എല്ലാ മക്കളും അവരുടെ അച്ഛനെയും അമ്മയെയും പോലെ പ്രിയപ്പെട്ടവരാകാറുണ്ട്. കുട്ടികള്‍ ജനിക്കുന്ന നിമിഷം മുതലേ, അവര്‍ അവരുടെ സ്വന്തം ജീവനെക്കാള്‍ മഹത്തായതായി ആ കുഞ്ഞുങ്ങളെ കാണുന്നു. ആണും പെണ്ണും എന്ന വ്യത്യാസമില്ലാതെ സ്നേഹവും കരുതലും തരുന്നതാണ് മാതാപിതാക്കള്‍. പക്ഷേ പലപ്പോഴും പെണ്‍മക്കളുടെ കാര്യത്തില്‍ അച്ഛന്‍മാര്‍ക്ക് കുറച്ചു കൂടി സ്നേഹവും മമതയും അധികമായിരിക്കും. കുഞ്ഞ് കാലം മുതലേ പെണ്‍കുട്ടികള്‍ കൂടുതലായി അച്ഛന്റെ നെഞ്ചോട് ചേര്‍ന്ന് വളരാറാണ് പതിവ്. അതുകൊണ്ടുതന്നെ അവരുടെ ഓരോ ആഗ്രഹങ്ങളും നിറവേറിക്കാന്‍ അച്ഛനും അമ്മയും ഒരുപോലെയാണ് പരിശ്രമിക്കുന്നത്.
മകളുടെ വിവാഹം വരുമ്പോള്‍ അവളെ ഏറ്റവും നല്ലവിധത്തില്‍ അനുയോജ്യമായ ഒരു ജീവിതത്തിലേക്ക് കൈമാറാനാണ് അവരുടെ ആഗ്രഹം. വിവാഹം എന്നത് ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞൊരു അവസരമാണ്. അതിനായി ഏറേറെ കടമകളും സാമ്പത്തികചുമതലകളും ഏറ്റെടുക്കാനും മാതാപിതാക്കള്‍ തയാറായിരിക്കും. മകളെ വധുവാക്കുന്ന ദിനം കണ്ണ് നിറയുന്ന സന്തോഷത്തിലൂടെയായിരിക്കട്ടെ എന്നും പ്രാര്‍ഥിക്കാവുന്ന ഒരു മുഹൂര്‍ത്തം. എന്നാല്‍ ചിലപ്പോള്‍ ആ സ്വപ്നം കൈവിട്ട് കളിയുമാകാം. അങ്ങനെയൊരു സംഭവമാണ് ഈ കഥ. മകളുടെ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കായി 16 ലക്ഷം രൂപയുടെ വലിയൊരു ലോണ്‍ എടുത്ത മാതാപിതാക്കള്‍. ഓരോ രൂപയും പെണ്‍മക്കളുടെ ഭാവിക്കായി ചെലവിട്ട്, ഒടുവില്‍ അവര്‍ക്ക് കിട്ടിയത് വെറു നിസ്സംഗതയും ദു:ഖവുമാണ്. വിവാഹം കഴിഞ്ഞ് തിരിഞ്ഞുനോക്കാതെയായി മകള്‍. അതിന്റെ ബാക്കിയായി ജപ്തിയായി വീടും സ്ഥലവും. ഒടുവില്‍ വഴിയരികിലായി അച്ഛനും അമ്മയും.
കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര മുണ്ടേമാടിലെ പത്മനാഭന്‍ - ദേവി വയോധിക ദമ്പതികള്‍ക്കാണ് സ്വന്തം മകളില്‍ നിന്നും ഇത്തരം ഒരു ചതി നേരിടേണ്ടി വന്നത്. മകളുടെ നല്ല ഭാവിക്കായാണ് അവര്‍ അവളുടെ കല്ല്യാണത്തിന് വേണ്ടി പണം ലോണ്‍ എടുത്തത്. എന്നാല്‍ കല്ല്യാണം കഴിഞ്ഞ് മകള്‍ ആ വഴിക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. അച്ഛനും അമ്മയ്ക്കും എന്ത് സംഭവിച്ചു എന്നുപോലും ആ മകള്‍ക്ക് അറിയേണ്ട. 2015ലായിരുന്നു മകളുടെ കല്ല്യാണം നല്ല രീതിയില്‍ നടത്താനും വീടിന്റെ അറ്റകുറ്റ പണികള്‍ക്കുമൊക്കെയായി വീട് ബാങ്കില്‍ വച്ച് ലോണ്‍ എടുക്കുന്നത്. മകനായിരുന്നു ഇത്രയും കാലം ലോണ്‍ അടച്ചുകൊണ്ടിരുന്നത്. എന്നാല്‍ കൊവിഡ് വന്നതോടെ മകന്റെ ജോലി പോയി. ലോണ്‍ അടയ്ക്കുന്നത് മുടങ്ങുകയും ചെയ്തു. ഒരു സഹായത്തിന് ഇവര്‍ മകളെ നിരവധി വട്ടം വിളിച്ച് നോക്കിയെങ്കിലും ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല. ലോണ്‍ അടക്കാതായതോടെ 2023ല്‍ ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തു.
വീട് നഷ്ടപ്പെട്ടതോടെ അച്ഛനെയും അമ്മയെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു വഴിയുമില്ലാതായി. എങ്ങും വേറെ പോകാനായതില്ല, ആരെയും ആശ്രയിക്കാനാകാത്ത ഒരു അവസ്ഥ. ഒടുവില്‍ അവര്‍ക്ക് ഉള്ളത് സ്വന്തം വീടിന്റെ പറമ്പ് മാത്രമായിരുന്നു. ആ പറമ്പില്‍ ചെറുതായി ടാര്‍പ്പ ഷീറ്റ് വലിച്ച് കെട്ടിയാണ് ഈ വൃദ്ധ ദമ്പതികള്‍ കഴിഞ്ഞ കുറേ മാസങ്ങളായി കഴിയുന്നത്. മഴവെള്ളത്തെയും സൂര്യന്റെ ചൂടിനെയും സഹിച്ചു കൊണ്ട് എല്ലാ ദിവസവും ബുദ്ധിമുട്ടിയാണ് ഇവര്‍ ജീവിച്ചത്. മകന്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനമാണ് ഏക മാര്‍ഗം.
പക്ഷേ, ഇപ്പോഴിതാ ആ പറമ്പില്‍ നിന്ന് പോലും അവരെ നീക്കാന്‍ ബാങ്ക് മുന്നോട്ടുവന്നു. വീട്ടും സ്ഥലവും ജപ്തി ചെയ്തതിന് പിന്നാലെ, ഇപ്പോള്‍ ആ പറമ്പില്‍നിന്നും പോലും മാറിപ്പോകാന്‍ വൃദ്ധ ദമ്പതികള്‍ക്ക് ബാങ്ക് അന്ത്യ ശാസനം നല്‍കിയിരിക്കുകയാണ്. അതോടെ ഇനി ഒരു ചെറിയ തണല്‍ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് ഈ രണ്ടു പേര്‍ മാറും. മകള്‍ക്ക് വേണ്ടി സ്വന്തം കിടപ്പാടം പോലും നഷ്ടമായ ഇവര്‍ക്ക് ഇനി പോകാന്‍ മറ്റൊരു സ്ഥലം പോലും ഇല്ല. സ്വന്തം മകളുടെ നന്മയ്ക്ക് വേണ്ടി അവര്‍ ചെയ്ത കാര്യം ഇപ്പോള്‍ അവര്‍ക്ക് തന്നെ ഒരു ദുരവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇനി എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുകയാണ് ഇവര്‍.
ലോണ്‍ തിരിച്ചടക്കാന്‍ സഹായിക്കണം എന്ന ആവിശ്യത്തോടെ മകള്‍ സജിതയെ സമീപിച്ചെങ്കിലും മകള്‍ തിരിഞ്ഞുപോലും നോക്കിയില്ല. മകളുടെ വിവാഹത്തിനും അറ്റകുറ്റ പണികള്‍ക്കുമായിരുന്നു ലോണ്‍ എടുത്തത്. എന്നാല്‍ പിന്നീട് ലോണ്‍ തിരിച്ചടവിന് സഹായിക്കാന്‍ പോലും മകള്‍ കൂട്ടാക്കിയില്ല. പരിയാരം മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകള്‍ സജിത. മകന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്. അച്ഛന്‍ പത്മനാഭന്‍ അസുഖബാധിതനായി ചികിത്സയിലാണ്. 70 വയസുകാരനായ പത്മനാഭനും 58 വയസുകാരിയായ ഭാര്യാ ദേവിയും ഇനി എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുകയാണ്ഈകുടുംബം.