Latest News

അമ്പിളിയുടെയും അപ്പുവിന്റെയും കൈപിടിച്ച് അര്‍ജ്ജുന്‍ നടന്നു; മക്കള്‍ക്കൊപ്പം നൃത്തവിദ്യാലയത്തില്‍ നിന്നും അമ്പിളി ദേവി

Malayalilife
topbanner
 അമ്പിളിയുടെയും അപ്പുവിന്റെയും കൈപിടിച്ച് അര്‍ജ്ജുന്‍ നടന്നു; മക്കള്‍ക്കൊപ്പം നൃത്തവിദ്യാലയത്തില്‍ നിന്നും അമ്പിളി ദേവി

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും സന്തോഷജീവിതം നയിക്കുകയാണ്. മൂത്തമകന്‍ അമര്‍നാഥ് എന്ന അപ്പുവിന് കൂട്ടായി ഇവരുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു മകന്‍ കൂടിയുണ്ട്. അര്‍ജ്ജുനെന്നാണ് കുഞ്ഞിന്റെ പേര്.പുനര്‍വിവാഹത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ഇവര്‍ ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യമാണ് നയിക്കുന്നത്.

പലപ്പോഴും തന്റെ സന്തോഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന ആളാണ് ആദിത്യന്‍. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്ന അമ്പിളി മക്കളെ നോക്കിയും നൃത്ത വിദ്യാലയവുമായും തിരക്കിലാണ്. തന്റെ മക്കള്‍ക്കൊപ്പം നൃത്ത വിദ്യലയത്തില്‍ നിന്നുളള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്പിളിയുടെയും അപ്പുവിന്റെയും കൈപിടിച്ച് നടക്കുകയാണ് അര്‍ജ്ജുന്‍. ഒപ്പം ആദിത്യനൊപ്പമുളള മനോഹരനിമിഷങ്ങളും.


 

Read more topics: # AMBILIDEVI,# WITH HER,# CHILDREN
AMBILIDEVI WITH HER CHILDREN

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES