റേറ്റിങ്ങില്‍ മൂക്കുകുത്തിയതോടെ ആര്യയെ തിരികെ എത്തിച്ച് ബഡായി ബംഗ്ലാവ്; ലക്ഷ്മിയും മിഥുനും പുറത്താകുമോ എന്നു ചോദിച്ച് പ്രേക്ഷകര്‍

Malayalilife
 റേറ്റിങ്ങില്‍ മൂക്കുകുത്തിയതോടെ ആര്യയെ തിരികെ എത്തിച്ച് ബഡായി ബംഗ്ലാവ്; ലക്ഷ്മിയും മിഥുനും പുറത്താകുമോ എന്നു ചോദിച്ച്  പ്രേക്ഷകര്‍

ഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലെ പിഷാരടിയുടെ ഭാര്യയായിട്ടാണ് ആര്യ എത്തിയിരുന്നത്. എന്നാല്‍ ബഡായി ബംഗ്ലാവിന്റെ ശ്രദ്ധാകേന്ദ്രങ്ങളായ ആര്യയും പിഷാരടിയും ഇല്ലാതെയാണ് ഷോയുടെ രണ്ടാംഭാഗം എത്തിയത് എന്നതില്‍ ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ നിരാശയിലായിരുന്നു. പിഷാരടിക്കും ആര്യയ്ക്കും പകരം അവതാരകനായ  മിഥുനും ഭാര്യ ലക്ഷ്മിയുമാണ് എത്തിയത്. എന്നാലിപ്പോള്‍ ആര്യ ബഡായി ബംഗ്ലാവിലേക്ക്  തിരികെ എത്തുന്നുവെന്നാണ് വാര്‍ത്തകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ആര്യ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താന്‍ ബഡായി ബംഗ്ലാവിലേക്ക് തിരികെ എത്തുന്നതിന് എത്ര പേര്‍ക്ക് ആഗ്രമുണ്ടെന്ന് ആര്യ ആരാധകരോട് ചോദിച്ചിരുന്നു.

പിന്നാലെ ലൈവിലെത്തി താരം തന്നെ ബഡായി ബംഗ്ലാവിലേക്ക് മടങ്ങിയെത്തുന്നുവെന്ന് പറയുകയായിരുന്നു. താന്‍ തിരിച്ചു വരികയാണെന്നും കുറച്ചു ദിവസം മാറി നിന്നത് നിങ്ങള്‍ എന്നെ മിസ് ചെയ്യുമോ എന്ന് അറിയാനാണെന്നും ആര്യ ലൈവില്‍ പറഞ്ഞു. ആരാധകര്‍ തിരികേ വരാന്‍ ബഹളം വച്ചതോടെയാണ് തിരികെ വരാന്‍ തീരുമാനിച്ചതെന്നും ആര്യ വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ ബഡായി  ബംഗ്ലാവ് പ്രൊമോയിലും ആര്യ എത്തിയിരുന്നു. ബഡായി ബംഗ്ലാവില്‍ ആര്യ എത്തുമ്പോള്‍ പിഷാരടിയും പിന്നാലെ എത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പിഷാരടിയും കൂടെ ഉണ്ടെങ്കിലെ പൂര്‍ണമാകൂ എന്നും ആരാധകര്‍ പറയുന്നുണ്ട്. 

ബഡായി ബംഗ്ലാവ് രണ്ടാം ഭാഗത്തില്‍ പിഷാരടിയും ആര്യയും ഇല്ലെന്നത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. ബഡായി ബംഗ്ലാവ് തുടങ്ങാന്‍ പോകുന്നുവന്ന് തനിക്ക് പ്രൊഡ്യുസറിന്റെ ഭാഗത്ത് നിന്നോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും പ്രൊമോ വന്ന ശേഷമാണ് ബഡായി ബംഗ്ലാവിന്റെ സീസണ്‍ 2 വരികയാണെന്ന് താന്‍ അറിയുന്നതെന്നും ആര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.  തന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ബഡായി ബംഗ്ലാവെന്നും തനിക്ക് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്നും ബഡായി ബംഗ്ലാവിലേക്ക് ഇനി വിളിച്ചാല്‍ പോകുമെന്നും അന്ന് പറഞ്ഞ ആര്യ ഇപ്പോള്‍ പരിപാടിയിലേക്ക് മടങ്ങി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതേസമയം റേറ്റിങ്ങില്‍ മുന്നേറാത്തതിനാലാണ് ബഡായി ബംഗ്ലാവിലേക്ക് ആര്യയെ വീണ്ടുമെത്തിക്കുന്നതെന്ന് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒരു എപിസോഡില്‍ അതിഥിയായിട്ടാണോ ആദ്യ എത്തുന്നത് എന്ന സംശയവും ആരാധകര്‍ പ്രകടിപ്പിക്കുന്നു.

 

Read more topics: # badai arya,# returns to the show
badai arya returns to the show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES