Latest News

വ്യത്യസ്ത കോമഡി ഷോയുമായി പേളി മാണി വീണ്ടും മലയാള മിനി-സ്‌ക്രീനിലേക്ക്; 'ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിക്കായി ആകാംഷയോടെ ആരാധകര്‍

Malayalilife
topbanner
 വ്യത്യസ്ത കോമഡി ഷോയുമായി പേളി മാണി വീണ്ടും മലയാള മിനി-സ്‌ക്രീനിലേക്ക്; 'ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിക്കായി ആകാംഷയോടെ ആരാധകര്‍

വതാരകയും നടിയുമായ  പേളി മാണി വിവാഹ ശേഷം കഴിഞ്ഞ വർഷം ഒരു ബ്രേക്കിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായിരുന്നെങ്കിലും ഭർത്താവുമൊത്തുള്ള ഓരോ നിമിഷവും ആഘോഷിക്കുന്നതിന്റ്റെ ത്രില്ലിൽ ആയിരുന്നു താരം. ഒരു വർഷത്തിനിപ്പുറം ഒരു ഉജ്വല കോമേഡിയ ഷോയുമായി മിനി-സ്ക്രീനിലേക്ക്  തിരിച്ചു വരാൻ ഒരുങ്ങുകയാണ് അവർ. കേരളത്തിന്റെ പ്രിയ ചാനൽ ആയ സീ കേരളത്തിലാണ് പേളിയുടെ വ്യത്യസ്ത കോമഡി ഷോ, 'ഫണ്ണി നൈറ്റസ് വിത്ത് പേളി മാണി' ഈ മാസം 14 മുതൽ സീ കേരളത്തിൽ കാണാം.  

അമ്മൂമ്മമാർ മുതൽ കൊച്ചുമക്കൾക്ക് വരെ കാണാൻ പാകത്തിലാണ് ഈ കോമഡി പ്രോഗ്രാം ഒരുക്കിയിരിക്കുന്നെതെന്നു ചാനൽ പറയുന്നു. മലയാളികൾ കണ്ടു മടുത്തു കോമഡി ഫോർമാറ്റിൽ നിന്നും തീർത്തും വ്യത്യസ്തമായാണ്  'ഫണ്ണി നെറ്സ് വിത്ത് പേളി' ചാനൽ ഒരുക്കിയിരിക്കുന്നത്. പേളി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പരിപാടിയെക്കുറിച്ചു പറഞ്ഞത്. മാത്രവുമല്ല സീ കേരളം വ്യത്യസ്ത പ്രൊമോഷൻ നൽകി പ്രോഗ്രാമിനെ കൂടുതൽ പ്രേക്ഷകരിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.  ഒരു വർഷത്തെ ഇടവേള കഴിഞ്ഞു പേളി ആദ്യമെത്തുന്നത് സീ തമിഴ് ചാനലിന്റെ ഡാൻസ് പ്രോഗ്രാം  'ഡാൻസ് ജോഡി ഡാൻസ്' അവതാരകയായി ആണ്. തമിഴിൽ ഡാൻസ് ഷോ വമ്പൻ വിജയമായ പശ്ചാത്തലത്തിലാണ് പേളിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. 

 

തികച്ചും അപ്രതീക്ഷിതമായാണ് ഈ ഷോയിലേക്ക് പേളി എത്തുന്നത്. പേളിയുടെ ഭർത്താവായ ശ്രീനിഷ് ആണ് ആദ്യം മിനി-സ്ക്രീനിലേക്ക് എത്തുന്നത്. സീ കേരളത്തിന്റെ തന്നെ 'സത്യാ എന്ന പെൺകുട്ടിയിൽ' നായകനാണ് ശ്രീനിഷ്. പ്രേക്ഷകപ്രീതി  പിടിച്ചു പറ്റിയ  ശ്രീനിഷിന് പിന്നാലെയാണ് സീ കേരളം പേളിയെ ഈ കോമഡി ഷോയുമായി സമീപ്പിക്കുന്നതു. ഒരു വർഷത്തോളം മിനി-സ്‌ക്രീനിൽ നിന്ന് മാറിനിന്നു തനിക്കു പറ്റിയ ഒരു പ്രോഗ്രാം വരൻ വേണ്ടിയെന്നാണ് പേളി പറയുന്നത്. ഒത്തിരി അവസരങ്ങൾ ഇതിനിടയിൽ മിനി സ്‌ക്രീനിൽ നിന്നും താരത്തിന് വന്നിരുന്നു എന്നാൽ അതൊന്നും തന്നെ എന്തെങ്കിലും വ്യത്യസ്തമായിരുന്നില്ല. സ്വയം ആവർത്തിക്കാൻ കഴിയാത്തത് കൊണ്ട് വ്യത്യസ്തമായ ഒരു പ്രോഗ്രാമിന് വേണ്ടി അവർ കാത്തിരിക്കുകയായിരുന്നു. സീ കേരളം ഇത്തരമൊരു ആശയം പങ്കുവച്ചപ്പോൾ അവർക്ക് പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. 

അവതാരക മാത്രമായല്ല പേളി ഈ വർഷം തിളങ്ങാൻ പോകുന്നത് ഒരു അഭിനേത്രി എന്ന നിലയിലും  പേളി തന്റെ ക്യരിയർ ഗ്രാഫ് ബൊളിവഡിലേക്കു കൂടി ഉയർത്തുകയാണ് പേളി. അനുരാഗ് ബസുവിന്റെ പുതിയ ചിത്രമായ ലുഡോയിൽ  ഒരു നല്ല വേഷത്തിൽ പേളിയെ നമ്മുക്ക് കാണാം. സിനിമ അടുത്തമാസം റിലീസ് ചെയ്യാൻ ഒരുങ്ങുകുകയാണ്.  

--

Read more topics: # funny nights,# with pearle maaney
funny nights with pearle maaney

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES