിഞ്ഞ് മാറി.
നമ്മള്‍(ബിഗ് ബോസ്) വെളിയില്‍ വന്നപ്പോഴേക്കും തെറ്റിദ്ധാരണകള്‍ പരത്താന്‍ വേണ്ടി ഒത്തിരി ആളുകള്‍ ക്യൂ ആയിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. ആ ഒരു ട്രാപ്പില്‍ ആളും വീണു. എന്നെ ഞരമ്പ് രോഗിയായി എല്ലാവരും ചിത്രീകരിച്ചു. പക്ഷേ ഞാനങ്ങനെ ഒരാളല്ല. ഒരാളോട് ഇഷ്ടം തോന്നി. അത് തുറന്നു പറഞ്ഞു. അത്രേയുള്ളൂ. അത് തെറ്റായിട്ടൊന്നും എനിക്ക് തോന്നിയില്ല. ഞങ്ങളുടെ കോമ്പോ കുറച്ച് പേര്‍ക്കൊക്കെ ഇഷ്ടമായിരുന്നു. മിക്‌സഡ് റിവ്യൂസ് ആയിരുന്നു എനിക്ക്. ഞങ്ങളുടെ സീസണ്‍ ലൈവ് ആയിരുന്നില്ല.
അവിയല്‍ പരുവത്തിലാണ് ഔട്ട് വന്നത്. അതുകൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഞാന്‍ പുറകെ നടക്കുന്നൊരാളായി ചിത്രീകരിക്കപ്പെട്ടു. ഒരിടത്ത് അടച്ചിട്ട് കിടക്കുമ്പോള്‍, ഒരാള്‍ കെയര്‍ ചെയ്യുമ്പോള്‍ ഇഷ്ടം തോന്നും. എന്നും താരം പ്രതികരിച്ചു.